പേജുകള്‍‌

2014, മാർച്ച് 23, ഞായറാഴ്‌ച

പണിപൂര്‍ത്തിയാവാത്ത വേള്‍ഡ് ട്രേഡ് സെന്ററിന്റെ 104ം നിലയിലേക്ക് വലിഞ്ഞു കയറിയ 16കാരന്‍ അറസ്റ്റില്‍ - See more at: http://www.asianetnews.tv/magazine/article/8553_Teen-arrested-for-sneaking-to-top-of-World-Trade-Center#sthash.0VFgQxdh.dpuf

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുതായി നിര്‍മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ 104ം നിലയിലേക്ക് വലിഞ്ഞു കയറിയ 16കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സി സ്വദശിയായ ജസ്റ്റിന്‍ കാസ്ക്വെജോ എന്ന യുവാവാണ് അനധികൃതമായി അകത്തു കടന്നതിന് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരെ വെട്ടിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ കെട്ടിടത്തിലേക്ക് ജസ്റ്റിന്‍ വലിഞ്ഞു കയറിയത്. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. 

പണി പൂര്‍ത്തിയാവാത്ത ഫ്രീഡം ടവര്‍ എന്നു പേരിട്ട വമ്പന്‍ കെട്ടിടത്തിന്റെ ഒരു വശത്തുള്ള മതിലിലെ ഒരടി വലിപ്പമുള്ള വിടവിലൂടെയാണ് ജസ്റ്റിന്‍ അകത്തു കടന്നത്. അകത്തു കടക്കുന്നതിന് കര്‍ശനമായ വിലക്ക് ഉള്ള സ്ഥലമാണിത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയാതെ അകടത്തു കടന്ന യുവാവ് ആറാം നില വരെ വലിഞ്ഞു കയറുകയായിരുന്നെന്ന് പൊലീസിനോട് സമ്മതിച്ചു. ഇവിടെ നിന്ന് ലിഫ്റ്റില്‍ 88 ാം നില വരെ ചെന്നു. അവിടെ നിന്ന് ഗോവണി വഴി 104ാം നില വരെ ചെന്നതായും യുവാവ് പറഞ്ഞു. 

അവിടെ വെച്ച് ഒരു സുരക്ഷാ ജീവനക്കാരനെ കണ്ടുമുട്ടിയെന്നും അയാള്‍ നിറയൊഴിക്കും മുമ്പേ അവിടെ ഉണ്ടായിരുന്ന കയറേണി വഴി താഴേക്ക് ചാടുകയായിരുന്നുവെന്നും ജസ്റ്റിന്‍ പറഞ്ഞു. താഴെ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍നിന്ന് ഒരു ക്യാമറയും ഫോണും കണ്ടെത്തി. എന്തായിരുന്നു ജസ്റ്റിന്റെ ഉദ്ദേശ്യമെന്ന് അറിയാനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായ ജസ്റ്റിനെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. 

ജസ്റ്റിനെ കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, ജസ്റ്റിന്റെ ട്വിറ്റര്‍ പേജില്‍ ലോകത്തെ വലിപ്പമേറിയ നിരവധി കെട്ടിടങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. മല കയറ്റത്തിലും വമ്പന്‍ കെട്ടിടങ്ങള്‍ വലിഞ്ഞു കയറുന്നതിലും തല്‍പ്പരനാണ് ജസ്റ്റിനെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് കണ്ടെത്തിയത്. 

2001 സെപ്തംബര്‍ 11ന് നടന്ന ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ അതേ സ്ഥലത്താണ് ഫ്രീഡം ടവര്‍ നിര്‍മിക്കുന്നത്.
ട്വിറ്ററില്‍ കണ്ടെത്തിയ ജസ്റ്റിന്റെ ചിത്രങ്ങള്‍: 

 

- See more at: http://www.asianetnews.tv/magazine/article/8553_Teen-arrested-for-sneaking-to-top-of-World-Trade-Center#sthash.i21hPciH.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ