എന്നും ചെറുപ്പമായിരിക്കനാണ് എല്ലാവരും താല്‍പ്പര്യപ്പെടുന്നത്. പ്രായം തോന്നിക്കാതിരിക്കണമെങ്കില്‍ ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിനുകളും മിനറലുകളും നിറഞ്ഞ ഭക്ഷണം കഴിക്കുക.
കാബേജ്,ചീര തുടങ്ങിയ പച്ചനിറത്തിലുള്ള ഇലകളോടെയുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കണം. വൈറ്റമിന്‍ സി,വൈറ്റമിന്‍ കെ, ഫോളിക്ക് ആസിഡ്, അയേണ്‍,പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങി ആരോഗ്യത്തിന് അന്ത്യന്താപേക്ഷിതമായ നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്.
വിഷാംശങ്ങളെയും കാര്‍സിനോജനുകളെയും ഒഴിവാക്കാനൂള്ള കരളിൻറെ പ്രകൃതിദത്തമായ കഴിവ് വെളുത്തുള്ളി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വര്‍ധിക്കും. ഹൃദയാരോഗ്യത്തിനും നല്ലതായ വെളുത്തുള്ളിയുടെ ഉപയോഗം കോശങ്ങളുടെ അമിത വളര്‍ച്ചതെ തടയുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കുകയും ചെയ്യും
ഒമേഗാ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മല്‍സ്യം രോഗങ്ങളില്‍ നിന്ന് പ്രതിരോധ കവചമൊരുക്കുന്ന വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ പൊതുവെ കാണപ്പെടുന്ന രക്ത സമ്മര്‍ദത്തിനും സാല്‍മണ്‍ നല്ലോരു മരുന്നാണ്.
കുരുവില്ലാത്ത പഴങ്ങളായ ബ്ളൂബെറി, സ്ട്രോബെറി, ക്രാന്‍ബെറി, ബ്ളാക്ക്ബെറി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകള്‍ ശക്തമായ ആന്‍റി ഓക്സിഡന്‍റുകളാണ്. ഇവ തലച്ചോറിലെ സിഗ്നലുകളെ പരിപോഷിപ്പിക്കുകയും ഗ്രഹണ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് ഒലീവ് ഓയില്‍. . കുറഞ്ഞ രീതിയില്‍ മാത്രം സംസ്കരിക്കുന്നതിനാല്‍ എക്സ്ട്രാ വിര്‍ജിന്‍ ഓയില്‍ ഏറെ രുചികരമായിരിക്കും. ഒലീവ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ഒരിക്കലും ഓയില്‍ പുകയുന്നിടത്തോളം ചൂടാക്കരുത്. കുറഞ്ഞതോ മീഡിയം ചൂടോ മാത്രം ഉപയോഗിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ