സിര്‍സ: സമരപ്പന്തലില്‍ സുഖപ്രസവം. ഹരിയാനയില്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പട്ട് തൊഴിലാളികള്‍ ഒരു നടത്തുന്ന നിരാഹാര സമരത്തിനിടെയാണ് ഒരു വനിതാ നേതാവ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഹരിയാനയിലെ സിര്‍സയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് ശമ്പള വര്‍ധനവും തൊഴില്‍ സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ട് ഒരു മാസമായി നിരാഹാരം സമരം നടത്തുന്നത്.

നേതാക്കളില്‍ ഒരാളായ സിതാര ദേവി പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നിട്ടും അവകാശപ്പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയില്ല. സമരത്തിനിടെ ആരോഗ്യനില വഷളായെങ്കിലും സമരം അവസാനിപ്പിക്കാന്‍ സിതാര തയ്യാറായില്ല. സമരത്തില്‍ നിന്ന് സിതാര പിന്നോട്ടില്ലെന്ന് ഉറപ്പാക്കിയതോടെ മറ്റ് അംഗങ്ങള്‍ പന്തലില്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. അങ്ങനെ ഇന്ന് രാവിലെ നിരാഹാരപന്തലില്‍ സിതാരദേവി പ്രസവിച്ചു.
മാനേജ്‌മെന്റുകള്‍ക്കെതിരായ മുദ്രാവാക്യം വിളികള്‍ക്കൊപ്പം സിതാരയുടെ കുഞ്ഞിന്റെ കരച്ചിലും ഹരിയാനയിലെ നിരാഹാര പന്തലില്‍ നിന്നുയരുകയാണ്. സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇനി സരിതയുടെ കുഞ്ഞും ഇടം പിടിക്കും. ഏറ്റവും പ്രായം കുറഞ്ഞ സമരക്കാരിയെന്ന പേരില്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ