പേജുകള്‍‌

2014, മാർച്ച് 1, ശനിയാഴ്‌ച

പ്രണയമേ..... വിറയാര്‍ന്ന തുടുവിരല്‍ മാറത്ത്‌ വെച്ചതും.. ഓര്‍ക്കുന്നുവിന്നു ഞാന്‍, അറിയുന്നു നിന്നെ ഞാന്‍ മധുരമെന്‍ ചുണ്ടിലേക്കിറ്റിച്ച പ്രണയമേ."

കടപ്പാട്. anas vennaramood


പ്രണയമേ.....

"അറിയുന്നു നിന്നെയെന്‍ പ്രണയമേയാര്‍ദ്രമായ്‌
സന്ധ്യകള്‍ രാവിലായ്‌ ചുംബിച്ചു ചേരവേ
മഞ്ഞാര്‍ന്ന പുലരിയില്‍ അറിയാതെ ലോലമായ്
പ്രണയമാം തന്ത്രിയില്‍ കൈചേര്‍ത്തു വെച്ചു നാം.

ഈറന്‍നിലാവിന്‍റെ ഗന്ധം പടര്‍ന്നൊരാ
ശയ്യയില്‍ നിന്‍ വിരല്‍ തുമ്പിലായ് തൊട്ടു ഞാന്‍
മഞ്ഞിറങ്ങുന്ന നിന്‍ കണ്‍കളില്‍ ശാന്തമായ്
കനവുകള്‍, നിനവുകള്‍ നീന്തിത്തുടിച്ചുവോ

വിറയാര്‍ന്ന തുടുവിരല്‍ മാറത്ത്‌ വെച്ചതും
നനവാര്‍ന്ന പൂവുകള്‍ നാണിച്ച്‌ നിന്നതും
ഓര്‍ക്കുന്നുവിന്നു ഞാന്‍, അറിയുന്നു നിന്നെ ഞാന്‍
മധുരമെന്‍ ചുണ്ടിലേക്കിറ്റിച്ച പ്രണയമേ."

-അനസ് വെഞ്ഞാറമൂട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ