പേജുകള്‍‌

2014, മാർച്ച് 1, ശനിയാഴ്‌ച

നിന്റ്റെ പരിഭവം ഒരു രാത്രിയോടു തീരുമെന്ന് കരുതി

നിന്റ്റെ പരിഭവം 
ഒരു രാത്രിയോടു തീരുമെന്ന് കരുതി 
പുലരാൻ പോകുന്ന
രാത്രിയിൽ പെയിത മഴ 
നനഞ്ഞു എത്ര നേരമായി 
ഞാൻ കാത്തു നില്കുന്നു ..
പെയ്തൊഴിയാൻ മടിക്കുന്ന
,മഴ ..കണ്ടപ്പോൾ .
ബാഷ്പമാകാന് മടിച്ച
കടല്ജലം
ആര്ത്തുപെയ്യുകയാണെന്ന്‌ കരുതി...
നാവില്
എന്റ്റെ
മിഴിനീരിന്റെ
ഉപ്പടിഞ്ഞുകൂടി .
നിറഞ്ഞൊഴുകിയ
എന്റ്റെ കണ്ണുകൾ
ആ മഴയിൽ
കുളിച്ചുതോർത്തി ..
മനസില് നിന്റ്റെ ഓർമകൾക്ക്
ബലി ഇട്ടു ..
നീ തന്ന ചുംബനത്തിന്റെ
രുചി മാറാൻ
എന്റ്റെ ചുണ്ടുകളിൽ
ഞാൻ വിഷം പുരട്ടി ..
എന്നിലെ പ്രണയം
നഷ്ട്ടപെടുന്ന വരെ !!!

കടപ്പാട്. -ജോളി ആൻ -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ