പേജുകള്‍‌

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

മുല കണ്ടാല്‍

മുല കണ്ടാല്‍
കാമം വരുന്നവരോട്‌....
നാണം കൊണ്ട്‌
ഓടി ഒളിക്കുന്നവരോട്‌.....
...
പെറ്റുവീണപ്പോള്‍
നിങ്ങള്‍ ആദ്യം തിരഞ്ഞതു
മുലകളെയായിരുന്നു.

മുലപ്പാല്‍ മൂക്ക്‌മുട്ടെ കുടിക്കുമ്പോള്‍
എവിടയുമുണ്ടായിരുന്നില്ല
കാമം
നാണം
സദാചാരം

ജീവന്‍ തന്നതു
പെണ്ണിന്‍റെ മുലയും പാലും

പാലുറ്റി കുടിച്ചു
ജീവന്‍ വെച്ചപ്പോള്‍
മുലകള്‍ നിങ്ങള്‍ക്കു
അശ്ലീലമായി!
ലൈംഗീകതയായി!

മുലകച്ചയണിച്ച്‌
മാറ്‌ മറപ്പിച്ച്‌
നിങ്ങള്‍ കാത്തത്‌
സമുദായത്തിന്‍റെ മാനമാണു പോലും
മുറുക്കി കെട്ടിയതു
പെണ്ണിന്‍റെ സ്വാതന്ത്ര്യവും

കച്ചകെട്ടുകള്‍ക്കപ്പുറം
സ്വാതന്ത്ര്യം തേടിയവരുടെ
മുലകള്‍ ച്‌ഹേദിച്ചു
സദാചാര ലക്ഷമണന്‍മാര്‍!

പിന്നെയെപ്പോഴൊ
മുലകള്‍ നിങ്ങള്‍ക്ക്‌
അടങ്ങാത്ത ജിജ്ഞാസയായി
കാമമായി...
ഭ്രാന്തായി...

കണ്ണുകള്‍ ഒളിക്യാമറകളാക്കി
നിങ്ങള്‍ മുലകളെ തേടി നടന്നു
ഇരുട്ടിന്‍റെ മറവില്‍
കച്ചകള്‍ നിങ്ങള്‍ വലിച്ചുകീറി
മുലകള്‍ നിങ്ങള്‍ കടിച്ചുകീറി

അടങ്ങാത്ത കാമത്തിന്‍റെ
ദാഹം ശമിപ്പിക്കാന്‍
ഒരിക്കല്‍ പാലൂട്ടിയ മുലകളില്‍ നിന്നു
നിങ്ങള്‍ ഇപ്പോഴും
രക്തമൂറ്റി കുടിച്ചു കൊണ്ടേയിരിക്കുന്നു.....

(കടപ്പാട് : ആരാണെന്ന് അറിയില്ലെങ്കിലും തീര്‍ത്താല്‍ തീരാത്തത്രയും..
ഒരു നിമിഷം - വികാരം കൊള്ളുന്നതിനു മുൻപ് ആലോചിക്കുക സുഹൃത്തേ ... ഇതൊരു കവിതയാണ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ