അങ്ങിനെ ഒരു അവധിക്കാലത്ത്..
***********
***********
അവധിക്കാലത്ത് നാട്ടിലുള്ളപ്പോൾ ഞാൻ എന്റെ മൂത്ത മൂന്ന് കുട്ടികളെ വീട്ടില്‍ നിന്നും കൂട്ടി പുറത്തെ നഗര കാഴ്ചകൾ കാണാനായി പോകും... പയ്യബലം ബീച്ച് , ബേബി ബീച്ച്,ലൈറ്റ് ഹൗസ്,കണ്ണൂർ കോട്ട അങ്ങനെ മാറി മാറി ഓരോ പ്രാവിശ്യവും..
പിന്നെ മടങ്ങുബോൾ ഷവർമയും ഐസ് ക്രീമും...
എന്നും അവരെ കൂട്ടി ഓട്ടോയിലോ കാറിലോ ആയിരിക്കും പുറപ്പെടുന്നത്..
എന്നും അവരെ കൂട്ടി ഓട്ടോയിലോ കാറിലോ ആയിരിക്കും പുറപ്പെടുന്നത്..
വീടിന് കുറച്ച് അടുത്തായി വലിയ മതിൽ കെട്ടിനുള്ളിൾ ആണ് അവിടത്തെ ഖബർസ്ഥാൻ മൈതാനം ഉള്ളത്...
എന്നും അവിടെ എത്തുമ്പോൾ ഞാൻ വണ്ടി നിർത്താൻ പറഞ്ഞ് കുട്ടികളെ വണ്ടിയില്‍ തന്നെ ഇരുത്തി ഉപ്പാ ഇപ്പം വരാം എന്ന് പറഞ്ഞ് മൈതാനത്തിനകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു വരും..
എന്നും അവിടെ എത്തുമ്പോൾ ഞാൻ വണ്ടി നിർത്താൻ പറഞ്ഞ് കുട്ടികളെ വണ്ടിയില്‍ തന്നെ ഇരുത്തി ഉപ്പാ ഇപ്പം വരാം എന്ന് പറഞ്ഞ് മൈതാനത്തിനകത്തേക്ക് പോയി കുറച്ചു കഴിഞ്ഞു വരും..
ഇത് പലപ്പോഴും ആവർത്തിച്ചപ്പോൾ ഒരു ദിവസം എന്റെ രണ്ടാമത്തെ മോൻ എന്നോട് ചോദിച്ചു, "എന്നും ഇവിടെ എത്തുമ്പോൾ എന്നും ഞങ്ങളെ ഇവിടെയിരിത്തിയിട്ടു ഉപ്പാ ഇതെവിടെക്കാ പോണേ" ഞാന്‍ മറുപടി ഒന്നും പറയാതെ അവനെ നോക്കി ചിരിച്ചു..
എന്താണ് ഞാൻ അവനോട് പറയുക.....
നിങ്ങൾക്ക് അഞ്ചും, മൂന്നും ,ഒന്‍പതും മാസം പ്രായമുള്ളപ്പോൾ അർബുദം കവർന്നെടുത്ത് കൊണ്ടുപോയ നിങ്ങളുടെ ഉമ്മയാണ് ആ മതിൽകെട്ടിനകത്ത് കിടക്കുന്നതെന്നോ...
എന്താണ് ഞാൻ അവനോട് പറയുക.....
നിങ്ങൾക്ക് അഞ്ചും, മൂന്നും ,ഒന്‍പതും മാസം പ്രായമുള്ളപ്പോൾ അർബുദം കവർന്നെടുത്ത് കൊണ്ടുപോയ നിങ്ങളുടെ ഉമ്മയാണ് ആ മതിൽകെട്ടിനകത്ത് കിടക്കുന്നതെന്നോ...
വേണ്ടാ.... ഇപ്പോൾ അവരതറിയേണ്ടാ..
കാരണം ഉമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെ അവരെ അളവില്ലാതെ സ്നേഹിക്കുന്ന ഉമ്മാമയും എല്ലാവരെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന മൂത്തുമ്മയും ......
കാരണം ഉമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെ അവരെ അളവില്ലാതെ സ്നേഹിക്കുന്ന ഉമ്മാമയും എല്ലാവരെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന മൂത്തുമ്മയും ......
കാലം നിങ്ങളിൽ തിരിച്ചറിവ് ഉണ്ടാക്കുന്ന കാലത്ത് നിങ്ങൾക്ക് മനസ്സിലാകും ഉപ്പ എന്തിനാണ് ഇപ്പോൾ വരാം എന്ന് പറഞ്ഞ് ആ മതിൽ കെട്ടിനുള്ളിലേക്ക് കടന്ന് പോയിരുന്നതെന്ന്...!!! ..
---------------
---------------
രചന- സത്താർ കണ്ണൂർ Sathar Kannur
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ