പേജുകള്‍‌

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

മുഖം ഭംഗിയാക്കാൻ നാരങ്ങ മാത്രം മതി....

നാരങ്ങയും യോഗർട്ടും
ഒരു പാത്രത്തിൽ അരകപ്പ് തൈര് എടുക്കുക. ഇതിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുക. രണ്ടും നന്നായി കലർത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചർമ്മം നിങ്ങൾക്ക് സ്വന്തം. നാരങ്ങ ചർമ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും.
നാരങ്ങയും തേനും
ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് സൂര്യാഘാതം ഏറ്റുള്ള പാടുകളെയും മറ്റും പാടുകളെയും നീക്കാൻ സഹായിക്കും.
നാരങ്ങയും കുക്കുമ്പറും
കുക്കുമ്പർ ജ്യൂസ് ഒരു ടേബിൾ സ്പൂണിനൊപ്പം ഒരു ടേബിൾ സ്പൂൺ നാരങ്ങ ചേർത്ത് ഇളക്കുക. ഒരു കോട്ടൺ എടുത്ത് ഇതിൽ മുക്കി വട്ടത്തിൽ മുഖത്ത് തേക്കുക. അഞ്ച് മിനിട്ടോളം അമർത്തി ഈ പ്രക്രിയ ആവർത്തിക്കുക. ഇത് ഉണങ്ങാൻ അഞ്ച് മിനിട്ട് കാക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ച‍‍ർമ്മത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഫേസ് പാക്ക് ഉത്തമമാണ്.
നാരങ്ങയും മുൾട്ടാണി മിട്ടിയും
രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും നന്നായി കലർത്തുക. മുഖം മുഴുവൻ ഇത് പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം മുഖം ചൂടുവെള്ളത്തിൽ കഴുകുക. മികച്ചൊരു ഫേസ് പാക്കാണിത്.
നാരങ്ങയും തക്കാളിയും
തക്കാളിനീര് മൂന്നോ നാലോ സ്പൂണിൽ ഒന്നോ രണ്ടോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇത് ഒരു പാത്രത്തിൽ കുഴമ്പുരൂപത്തിൽ ചേർക്കുക. മുഖത്ത് പുരട്ടി ഉണങ്ങാൻ പത്ത് മിനിട്ട് കാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാൻ ഇത് ഉത്തമമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ