തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ അബ്ദുള്ളകുട്ടി എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. രക്താസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മാനവീയം വീഥിക്ക് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേട് തകര്‍ത്ത് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ