പേജുകള്‍‌

2014, ജൂലൈ 10, വ്യാഴാഴ്‌ച

ഇനി ഭാര്യയ്‌ക്കൊപ്പം ചേരില്ല: ധനുഷ്

അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയായിരുന്നു. ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് മേക്കറായിരുന്ന ഫാസില്‍ സംവിധാനം ചെയ്ത ‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ അച്ഛന്‍ സംവിധാനം ചെയ്യുക മകന്‍ അഭിനയിക്കുക എന്നത് മലയാളികള്‍ക്കും പരിചയമായതാണ്. ജ്യേഷ്ടന്‍ സംവിധാനം ചെയ്ത് അനുജന്‍ അഭിനയിക്കുന്ന രീതിയായിരുന്നു തിര എന്ന ചിത്രത്തില്‍. വിനീത് സംവിധാനം ചെയ്തു, ധ്യാന്‍ അഭിനയിച്ചു. ഭാര്യ സംവിധാനം ചെയ്ത് ഭര്‍ത്താവ് അഭിനയിക്കുന്നത് കണ്ടത് തമിഴിലാണ്. ഐശ്വര്യ സംവിധാനം ചെയ്തു ധനുഷ് അഭിനയിച്ചു. ത്രി എന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റുമായിരുന്നു. ചിത്രത്തില്‍ ധനുഷ് പാടിയ ‘കൊലവരി സോഗും’ ഹിറ്റായി. ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനായിരുന്നു നായിക. ഈ ചിത്രത്തിലെ അഭിനയിത്തിന് മികച്ച നടനുള്ള വിജയ് പുരസ്‌കാരം, സിമ, ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവയ്‌ക്കൊപ്പം മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ധനുഷ് വാങ്ങി. ധനുഷിനെ സംബന്ധിച്ച് ആടുകളത്തിന് ശേഷമുള്ള ഹിറ്റായിരുന്നു ത്രി. ഇനിയൊരു ഹിറ്റ് ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് ഒരുക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ധനുഷ് മറുപടി നല്‍കി. അത് ശരിയാവില്ലെന്നായിരുന്നു വിശദീകരണം. ഐശ്വര്യയുടെ സംവിധാനത്തില്‍ ഞാനിന് അഭിനയിക്കില്ലെന്ന് ധനുഷ് വ്യക്തമാക്കി. അതൊരു പരിഹാസ ചിരിയ്ക്ക് വഴിവയ്ക്കും എന്നുള്ളതുകൊണ്ടാണോ എന്തോ ധനുഷ് ഇല്ലെന്ന് പറഞ്ഞത്. എന്തായാലും ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം താന്‍ നിര്‍മിക്കുമെന്ന് ധനുഷ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്. ആദ്യം ചെയ്ത രാഞ്ജനയ്ക്ക് പുരസ്‌കാങ്ങളോടെയാണ് ബോളിവുഡ് ലോകം ധനുഷിനെ സ്വീകരിച്ചത്. ‘വേലയില്ലാ പട്ടത്താരി’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഉടന്‍ തമിഴില്‍ റിലീസാകുന്നത്. നേരത്തെ ധനുഷും തന്റെ തന്റെ പിതാവായ കസ്തൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനമാലോകത്തേക്കെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ