ഒപ്പനയിലെ മണവാട്ടിമാര്‍ പൊതുവെ അതിസുന്ദരിമാരാണ്, മണവാട്ടി ഒരു സിനിമാ നടികൂടിയായാലോ, മൊഞ്ചു കൂടാന്‍ ഇനിയെന്തു വേണം. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം പയ്യന്നൂര്‍ കോളജില്‍ നടന്നപ്പോഴാണ് മണവാട്ടിയായി സനൂഷയെത്തിയത്.
മേളയുടെ അവസാന ദിവസത്തിലായിരുന്നു ഒപ്പന മത്സരം. 108ആം നമ്പര്‍ ചെസ് നമ്പറും കുത്തി അല്പം ടെന്‍ഷനിലിരിക്കുന്ന മണവാട്ടിയെ കണ്ടപ്പോല്‍ സദസ്സിന് പെരുത്തിഷ്ടായി. ചില കുട്ടികള്‍ പറഞ്ഞു ഇത് നമ്മുടെ സനൂഷയല്ലേ... ഒടുവില്‍ ഒപ്പന തുടങ്ങിയപ്പോള്‍ സദസ്സും കൈകൊട്ടി ഒപ്പം കൂടി.
സിനിമയില്‍ മണവാട്ടി ആയിട്ടുണ്ടെങ്കിലും വേദിയിലെത്തിയപ്പോള്‍ ടെന്‍ഷനായിരുന്നുവെന്ന് സനുഷ പറഞ്ഞു. കണ്ണൂര്‍ എസ്.എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് സനുഷ. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മണവാട്ടിയായതെന്നാണ് സനൂഷ പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ