ഗുരുവായൂര്‍: പ്രണയം മനസിന്റെ സൗന്ദര്യമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ബംഗലുരു സ്വദേശി ജയപ്രകാശ്. തന്റെ പ്രണയിനിയായ സുനിതാ നായരുടെ കഴുത്തില്‍ മിന്ന്കെട്ടി ജയപ്രകാശ് ആ വാക്കുകള്‍ക്ക് അടിവരയിടുന്നു. ന്യൂ ജനറേഷന് പ്രണയം ജീവിതത്തോളം ആഴമുള്ളതാണെന്ന് മനസിലാകും ഇവരെ അറിയുമ്പോള്‍.
കോയമ്പത്തൂരില്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ജയപ്രകാശും സുനിതയും പരസ്പരം ഇഷ്ടപ്പെടുന്നത്. പിന്നെ കുറച്ചു കാലം രണ്ടുപേരും രണ്ടുവഴികളിലായി. ഇതിനിടെ 2 വര്‍ഷം മുമ്പുണ്ടായ ഒരു അപകടം സുനിതയുടെ മുഖത്തെ തകര്‍ത്തുകളഞ്ഞു. അപകടത്തില്‍ സുനിതക്ക് ഗുരുതമായി പരിക്കേറ്റു. ജീവന് തിരികെ കിട്ടാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു. 1 കണ്ണിന്റെ കാഴ്ച നഷ്ടമായി. മറ്റ് ബുദ്ധിമുട്ടുകളേറെയും.
സുനിതയുടെ ദുരന്തവാര്‍ത്തയറിഞ്ഞ് ജയപ്രകാശ് തേടിയെത്തി. ഹൃദയം നിറയെ പ്രണയവുമായി പിന്നെ ഒരു നിഴല്‍ പോലെ ജയപ്രകാശ് തന്റെ പ്രണയിനിയുടെ കൂടെ നിന്നു. മുഖത്തേക്കാള്‍ സൗന്ദര്യം നിന്റെ മനസിലെ പ്രണയത്തിനാണെന്ന് പറഞ്ഞ് ഒടുവില്‍ ജയപ്രകാശ് സുനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പനെ സാക്ഷിയാക്കി മിന്ന് കെട്ടി. സുനിതയുടെ മുഖത്ത് ഇനിയും ചില സര്‍ജറികള്‍ കൂടി നടത്താനുണ്ട്.
പ്രണയത്തിന് കണ്ണില്ലെന്ന് പ!ഴയതലമുറ പറയുമ്പോള്‍ പുതുതലമുറ അല്പം തിരുത്തി പറയുകയാണ് പ്രണയിക്കാന്‍ ഹൃദയം മാത്രം മതിയെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ