**സനത് മലപ്പുറം Sanath Mpm*
എന്റെ യാചന ഒരിക്കലും
നിന്റെ ഹൃദയത്തിനുവേണ്ടിയല്ല.
ഒരുവേള അത്,
നിനക്കുവേണ്ടി സ്പന്ദിച്ചില്ലെന്ന പരിഭവത്തെ
ഞാൻ ഭയപ്പെടുന്നുണ്ട്.
നീ മറ്റാർക്കും നൽകാതെ
ഇത്രനാളും കരുതിവെച്ച സ്വപ്നങ്ങൾക്കു
വേണ്ടിയല്ല ഈ യാചന. എനിക്കറിയാം,
സ്വപ്നങ്ങളില്ലാത്ത
നടവഴികളിൽ നിനക്ക്
പകലൊളികൾ നഷ്ടമാകുമെന്ന്.
എന്റെയീ കൈത്തലത്തിലേക്ക്,
ഇത്തിരി വാക്കുകളെ തന്നേച്ചുപോവുക....
സ്നേഹത്തിന്റെ നനുപ്പും,
കനിവും പിണങ്ങിമുറിയാത്ത കുറച്ച്
പൊരുളുള്ള പദങ്ങളെ...
മരിക്കുവോളം എന്റെ ഹൃദയത്തെ
മുറുകെപ്പിടിച്ചു നിൽക്കാൻ
വേരിടുന്ന വാക്കുകൾ...
**സനത് മലപ്പുറം Sanath Mpm**
എന്റെ യാചന ഒരിക്കലും
നിന്റെ ഹൃദയത്തിനുവേണ്ടിയല്ല.
ഒരുവേള അത്,
നിനക്കുവേണ്ടി സ്പന്ദിച്ചില്ലെന്ന പരിഭവത്തെ
ഞാൻ ഭയപ്പെടുന്നുണ്ട്.
നീ മറ്റാർക്കും നൽകാതെ
ഇത്രനാളും കരുതിവെച്ച സ്വപ്നങ്ങൾക്കു
വേണ്ടിയല്ല ഈ യാചന. എനിക്കറിയാം,
സ്വപ്നങ്ങളില്ലാത്ത
നടവഴികളിൽ നിനക്ക്
പകലൊളികൾ നഷ്ടമാകുമെന്ന്.
എന്റെയീ കൈത്തലത്തിലേക്ക്,
ഇത്തിരി വാക്കുകളെ തന്നേച്ചുപോവുക....
സ്നേഹത്തിന്റെ നനുപ്പും,
കനിവും പിണങ്ങിമുറിയാത്ത കുറച്ച്
പൊരുളുള്ള പദങ്ങളെ...
മരിക്കുവോളം എന്റെ ഹൃദയത്തെ
മുറുകെപ്പിടിച്ചു നിൽക്കാൻ
വേരിടുന്ന വാക്കുകൾ...
**സനത് മലപ്പുറം Sanath Mpm**
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ