പേജുകള്‍‌

2014, മാർച്ച് 12, ബുധനാഴ്‌ച

കാണുക, ഇന്റര്‍നെറ്റില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 10 ഇന്ത്യക്കാരികളെ......

ഐശ്വര്യ റായി മുതല്‍ സോണിയാ ഗാന്ധി വരെ. ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട വിജയം വരിച്ച ഇന്ത്യന്‍ സ്ത്രീകളുടെ പട്ടികയിലുള്ളത് വിവിധ മേഖലകളില്‍ വിജയക്കൊടി പാറിച്ച പ്രമുഖര്‍. ഈവര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ സെര്‍ച്ച് ട്രെന്റ് വിശകലനം ചെയ്താണ് ഗൂഗിള്‍ ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 20 പേരുടെപട്ടികയാണ് പുറത്തു വിട്ടത്. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ പട്ടിക പുറത്തു വന്നത്. 

കാണുക പട്ടികയിലെ ആദ്യ പത്തുപേര്‍:

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് താരവും മുന്‍ സൌന്ദര്യ റാണിയുമായ ഐശ്വര്യ റായിയാണ്.



ബോളിവുഡ് താരം വിദ്യാബാലന്‍ രണ്ടാം സ്ഥാനത്തുണ്ട്.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. 

തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയാണ് തൊട്ടു പിറകില്‍

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ അഞ്ചാമതാണ്






അടുത്തത് ബോളിവുഡ് പ്രൊഡ്യൂസര്‍ എക്താ കപൂറാണ്




കിരണ്‍ ബേദിയാണ് തൊട്ടു പിന്നില്‍



ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂലല്‍ നേതാവുമായ മമതാ ബാനര്‍ജി എട്ടാം സ്ഥാനത്തുണ്ട്



മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിയാണ് പിറകില്‍



ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പത്താം സ്ഥാനത്തുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ