പേജുകള്‍‌

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

കടം....: വരവും ചിലവും കൂട്ടിമുട്ടിയ ഒരു ദിനം

കടം....: വരവും ചിലവും കൂട്ടിമുട്ടിയ ഒരു ദിനം. ചിലവിന്റെ ശക്തിയില്‍ വരവ് ഹൃദയം പൊട്ടി മരിച്ചു. ചിതറിയ വരവിന്റെ അരികില്‍ കൂട്ടക്കരച്ചിലായി. പലചരക്കു കാരന്‍, പാല്‍ക്കാരന്‍, മീന്‍കാരന്‍, പാത്രക്കാരന്‍, വട്ടിക്കാരന്‍ അങ്ങിനെ അങ്ങിനെ ആശ്ചര്യക്കണ്ണുകളും ആഗ്രഹക്കണ്ണുകളും ഒരു പടി. പിരിഞ്ഞിട്ടും പിരിയാതെ കാത്തുകിടന്നു. അവസാനം, പരേതന്റെ കടബാധ്യത ഏറ്റെടുത്തവന്റെ ചെവിയില്‍ നാട്ടുകാര്‍ കേള്‍ക്കേ അവര്‍ ഇങ്ങനെ പറഞ്ഞു “ ഒന്നു പറഞ്ഞാല്‍ പോരായിരുന്നോ, ഞങ്ങളൊക്കെ ഇല്ലേ ഇവിടെ” കടപ്പാട്: അഷ്റഫ് പനപ്പടി മോങ്ങം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ