നിന്റെ കരവലയത്തിന്
ഉരുക്ക് കോട്ടയിലെന്നെ
ബന്ധിതയാക്കും മുന്‍പേ
എന്റെ വേദനകളുടെ
വിഷപാത്രം നിനക്ക് നീട്ടും..
ഉരുക്ക് കോട്ടയിലെന്നെ
ബന്ധിതയാക്കും മുന്‍പേ
എന്റെ വേദനകളുടെ
വിഷപാത്രം നിനക്ക് നീട്ടും..
അറിയാം, അതില്‍ നിന്നൊരു
കവിള് മാത്രം പാനം ചെയ്ത്
ആര്ദ്രമിഴികളോടെയതെനിക്ക്
തന്നെ നീ തിരിച്ചു നല്‍കും
ശേഷിച്ച തുള്ളികളത്രയുംഞാന്
അമൃത് പോല്‍ ഊറ്റി കുടിക്കും ..
കവിള് മാത്രം പാനം ചെയ്ത്
ആര്ദ്രമിഴികളോടെയതെനിക്ക്
തന്നെ നീ തിരിച്ചു നല്‍കും
ശേഷിച്ച തുള്ളികളത്രയുംഞാന്
അമൃത് പോല്‍ ഊറ്റി കുടിക്കും ..
പിന്നെ നിന്റെ മാറില്‍
മുഖമമര്‍ത്തി കിടക്കാന്‍
തുനിയുമ്പോള്തന്നെ മിഴികള്‍
അല്ഭുതങ്ങളൊന്നുമില്ലാത്ത
ഒരു ലോകത്തേക്ക് യാത്ര തുടങ്ങും..
മുഖമമര്‍ത്തി കിടക്കാന്‍
തുനിയുമ്പോള്തന്നെ മിഴികള്‍
അല്ഭുതങ്ങളൊന്നുമില്ലാത്ത
ഒരു ലോകത്തേക്ക് യാത്ര തുടങ്ങും..
അപ്പോള്‍ പരിണിതികള്‍
മുന്‍കൂട്ടി കാണാതെ
നീയെന്റെ കൈ പിടിക്കും
മരണത്തിലേക്ക് നാം
ഒരുമിച്ച്ചുവടു വെക്കും..!!!
മുന്‍കൂട്ടി കാണാതെ
നീയെന്റെ കൈ പിടിക്കും
മരണത്തിലേക്ക് നാം
ഒരുമിച്ച്ചുവടു വെക്കും..!!!

ishal pookkal
1 അഭിപ്രായം:
ഒന്ന് പോടാപ്പ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ