അത്താഴം നേരത്തെയാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത് . ദഹനപ്രക്രിയ ശരിയായി നടക്കുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ദഹനക്കേടു കാരണമുണ്ടാകാവുന്ന വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നേരത്തെയുള്ള അത്താഴം. ദഹനത്തിന് ദഹനത്തിന് ആവശ്യമായ സമയം ലഭിയ്ക്കുമെന്നതാണ് കൂടുതല്‍ ഗുണം. നേരത്തെ അത്താഴമെങ്കില്‍ നേരത്തെ കിടക്കാം, പിറ്റേന്ന് നേരത്തെ ഴുന്നേല്‍ക്കാം. കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ സമയം ലഭിയ്ക്കുകയും ചെയ്യും. നേരത്ത അത്താഴം കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.നേരത്തെ അത്താഴമെങ്കില്‍ ദഹനം നല്ലപോലെ നടക്കും. വയറിന് കനം അനുഭവപ്പെടില്ല . ഭക്ഷണം നല്ലപോലെ ദഹിയ്ക്കുമ്പോള്‍ അടുത്ത ദിവസം ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കും. അത്താഴം നേരത്തെയാക്കിയാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും. അത്താഴം നേരത്തെയാക്കുന്നത് തടി കുറയാന്‍ സഹായിക്കും. നേരത്തെയുള്ള അത്താഴം ദഹനം ശരിയായി നടക്കാനും കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതിരിയ്ക്കാനും സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ