kadappad. SHAHUL MALAYIL
ഇതൊരു പ്രണയ കഥയാണ്.ആദ്യ പ്രണയം മറക്കാന്‍ കഴിയില്ലെന്ന് പറയുമെങ്കിലും എന്നേ മറന്ന ആദ്യ പ്രണയത്തേക്കാള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്‍റെ അവസാന പ്രണയത്തെ കുറിച്ചാണ്.ഒരു പക്ഷെ സിനിമാ കഥകളെക്കാള്‍ അവിശ്വസനീയമായ രംഗങ്ങള്‍ നിറഞ്ഞ ഒരു പ്രണയം.
സ്കൈ ചാനലിനു വേണ്ടി പ്രോഗ്രാമുകള്‍ തട്ടിക്കൂട്ടി നടക്കുന്ന കാലം.കുറച്ച പരസ്യ ചിത്രങ്ങളും,വീഡിയോ ആല്‍ബങ്ങളും ഒക്കെ എടുത്ത് ഫീല്‍ഡില്‍ സജീവമായി ഇരിക്കുമ്പോഴാണ് സുഹൃത്തും സഹപാഠിയുമായ സജിത്ത് ബംഗ്ലൂരില്‍ അവന്‍റെ സ്റ്റുഡിയോയിലേക്ക് എന്നെ ക്ഷണിച്ചത്.ഒരാഴ്ചത്തെ വര്‍ക്ക് ഉണ്ട് ഒന്ന് ഹെല്പ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല.
അന്ന് രാത്രി തന്നെ ബസ് കയറാന്‍ പെരിന്തല്‍മണ്ണ കെ എസ്ആര്‍ടി സി സ്ടാണ്ടിലെത്തി.അവിടെ ചെന്നപ്പോള്‍ രാത്രി 10 മണിക്കാണ് ബസ്.സമയം നോക്കിയപ്പോള്‍ ഒരു മണിക്കൂര്‍ കൂടി ബാക്കിയുണ്ട്.സമയം മിനക്കെടുത്താതെ ഞാന്‍ 15 രൂപ അതികം കൊടുത്ത് ടിക്കറ്റ് റിസര്‍വ് ചെയ്തു,.
ട്രെയിനിനു പോവുന്നതിനേക്കാള്‍ നല്ലത് നിലമ്പൂര്‍ വഴിക്കടവ് വഴി പോവുന്ന ഡീലക്സ് ksrtc തന്നെയാണ്.കാലത്ത് ആറു മണിക്ക് ബാന്ഗ്ലൂരില്‍ എത്തുകയും ചെയ്യാം.
കുട്ടികള്‍ എന്ന് വച്ചാല്‍ എനിക്ക് ജീവനായിരുന്നു.പ്രതേകിച്ചു 16 നും 20നും ഇടക്കുള്ള പെണ്‍കുട്ടികളെ...
ഒരു മണിക്കൂര്‍ ഒരു വിധം തള്ളി നീക്കി.ബസ് വന്നപ്പോള്‍ കയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു ചാടി കയറി.സാമാന്യം തിരക്കുണ്ട്.കണ്ടക്ടറെ ടിക്കറ്റ് ഞാന്‍ കാണിച്ചു.പുള്ളിക്കാരന്‍ സീറ്റ് കാണിച്ചു തന്നു.സീറ്റ് നമ്പര്‍21;
എന്‍റെ ബാഗ് മുകളിലെ ബര്‍ത്തില്‍ വച്ച് ഞാന്‍ സീറ്റില്‍ ഇരുന്നു.അപ്പോഴാണ് ഞാന്‍ അവളെ കണ്ടത്...എന്‍റെ തൊട്ടടുത് വിന്‍ഡോ സീറ്റില്‍ ഒരു സുന്ദരി. വെള്ള ചുരിദാര്‍ അണിഞ്ഞു ഒരു മാലാഖയെ പോലെ.....മനോഹരമായ അവളുടെ നയനങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.കലമാന്‍ മിഴിക്ക് അഴകായ് വിരിഞ്ഞ അവളുടെ പുരികവും ,തുടുത്ത കവിളും,ചുവന്ന അധരങ്ങളും,സ്ട്രൈടന്‍ ചെയ്ത പാറി പറക്കുന്ന അവളുടെ കാര്‍കൂന്തലും ...ഹോ ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സിനിമാ നടി ശ്രേയ യെ പോലെ.....
അവള്‍ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ച് ഏതോ പാട്ട് കേട്ട് പുറത്തേക്കു അലക്ഷ്യമായി നോക്കിയിരിക്കുക ആയിരുന്നു.ഞാനൊന്ന് മുരടനക്കി.പക്ഷെ അവള്‍ക്കു യാതൊരു ഭാവ ഭേദവും ഉണ്ടായില്ല.
നല്ല ചിക്കന്‍ ബിരിയാണി കിട്ടിയപ്പോള്‍ ഒടുക്കത്തെ പല്ല് വേദന എന്നൂ പറഞ്ഞവന്‍റെ അവസ്ഥ.ബസ് നീങ്ങി തുടങ്ങി,ഞാന്‍ അവളെ തന്നെ നോക്കി ഇരിക്കുകയാണ്.അവളുടെ ഒരു നോട്ടം അത് മാത്രം മതി,പക്ഷെ നിരാശയായിരുന്നു ഫലം .
നിലമ്പൂരും,ച്ചുങ്കത്തറയും കഴിഞ്ഞു,കുറെ മണിക്കൂറുകളും പക്ഷെ,അവള് മാത്രം കടാക്ഷിച്ചില്ല.ഏതു പെണ്ണിനേയും വളക്കുന്നവന്‍ എന്നാ അഹങ്കാരത്തിന്റെ കടക്കല്‍ ആണ് ഇവള്‍ കത്തി വച്ചത്.
സമയം 12 കഴിഞ്ഞു ,ബസ് വഴിക്കടവ് എത്തിയപ്പോള്‍ ഹോടലിനു മുന്നില്‍ നിര്‍ത്തി.എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇറങ്ങി....ഞാന്‍ മാത്രം മൂലക്കുരു ഉള്ളവനെ പോലെ സീറ്റില്‍ തന്നെ ഇരുന്നു.
ഒടുവില്‍ അവളൊന്നു നോക്കി എന്നെ......ഞാന്‍ ഉരുകി പോയി..ഹോ എന്‍റെ സാറേ അവളൊന്നു നോക്കിയാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല ....
കാന്‍ യു ടു എ ഫേവര്‍ ???????
എന്നോട് ......എന്‍റെ പോന്നു മോളെ അതിനല്ലേ ഞാന്‍ ഇത്രയും നേരം കാത്തിരുന്നത്...ആവേശം പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു ..yes
അവള്‍ ശുദ്ദമായ ഇംഗ്ലീഷില്‍ ആണ് ബാകി മുഴുവന്‍ പറഞ്ഞത്.,,,,അതിന്റെ അര്‍ഥം അവള്‍ക്കു ഒരു ലയ്സും ഒരു സെവെന്‍ അപും വേണം എന്നാണു എന്ന് മ്മന്‍സ്സിലായി...അവള്‍ തന്ന നൂറു രൂപയും വാങ്ങി ഞാന്‍ ഹോടലിലേക്ക് പോയി....
പൊറോട്ടയും ബീഫുമായി മല്ലിടുമ്പോള്‍ ഞാന്‍ ചിന്തിച്ചതു അവളെ കുറിച്ചാണ് ,അവള്‍ എന്താണ് ഇംഗ്ലീഷില്‍ സംസാരിച്ചത്,,,,,അവള്‍ മലയാളിയല്ലേ,,,,,ഈശ്വരാ........അവള്‍ കേട്ടിരുന്ന പാട്ട് കന്നഡ ആയിരുന്നോ.....ഒരു സംശയം ,,,,ഇല്ല അവള്‍ മലയാളിയല്ല.....സകല പ്രതീക്ഷകളും അസ്തമിച്ചു ........
തിരിച്ചു ബസില്‍ കയറി സെവേനപ് കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു ....
your good name please......?
majitha vargees....why???
nothing.....
പിന്നെ അവള്‍ സംസാരിച്ചത് ഒന്നും എനിക്ക് മനസ്സിലായില്ല.എല്ലാം പക്കാ ഇംഗ്ലീഷ്...പാസ്റ്റും പ്രെസന്റും ഫുച്ചരും കൂട്ടികലര്‍ത്തിയ എന്‍റെ മന്ഗ്ലിഷില്‍ ഞാന്‍ മറുപടി പറഞ്ഞില്ല ...യ യാ ....എന്ന ഒറ്റ വാക്കില്‍ ഒതുക്കി ...
ഫോണ്‍ ബെല്ലടിച്ചു.....എടുത്തപ്പോള്‍ സജിതാണ്...എവിടെയെത്തി എന്ന് ചോദിച്ചപ്പോള്‍ ..വന്നു കൊണ്ടിരിക്കുകയാണെന്ന് മറുപടി പറഞ്ഞു.കൂട്ടത്തില്‍ ഇവളുടെ കാര്യവും......
''എടാ ഒരു സുന്ദരി കൊചുണ്ട് ഒപ്പം പക്ഷെ ഉപകാരമില്ല .കന്നടിയാണെന്ന് തോന്നുന്നു.ഹോ ചവച്ചരച്ചു കഴിക്കാന്‍ പറ്റിയ ഒരു പച്ച കരിമ്പ്.കല്യാണം കഴിക്കുകയാണെങ്കില്‍ ഇവളെ പോലെ ഒരുത്തിയെ കെട്ടണം ,ഒറ്റ നോട്ടത്തിലെ എനിക്കിഷ്ടായി പക്ഷെ ആള്‍ക്ക് മലയാളം അറിയില്ല.ഇല്ലെങ്കില്‍ ഞാന്‍ ഇവളെ എപ്പോ വളച്ചു എന്ന് ചോദിച്ചാല്‍ മതി.....
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ,,,,അവള്‍ എന്നെ തന്നെ നോക്കുകയാണ്.കൊച്ചു കള്ളി നിന്നെ കുറിച്ചാ പറഞ്ഞത്...
what....?? അവള്‍ ചോദിച്ചു ,,,,ഞാന്‍ പറഞ്ഞു ...നതിംഗ്.........
പ്രണയം പെട്ടിയില്‍ രണ്ടായി മടക്കി വച്ച് ഞാന്‍ സീറ്റില്‍ ചാഞ്ഞു....അവളുടെ ഫോണ്‍ ബെല്ലടി ശബ്ദം എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തി......
'''''അതെമഞ്ജുവാണ്.....ഇല്ലെടാ...റിസര്‍വ് കിട്ടിയില്ല അതാ ബസിനു പോന്നത് ...ഉവ്വ് പുലര്‍ച്ചെ ആറു മണിക്ക് എത്തും.................അവളെ കൂടെ കൂട്ടണം...............ഓക്കേ പിന്നെ വിളിക്കാം....അവള്‍ ഫോണ്‍ കട്ട് ചെയ്തു......ഞാന്‍ അവളെ തന്നെ തുറിച്ചു നോക്കി...............
നീ മലയാളി ആണോ...........
അതെ എന്തെ,,,,,,,,,,,,,
പിന്നെ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല അപ്പോള്‍ എന്‍റെ മുഖത്ത് വിരിഞ്ഞ ഭാവം സാക്ഷാല്‍ പാച്ചാളം ബാസിക്ക് പോലും സൃഷ്ടിക്കാന്‍ കഴിയില്ല.......
എന്‍റെ മുഖത്ത് നോക്കിയാ അവള്‍ക്കു ചിരി അടക്കാന്‍ കഴിഞ്ഞില്ല ........അവള്‍ ചിരിച്ചു പൊട്ടി ചിരിച്ചു.......മനുഷ്യനെ ഒരു മാതിരി ആക്കിയ ഇളി.......
എന്തായാലും അതൊരു തുടക്കമായിരുന്നു...........മഞ്ജു എന്നാണ് അവളുടെ വിളിപ്പേര് .കട്ടപ്പനയാണ് വീട്.ബംഗ്ലൂരില്‍ mba രണ്ടാം വര്‍ഷ വിദ്ധ്യാര്‍ത്തി.ഗുരുവായൂരില്‍ കൂട്ടുകാരിയുടെ കല്യാണത്തിന് വന്നതാണ്.
ഞാനും എന്നെ കുറിച്ച് വിശദമായി പരിജയപ്പെടുത്തി...എന്‍റെ ചെറിയ തമാശകള്‍ പോലും അവളെ പൊട്ടിച്ചിരിപ്പിച്ചു..
യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.....ഞങ്ങളുടെ സംസാരവും.....ഞങ്ങള്‍ തമ്മില്‍ വല്ലാത്ത ഒരു ആത്മ ബന്ധം വളരുകയായിരുന്നു.
പുലര്‍ച്ച മൂന്നു മണിക്ക് അവളുടെ ഫോണ്‍ ഒന്ന് കൂടി ബെല്ലടിച്ചു ...സംസാരിക്കുന്നതിനിടക്ക് അവളുടെ ഫോണ്‍ സ്വിച് ഓഫ് ആയി.....എന്‍റെ ഫോണ്‍ വാങ്ങി നമ്പര്‍ ഡയല്‍ ചെയ്തു അവള്‍ സംസാരം തുടര്‍ന്ന്..............
മനസ് നിറയെ സന്തോഷമായിരുന്നു..ഇറങ്ങുമ്പോള്‍ നമ്പര്‍ വാങ്ങണം ..ഒന്ന് കൂടി അടുക്കണം ...പതിയെ മനസ്സ് തുറക്കണം.........
ഇടക്കെപ്പോഴോ ഞാനൊന്ന് മയങ്ങി ..ഗാഡ നിദ്ര...കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്......കണ്ണ് തുറന്നപ്പോള്‍ അവളുടെ സീറ്റ് കാലി ...ഈശ്വരാ ..അവളെവിടെ.....:::::::
പുറത്തേക്കു നോക്കിയപ്പോള്‍ ബംഗ്ലൂര്‍ എതിയിരിക്കുന്നു.എന്‍റെ നശിച്ച ഉറക്കം ..ഇനി ഞാന്‍ എങ്ങനെ അവളെ കാണും........സങ്കടം ഒരു കടലായി കാറ്റായി മനസ്സില്‍ വീശിയടിച്ചു........
കണ്ടക്ടരോട് ചോദിച്ചപ്പോള്‍ അവള്‍ രണ്ടു സ്റ്റോപ്പ് മുന്നേ ഇറങ്ങി എന്നാ മറുപടിയാണ് ലഭിച്ചത്......എല്ലാം കഴിഞ്ഞു.......ഇനി ഒരിക്കലും അവളെ കാണാന്‍ കഴിയില്ല.കുറച്ചു സമയം മാത്രമേ ഞാന്‍ അവളുടെ കൂടെ കഴിഞ്ഞുള്ളു ...പക്ഷെ.......പേരറിയാത്ത ഏതോ വികാരം മനസ്സിനെ കുത്തി നോവിച്ചു............
എല്ലാം മറക്കാന്‍ ശ്രമിച്ചു.....കുറെ നേരം മജസ്ടിക് സ്ടാണ്ടില്‍ ഞാന്‍ ഇരുന്നു.....പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു.......പരിജയില്ലാത്ത നമ്പര്‍ ആണ് രോമിങ്ങും ..ഞാന്‍ കട്ടാക്കി..വീണ്ടും കാള്‍...വീണ്ടും ഞാന്‍ കട്ട് ചെയ്തു...ഒന്നാമത്തെ പൈസയില്ല റോമിംഗ് ആയത് കൊണ്ട് ഇന്‍കമിംഗ്കാളിനും പോലും പൈസ വേണം.........
ദേ കിടക്കുന്നു ഒരു മെസ്സേജ്.......
ആരാണപ്പാ എന്നും കരുതി ഞാന്‍ ഇന്‍ ബോക്സ് തുറന്നു......ഹായ് ഷാഹുല്‍ ഐ അംമഞ്ജു അറ്റന്‍ഡ് കാള്‍ ...............ദൈവമേ നീയാണ് വലിയവന്‍ ........ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു...എന്തൊരു ഉറക്കമാണ് ബായ് ഇറങ്ങാന്‍ നേരം എന്തോരം തവണ ഞാന്‍ വിളിച്ചു//.....,,,
അല്ല ഈ നമ്പര്‍ എങ്ങനെ കിട്ടി........
എന്‍റെ കൂട്ടുകാരിക്ക് ഞാന്‍ ശാഹുലിന്റെ മൊബൈലില്‍ നിന്നു വിളിചിരുന്നില്ലേ...അങ്ങനെയാ കിട്ടിയത്..........
എന്തായാലും അവിടെ പുതിയ ഒരു ബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു.,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ