ദിവസവും തലമുടി കഴുകുന്നത് അത്യാവശ്യമല്ല. ഷാംപൂവില്‍ കടുപ്പം കൂടിയ രാസവസ്തുക്കള്‍ അടങ്ങിയവയായതിനാല്‍ ദിവസവും ഇവ ഉപയോഗിക്കുന്നത് തലയോട്ടിയില്‍ നിന്ന് സ്വഭാവികമായ എണ്ണകള്‍ നീക്കം ചെയ്യുകയും തലയോട്ടി വരണ്ടുപോകാന്‍ കാരണമാകുകയും ചെയ്യും. അതിനാൽ ദിവസവും തലമുടി കഴുകുന്നത് അത്യാവശ്യമല്ല. ആഴ്ചയില്‍ മൂന്ന് പ്രവശ്യം കഴുകുന്നത് മതിയാകും. അഥവാ നിങ്ങളുടെ തല വിയര്‍ത്താലും പച്ചവെള്ളം ഉപയോഗിച്ച് കഴുകുക. ഹൈപ്പര്‍ഹൈഡ്രോസിസ്(അമിതമായ വിയര്‍പ്പ് അനുഭവപ്പെടുന്ന അവസ്ഥ) അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിവസവും തലകഴുകാം. എന്നാല്‍ നിങ്ങളുടെ തലമുടിക്കനുയോജ്യമായ കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണം.
സൂര്യപ്രകാശം തലയിലേല്ക്കുന്നുവെങ്കില് താരനും അലര്ജിയുമുണ്ടാകാനിടയാകും. രണ്ട് തരം താരനാണുള്ളത്. എണ്ണമയമുള്ളതും, വരണ്ടതും. എണ്ണമയമുള്ള താരന് ഗുരുതരമാണെന്നതിനൊപ്പം തലമുടിയുടെ നിറവും ഇല്ലാതാക്കും. വരണ്ട താരന് പൊഴിഞ്ഞ് വീഴും. ആദ്യത്തേതില്‍ തലയോട്ടിയിലെ രക്തയോട്ടം തടസ്സപെടുന്നതിനാല്‍ മുഖക്കുരു, എണ്ണമയം എന്നിവ നേരിടേണ്ടി വരും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഒലിവ് ഓയില്‍ പോലുള്ള കട്ടി കുറഞ്ഞ എണ്ണകള്‍ ഉപയോഗിച്ച് 15 മിനുട്ട് മസാജ് ചെയ്യുക. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് തുടച്ചതിന് ശേഷം കഴുകുക. വീട്ടില്‍ തന്നെയുള്ള ചികിത്സയായി ഇഞ്ചി നീര് തലയില്‍ തേക്കാം. രാത്രി തേച്ച് രാവിലെ ഇത് കഴുകിക്കളയാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കടുപ്പം കുറഞ്ഞ ഒരു ആന്റി ഡാന്ഡ്റഫ് ഷാംപൂ ഉപയോഗിച്ച് കഴുകുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ