പേജുകള്‍‌

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ഉടലുകൾ മുങ്ങുമീ ഇരുളിൽ നമ്മളെല്ലാം

ഉടലുകൾ മുങ്ങുമീ ഇരുളിൽ നമ്മളെല്ലാം നിഴലുകൾ..
തട്ടിച്ചു നോക്കുവാൻ രൂപമൊ വർണ്ണങ്ങളൊ ഇല്ലാത്ത നിഴലുകൾ..
തേടിയലയാൻ ഇരുളല്ലാതൊരു സൗദ്ധര്യവുമില്ലാത്ത ഈ ലോകത്ത്‌ പരസ്പരം തിരിച്ചറിയാൻ ഒരു അടയാളവുമില്ലാത്ത നിശബദ്തയിലും, എനിക്കു നിന്നെ കാണാം.. തിരിച്ചറിയാം..
കാരണം നിന്റെ പ്രണയത്താൽ ഞാൻ അന്ധാനാണു പ്രിയേ.. നീയാം സൗദ്ധര്യകാഴ്ച്ചകൾ എന്റെ കണ്ണിലല്ല എന്റെ ഹൃദയത്തിലാണു.. ആ കാഴ്ചകളെ മായ്കുന്നൊരു അന്ധകാരമുണ്ടെങ്കിൽ അതെന്റെ മരണമാണു.. പക്ഷെ അതിനും മിടിപ്പു നിന്ന എന്റെ ഹൃദയത്തിൽ നിന്നും നിന്നെ പിരിച്ചെടുക്കാനാകില്ല.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ