പേജുകള്‍‌

2014, മാർച്ച് 16, ഞായറാഴ്‌ച

വാട്ട്സ് ആപ്പില്‍ വോയിസ് കോളിങ്ങ് ഫീച്ചര്‍ ഉടനെ; ചിത്രങ്ങള്‍ പുറത്ത്

വാട്ട്സ് ആപ്പില്‍ വോയിസ് കോളിങ്ങ് ഫീച്ചര്‍ ഉടനെ; ചിത്രങ്ങള്‍ പുറത്ത്

വാട്ട്സ് ആപ്പില്‍ വോയിസ് കോളിങ്ങ് ഫീച്ചര്‍ ഉടനെ; ചിത്രങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: വാട്ട്സ് ആപ്പില്‍ ഇനി വോയിസ് ഓവര്‍ ഐപി സംവിധാനം വരുന്നു. ഇത് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നു. ഈ ഫീച്ചര്‍ വരുന്നതോടെ വാട്ട്സ് ആപ്പ് ഉപയോക്തക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ നിന്നോ ടാബ്ലെറ്റുകളില്‍ നിന്നോ വൈഫേ കണക്ഷനിലെക്കോ, സെല്ലുലാര്‍ കണക്ഷനുകളിലെക്കോ കോള്‍ ചെയ്യാന്‍ സാധിക്കും.

ഐ ഫോണ്‍ ആപ്ലികേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചറിന്‍റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ ഫീച്ചര്‍ നിലവില്‍ വരും എന്നാണ് റിപ്പോര്‍ട്ട് എന്നാല്‍ പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല. 

ഐഫോണ്‍ ഇറ്റാലിയ എന്ന ടെക് സൈറ്റാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങിയത്. ഇതിന് ശേഷം വാട്ട്സ് ആപ്പില്‍ വരുന്ന ഏറ്റവും വലിയ മാറ്റമായിരിക്കും വോയ്സ് ഓവര്‍ ഐപി ഫീച്ചര്‍
- See more at: http://www.asianetnews.tv/technology/article.php?article=8264_WhatsApp-s-new-VoIP-feature-s-images-leak-online#sthash.B0NO6G07.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ