പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ബസ്സിൽ കയറുമ്പോൾ നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു..

ബസ്സിൽ കയറുമ്പോൾ നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു..
ആഗ്രഹിച്ചത് പോലെ ജനലിനരികെ തന്നെ സീറ്റ് കിട്ടി. പലരും ജനലിന്റെ ഷട്ടർ താഴ്ത്തിയിട്ടപ്പോൾ ഞാൻ ഷട്ടർ താഴ്ത്താതെ മഴ ആസ്വദിച്ചിരുന്നു.
മഴത്തുള്ളികൾ എന്നെ തലോടിക്കൊണ്ടേയിരുന്നു. വല്ലാത്തൊരു സുഖം തന്നെയാണ് ആ തലോടൽ.
ബസ്സ് കുറച്ച് പോയപ്പോഴേക്കും മഴ നിന്നു.. അങ്ങനെ ആ തലോടലും നിന്നു. ഇനി ആ സുഖം എങ്ങനെ കിട്ടും..
ബസ്സിന്റെ പോക്കിനിടയിൽ ചിലയിടത്ത് നിന്നൊക്കെ ആ തലോടൽ കിട്ടിക്കൊണ്ടിരുന്നു.
എന്നാലും എല്ലായിടത്ത് നിന്നും ആ തലോടൽ കിട്ടുന്നില്ലല്ലോ എന്നുള്ളതാണ് സങ്കടം...
ഇനിയും തിമിർത്ത് പെയ്യാൻ എന്താണ്
നിനക്കിത്ര മടി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ