ഫർഹത്തുള്Farhathulla Erickkil
ഇനിയുമാ വിരലികൾക്കിടയിൽ
തൂലിക പിടിക്കാതിരിക്കുമാം വിധം കൈ വിരലുകൽ
അവൻറെ നെഞ്ചോടൂ ചേർത്തു കെട്ടുക....
ഇനിയുമൊരു രണാങ്കണത്തിലേക്കു ഓടിയടുക്കാത്തവിധം അവൻറെ കാൽ വിരലുകൾ ചേർത്തു കെട്ടുക....
ഇനിയുമൊരു കാഴ്ചകൾ കാണാനാകാത്തവിധം അവൻറെ കണ്ണുകൾ പഞ്ഞി വെച്ചു മൂടുക....
ഇനിയൊരിക്കലും അവൻ പുലർക്കാല കുളിരേറ്റു ഉണരാത്ത വിധം
അവനെ തൂവെള്ള പുതപ്പിനാൽ മൂടിക്കെട്ടുക......
ഇനിയുമവൻ ശ്വാസോച്ചാസം ശ്വസിച്ചു പുനർജ്ജനിക്കാത്ത വിധം
നാസാദ്വാരങ്ങൾ പഞ്ഞി വെച്ചടക്കുക.....
ഇവൻ ഇനിയും ഉയിർത്തെഴുന്നേൽക്കരുത്
കാരണം ഇവൻ ഇട്ടേച്ചു പോയതെല്ലാം ഇനി നമുക്കുള്ളാതാണ്....
**ഫർഹത്തുള്Farhathulla Erickkil
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ