എല്ലാവര്‍ക്ക് ഒരുപോലെയല്ല ചര്‍മ്മം. ചിലര്‍ക്ക് ഡ്രൈ സ്കിന്‍ ആയിരിക്കും. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മം. എന്നാല്‍ ആരോഗ്യമുള്ള ചര്‍മ്മം നേടാനും അത് സംരക്ഷിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
നമ്മുടെ ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു . ദിവസവും കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് ചര്‍മ്മം തിളങ്ങുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ദിവസവുമുള്ള വ്യായാമം ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വ്യായാമം മൂലം നമ്മുടെ ശരീരത്തിലേയ്ക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിക്കുന്നു, ശരീരത്തിലേയ്ക്ക് കൂടുതല്‍ ഓക്സിജന്‍ പ്രവഹിക്കുന്നു.ഇത് നമ്മുടെ ശരീരത്തിലെ ദുഷിച്ച വസ്തുക്കളെ പുറം തള്ളുകയും ചെയ്യുന്നു ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം അകറ്റുന്നതിനും വ്യായാമം സഹായിക്കുന്നു.
ഫാസ്റ് ഫുഡ് ഒഴിവാക്കുക. ഭക്ഷണത്തില്‍ കൂടുതലായി പച്ചക്കറികളും ഇലക്കറികളും, പഴങ്ങളും ഉപയോഗിക്കുക. വിറ്റാമിന്‍സ് മിനറല്‍സ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.
ആരോഗ്യമുള്ള ചര്‍മ്മത്തിന് മോയിസ്ചറെയിസിങ് വളരെ അത്യാവശ്യമാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഇലാസ്റിസിറ്റി നല്‍കുന്നതിനും സഹായിക്കുന്നു.
ചൂട് കൂടുതല്‍ഉള്ള സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടുകയും സണ്‍ഗ്ലാസ് ധരിക്കുകയും ചെയ്യുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ