പേജുകള്‍‌

2014, മാർച്ച് 12, ബുധനാഴ്‌ച

മാനസിക വൈകല്യമുള്ള യുവതിയെ എടിഎം കൗണ്ടറില്‍ വച്ച് ബലാത്സംഗം ചെയ്തു

മാനസിക വൈകല്യമുള്ള യുവതിയെ എടിഎം കൗണ്ടറില്‍ വച്ച് ബലാത്സംഗം ചെയ്തു

 Asianet News  21 minutes ago
മാനസിക വൈകല്യമുള്ള യുവതിയെ എടിഎം കൗണ്ടറില്‍ വച്ച് ബലാത്സംഗം ചെയ്തു
12Mar
കൊല്‍ക്കത്ത: മാനസിക വൈകല്യമുള്ള യുവതിയെ എടിഎം കൗണ്ടറില്‍ വച്ച് ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഹൌറയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാത്രി വീട്ടില്‍ നിന്നും ഇറങ്ങി നടന്ന യുവതിയെ രാജേഷ് എന്നയാള്‍ എടിഎം കൌണ്ടറിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്കാരം ചെയ്യുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് ഒടിയെത്തിയ ചില തദ്ദേശവാസികള്‍ 37കാരനായ രാജേഷിനെ പിടികൂടി കെട്ടിയിട്ട് പിന്നീട് പൊലീസിന് കൈമാറി. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. രാത്രി ജോലിക്ക് ശേഷം തിരിച്ചുവരുകയായിരുന്നു ഇയാള്‍.

ബലാത്സംഗത്തിന് വിധേയയായ യുവതിയെ മാനസിക വൈകല്യമുള്ളവരെ ചികില്‍സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജറാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ