ന്യൂയോര്‍ക്ക്: തികച്ചും അപരിചിതരായ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ എന്തു സംഭവിക്കും? ഹ്രസ്വ ചിത്രങ്ങളിലടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ സംവിധായിക ടാറ്റിയ പിലിയേവ സംവിധാനം ചെയ്ത 'ഫസ്റ്റ് കിസ്' എന്ന ഹ്രസ്വ ചിത്രം പകര്‍ത്തുന്നത് ഈ ചോദ്യത്തിനുള്ള മറുപടിയാണ്. തികച്ചും അപരിചിതരായ 20 പേരെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി ചുംബിപ്പിക്കുകയായിരുന്നു അവര്‍.
വ്യത്യസ്തരായിരുന്നു ആ പത്തു ജോടികള്‍. സ്വവര്‍ഗ പ്രണയികള്‍ അടക്കമുള്ള ആ ജോടികള്‍ ക്യാമറയ്ക്കു മുന്നില്‍ എത്തിയപ്പോഴുള്ള പ്രതികരണവും തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യമവര്‍ അമ്പരപ്പോടെ പരസ്പരം നോക്കി. ഒട്ടും കാല്‍പ്പനികമല്ലാത്ത വിധം നാണവും മടിയും അമ്പരപ്പും കലര്‍ന്ന മുഖഭാവത്തോടെ പരസ്പരം നോക്കിനിന്നു. പിന്നീട്, ചുംബനത്തിന്റെ നേരമായപ്പോള്‍ പെട്ടെന്നവര്‍ക്കിടയിലുള്ള അകലം കുറഞ്ഞു. സ്വാഭാവികമായ ചുംബനത്തിന്‍റെ വൈകാരിക ഭാവങ്ങളിലേക്ക് അവര്‍ മാറി.
പരസ്പരം കാണുന്ന നേരം മുതല്‍ ചുംബിച്ച് മടങ്ങുന്നതുവരെയുള്ള ഇവരുടെ മുഖഭാവങ്ങളും ശരീരഭാഷയും പകര്‍ത്തുകയായിരുന്നു സംവിധായിക. കാണുന്നവരില്‍ ചിരിയും തമാശയും പ്രണയവും ഒക്കെ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അതിമനോഹരമായി സംയോജിപ്പിക്കുകയാണ് ഈ സിനിമ.
രണ്ട് ദിവസം മുമ്പ് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം 2.2 കോടി ആളുകള്‍ കണ്ടു കഴിഞ്ഞു. അസാധാരണ വേഗത്തിലാണ് ഈ വീഡിയോ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.
ഒരു വസ്ത്ര നിര്‍മാണ സ്ഥാപനത്തിനു വേണ്ടിയുള്ള പരസ്യം എന്ന നിലയിലാണ് ഈ ചിത്രം നിര്‍മിച്ചത്. ഇതിന്റെ പ്രധാന പോരായ്മ, ഇതില്‍ അഭിനയിച്ചത് പ്രഗദ്ഭരായ മോഡലുകള്‍ ആണ് എന്നതാണ്. മികച്ച അഭിനേതാക്കള്‍ കൂടിയാണ് ഇവരെല്ലാം. സംവിധായികയുടെ മനസ്സറിഞ്ഞുള്ള അഭിനയമാണ് ഇവര്‍ കാഴ്ച വെച്ചതെന്നാണ് ഈ ചിത്രത്തിനെതിരായ പ്രധാന വിമര്‍ശനം. എങ്കിലും നിര്‍മാണത്തിലെ വ്യത്യസ്തതയും അസാധാരണമായ വിഷയവും ചേര്‍ന്ന് ഈ ചിത്രത്തെ സവിശേഷമായ അനുഭവം ആക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ