പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

വൈകില്ലാ വരും വസന്തം

പ്രിയ കൂട്ടുക്കാരെ എന്റെ ഒരു ചെറിയ കഥ ഞാൻ ഇവിടെ ചേർക്കുന്നു
വൈകില്ലാ വരും വസന്തം
മൂന്നാർ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയുണ്ട് "നീലകുറിഞ്ഞി "
പ്രകൃതി ആകെ പൂക്കളിലുടെ ചിരിതൂകിയ ഒരു മാധവമാസം .
നീലകുറിഞ്ഞിപ്പൂക്കൾ കാണാൻ ഒരതിഥിയെത്തി , പക്ഷെ അതിൽ മോട്ടുകളില്ല,
പൂക്കളില്ല , പൂവിടുനതിന്റെ ലക്ഷണം പോലുമില്ല . പതിനൊന്ന് വസന്തങ്ങൾ
പതിവായി അയ്യാൾ നീലകുറിഞ്ഞിയുടെ അടുത്തെത്തി . ഒരിക്കൽ പോലും അതിൽ
പൂവ് കാണാതെ നിരാശനായി അയാൾ അവസാനം വിളിച്ചുപ്പറഞ്ഞു ,നീലകുറിഞ്ഞി
ഒരിക്കലും പൂക്കുകയില്ല .
അത് തെറ്റായ കണ്ടെത്തലാണെന്ന് അറിവുള്ളവർക്ക് മനസിലാകും .
കാരണം നീലകുറിഞ്ഞിക്ക് ഒരു പ്രത്യേകതയുണ്ട് . 12 വർഷത്തിൽ ഒരിക്കലേ
അത് പൂക്കുകയുള്ളൂ . പതിനൊന്ന് വർഷവും പൂക്കാതെ നില്ക്കുന്ന നീലകുറിഞ്ഞി
പന്ത്രണ്ടാമത്തെ വർഷത്തിന്റെ വസന്തക്കാലം വരുമ്പോൾ മൊട്ടിടും,പൂബാറ്റകൾ
പറന്നു വന്നു പറയും ഉണരൂ ഉറക്കത്തിൽ നിന്നുണരൂ ..
അപ്പോൾ നീലകുറിഞ്ഞി മൊട്ടുകൾ മെല്ലെ വിടരും കണ്ടു നില്കുന്നവരുടെ
ഹൃദയങ്ങളെ കുളിർപ്പിക്കുന്ന മനോഹരദൃശ്യമായി നീലകുറിഞ്ഞിപ്പൂക്കൾ താഴ്വാരങ്ങളെ
അലങ്കരിക്കും . ആ കാഴ്ചയോന്നു കാണാൻ ഒരാൾ കൊടുക്കേണ്ട വിലയെന്താണ് ?
പന്ത്രണ്ടു വർഷത്തെ പ്രതിക്ഷയോടെയുള്ള കാത്തിരിപ്പ് !
ജീവിതചെടിയും പൂക്കാതെ നില്ക്കുന്ന കാലത്ത് നിരാശപ്പെടരുത്.അതൊരിക്കലും
പൂക്കുകയില്ല.ഞാനൊരു ഭാഗ്യംകെട്ട കുട്ടിയാണ് . എൻറെ ജീവിതം തകർന്നു ,
ഇങ്ങനെയൊന്നും പറയരുത് . നീലകുറിഞ്ഞിക്ക് പൂവിടാൻ
പന്ത്രണ്ടുവർഷമെന്നതു പോലെ നമുക്കും ദൈവപദ്ധതി ഒരു കാലം നിശ്ചയിച്ചിട്ടുണ്ട് .
ദൈവത്തിന് അവന്റെതായ സമയം ഉണ്ട് . അതിന്റെ പൂർണ്ണതയിൽ ദൈവം അനുഗ്രഹത്തിന്റെ
വസന്തം അയയ്ക്കുക തന്നെ ചെയ്യും . ആ സമയം വരെ ക്ഷമയോടും പ്രാർത്ഥനയോടും
കൂടെ കാത്തിരിക്കണമെന്ന് ദൈവം നമ്മോടു ആവശ്യപ്പെടുന്നു. ദൈവത്തിന്റെ സമയത്ത്
ദൈവപദ്ധതി പ്രകാരം നമ്മുടെ ജീവിതമാകുന്ന ചെടിയും പുഷ്പിക്കും ആ അനുഗ്രഹപൂക്കൾ
കണ്ട് അനേകർ ആനന്ദത്തോടെ ദൈവത്തെ മഹത്വപ്പെടുത്തും . വാടാതെ ,കരിയാതെ ,കള വന്നുമൂടാതെ മൂടാതെ
ഈ ജീവിതച്ചെടിയെ കാത്തുസൂക്ഷിക്കണം .പ്രാർത്ഥനയുടെ വെള്ളമൊഴിച്ച്,പ്രവർത്തനത്തിലൂടെ കളകൾ
നീക്കി, അനുഗ്രഹ വസന്തത്തിന്റെ തമ്പുരാനായ ദൈവത്തിനുവേണ്ടി കാത്തിരിക്കണം. നീലകുറിഞ്ഞിചെടികൾ
ദൈവത്തെ വാഴ്ത്തിപടുന്നു . വസന്തം വരിക തന്നെ ചെയ്യും , ദൈവത്തിന്റെ നിറവുമായി അനുഗ്രഹം
വരിക തന്നെ ചെയ്യും , കാത്തിരിക്കുക നീലകുറിഞ്ഞി പോലെ ജീവിതത്തിലും വസന്തം വന്നു നിറയും...................................................................
നിഷ യൂജിൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ