പേജുകള്‍‌

2015, ജൂൺ 16, ചൊവ്വാഴ്ച

ഇനി നനയാനൊരവസരം തരാതെ ഈ മഴയും മരിച്ചു പിരിയുകയാണ്..

ഇനി നനയാനൊരവസരം തരാതെ
ഈ മഴയും മരിച്ചു പിരിയുകയാണ്...
മഴച്ചാര്‍ത്തു വീഴാത്ത വഴിയിലൂടെ
ഉഷ്ണ പ്രണയം പേറി
അസ്ഥിരതയുടെ കാര്‍മേഘ കൊമ്പില്‍
ജീവിതത്തിന്റെ ഊഞ്ഞാലോരുക്കി
അതിജീവനത്തിന്റെ മഴ കാത്തു
വേഴാമ്പലിനു കൂട്ടുകാരായി
ആര്‍ദ്രതയുടെ അവസാന തുള്ളി
കണ്ണീര്‍ നേദിച്ചു നമ്മള്‍
മേഘങ്ങളെ ക്ഷണിച്ചതല്ലേ...
പ്രിയപെട്ടവനെ
ഇനിയുമീ മഴ നനയാതിരുന്നാല്‍
പ്രണയത്തിന്റെ താഴ് വേര് കത്തും...
നഷ്ടത്തിന്റെ മരുഭൂമിയില്‍
ഞാനും നീയും അന്യരാവും...
പരസ്പരമൊന്നും ചികഞ്ഞെടുക്കാന്‍
നില്‍ക്കാതെ സ്വയം പഴിക്കാതെ
ശീഘ്രമീ മഴയിലേക്കിറങ്ങി വരിക
നിന്നില്‍ ഞാനും എന്നില്‍ നീയും
മഴയായ് പെയ്തു നിറയട്ടെ....
ഇഷ്ട്ടങ്ങളുടെ ദാഹങ്ങള്‍ തീര്‍ത്ത്
ഈ മഴ പെയ്തൊഴിയുമ്പോള്‍
നമുക്കതില്‍ ഒരുമിച്ചു നഷ്ടപെടാം...!!!
ishalpookkal

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ