പേജുകള്‍‌

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

തിരയുന്നു ഞാനിന്നും എന് പ്രണയത്തെ ..

തിരയുന്നു ഞാനിന്നും എന് പ്രണയത്തെ ..
എന്നില് നിറഞ്ഞുപെയ്തിരുന്ന മഴയുടെ രാഗങ്ങള് ....
നെഞ്ചോട് ചേര്ന്നു നീയെന് ആത്മാവില് കോറിയിട്ട വാക്കുകള്
" ഞാന് നിന്റെ മാത്രം ,നീയില്ലാതെ ഒരു നിമിഷം ...ആലോചിക്കാന് പോലുംവയ്യ" തോരാതെ പെയ്തിരുന്ന നിന്കണ്ണുനീര് , 'നമ്മള്' .. ആര്ക്കോവേണ്ടി നീയും ഞാനുമായി ..
കണ്ണീരോടെ നീ വലിച്ചെറിഞ്ഞ പ്രണയം അതിന്നുമെന് ഹൃദയത്തില് സൂക്ഷിക്കുന്നു ...നമ്മുടെയാ മധുരസ്വപ്നങ്ങളില് പൊതിഞ്ഞു..
. മഴവില്ലിന് നിറങ്ങള് ചാര്ത്തി... ഇഷ്ടത്തോടെ ഇന്നും നിനക്കായ് കാത്തിരിക്കുന്നു .. നിന്റെ സ്വന്തം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ