പേജുകള്‍‌

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

വിവാഹശേഷം സ്ത്രീ തന്റെ പുരുഷനിൽ നിന്നും പ്രതീക്ഷിക്കുന്നത്...

സ്ത്രീകളെ തൃപ്തിപ്പെടുത്താനുള്ള പുരുഷന്മാരുടെ ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.. മറച്ചു വെക്കാതെ പ്രശംസാ വചനങ്ങള്‍ പറയുക. ഉള്ളിന്റെ ഉള്ളില്‍ അവള്‍ സന്തോഷിക്കും. ചിലപ്പോള്‍ ഇതിലൊന്നും ഞാന്‍ വീഴില്ല എന്നൊക്കെ പറയുമായിരിക്കും. അതൊക്കെ വെറുതെ പറയുന്നതാണ് എന്ന് മനസ്സിലാക്കുക. ഇന്നു മുതല്‍ അവളെ കുറച്ചൊക്കെ പ്രോത്സാഹിപ്പിച്ച് പറയുകയും ചില കാര്യങ്ങളില്‍ അവള്‍ മിടുക്കിയാണെന്നും തുറന്നു പറയുക. 
ചെറിയ ചില കാര്യങ്ങള്‍ അവരെ വല്ലാതെ സന്തോഷിപ്പിക്കുന്നത് തിരിച്ചറിയുക. വസ്ത്രങ്ങള്‍, മധുരം എന്നിങ്ങനെ സ്ത്രീയെ എന്താണ് സന്തോഷിപ്പിക്കാന്‍ മതിയായത് എന്ന് തിരിച്ചറിയുക.  തന്റെ സ്ത്രീയുടെ മനോഹാരിത കണ്ടെത്തുക. ചിലപ്പോള്‍ നിങ്ങളോടുള്ള പരിഗണന പോലും അതീവ സുന്ദരമാണെന്നത് തിരിച്ചറിയുക. നീ സുന്ദരിയാണ് എന്ന് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? നിന്റെ നോട്ടമാണ് എന്നെ എന്നും ആകര്‍ഷിച്ചത് എന്നോ നിന്റെ ചിരിയിലാണ് ഞാന്‍ വീണുപോയതെന്നോ പറയുന്നത് കേള്‍ക്കുമ്പോള്‍ ഏതു പെണ്ണാണ് അതിഷ്ടപ്പെടാത്തത്. വിവാഹശേഷമുള്ള ജീവിതത്തിന്  ഇത്തരം ചെറിയ കാര്യങ്ങൾക്ക്  വലിയ  സ്ഥാനമാനുള്ളത് .കിടപ്പറയിലാണെങ്കിൽ പോലും  ഒരു സാന്ത്വനത്തിനോ ,പ്രശംസയ്ക്കോ , ഒരു തലോടലിനോ പോലും വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ