പേജുകള്‍‌

2014, മാർച്ച് 3, തിങ്കളാഴ്‌ച

പകലുകൾ നിന്റെ ബന്ധനത്തിലാണ് രാത്രികൾ നിന്നെയുടുത്ത സ്വപ്നങ്ങളുടെയും....

ഇത്ര നിശബ്ദമായ്
പ്രണയിക്കുന്നതെങ്ങനെയാണ്
ആത്മാവിന്റെ പോലും
കലമ്പലുകളില്ലാതെ,
ഇത്രമേൽ നിശബ്ദമായി....

ഒരു വാക്കിന്റെ മറവിൽ
നീ ഒളിച്ചു പാർക്കുന്നു
പ്രണയത്തെ
പലതായ് മുറിച്ചിവിടെ ഞാനും....

പകലുകൾ
നിന്റെ ബന്ധനത്തിലാണ്
രാത്രികൾ നിന്നെയുടുത്ത സ്വപ്നങ്ങളുടെയും....

മിഴികൾ പ്രാണനെ കൊത്തി വലിക്കുന്നതും
ശബ്ദങ്ങൾ ശൂന്യതയിൽ മുങ്ങി താഴുന്നതും
നീയറിയുന്നുണ്ടാവില്ല...

തോന്നലുകളുടെ തടവുകാരാ
നീയിനിയും നീണാൾ വാഴുക
കാഴ്ചകളുടെ
ഇത്തിരി വെട്ടത്തിലൊരിക്കലെങ്കിലും
എന്നെയും വരച്ചു ചേർക്കുക....

ഈ നിമിഷങ്ങളോടൊപ്പം
'ഞാൻ ' ഇല്ലാതെയാവുന്നു
നിന്റെ വരികൾക്കിടയിലെ
മൌനം പോലെ
'നാം' എന്ന നമ്മളും.......

===============

കടപ്പാട് - മേരി ജാക്വലിൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ