ഭർത്താവിനെയല്ലാതെ മറ്റൊരു പുരുഷനെയും കാംക്ഷിച്ചിട്ടില്ലന്ന് അഗ്നിശുദ്ധി തെളിയിക്കേണ്ടി വന്ന സീത..!
പതിനാല് വർഷം അന്തപ്പുരത്തിന്റ ഇരുട്ടറയിൽ ലക്ഷ്മണനുവേണ്ടി കാത്തിരുന്ന ഊർമ്മിള..!
മധുരയിലെ രാജകീയ സുഖം തേടിപ്പോയ കണ്ണനുവേണ്ടി നൂറ് ജന്മം നോമ്പ് നോറ്റിരുന്ന യദുകുല ദേവത രാധ..!
മാതൃ വാക്കിനുമുന്നിൽ തന്റെ സ്ത്രീത്വം അഞ്ചായി വീതം വയ്ക്കേണ്ടി വന്ന പാഞ്ചാലി..!
മകനെ മാറോടണയ്ക്കാൻ കഴിയാത്ത, പെറ്റ വയറിന്റെ വേദനയുമായി കഴിഞ്ഞ കുന്തി..!
ഞാന്‍ ..
തിളങ്ങുന്ന രത്നമാകണ്ടയെനിക്ക്, പാതിയുടെ നോവും നൊമ്പരവുമേറ്റുവാങ്ങി നിറയുന്ന സന്തോഷത്തിന്റ നിറകുടമാകണം.. ദിനവും നിറയുന്ന കുടം...!!
തിളങ്ങുന്ന രത്നമാകണ്ടയെനിക്ക്, പാതിയുടെ നോവും നൊമ്പരവുമേറ്റുവാങ്ങി നിറയുന്ന സന്തോഷത്തിന്റ നിറകുടമാകണം.. ദിനവും നിറയുന്ന കുടം...!!
keerthana
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ