പേജുകള്‍‌

2014, ജൂലൈ 7, തിങ്കളാഴ്‌ച

രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഒഴിവായത്


കഴിഞ്ഞ ശനിയാഴ്ച ബാഴ്‌സലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തിലുണ്ടായ സംഭവം ശരിക്കും ഞെട്ടിക്കുന്നതാണ്. രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഒഴിവായത്. ചിലപ്പോള്‍ ഏറ്റവും വലിയ വിമാന ദുരന്തമായി മാറുമായിരുന്ന ഈ നിമിഷങ്ങള്‍ ഇപ്പോള്‍ യൂട്യൂബില്‍ കാഴ്ചക്കാരെ കൂട്ടുകയാണ്.

റഷ്യന്‍ എയര്‍ലൈനായ യുട്ടെയറിന്റെ മോസ്‌കോയില്‍നിന്നെത്തിയ ബോയിങ് 767 വിമാനവും, എയര്‍ലൈനീസ് അര്‍ന്റീനാസിന്റെ ബ്യൂണസ് ഐയേഴ്‌സിലേക്കുള്ള എയര്‍ബസ് എ340 ഉം തമ്മിലുള്ള കൂട്ടിയിടിയാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായത്. ലാന്‍റിങ്ങിന് ശ്രമിക്കുകയായിരുന്ന റഷ്യന്‍ വിമാനത്തിന് മുന്നിലെ റണ്‍വേയിലേക്ക് എയര്‍ബസ് എ340 കടന്നുവരുകയായിരുന്നു. എന്നാല്‍ പെട്ടന്ന് ലാന്‍റിങ്ങ് റദ്ദാക്കിയ റഷ്യന്‍ പൈലറ്റ് കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ