ആദ്യമേ പറയട്ടെ ഇതൊരു
കുട്ടപ്പെടുത്തലല്ലാ...
നിന്‍റെ മനസ്സിനെ
നൊമ്പരപ്പെടുത്താനും അല്ല.. ഓരോര്മാപ്പെടുത്തല്‍ അല്ലെല്‍ എന്‍റെ മനസ്സിന്‍റെ വേദന
അറിയിക്കാന്‍ മാത്രം..
നീ പറയുന്ന എന്റെ വാക്ക് കൊണ്ട് നിന്റെ മനസ്സിനേറ്റ മുറിവുകള്‍ അത്
നീ പറയുമ്പോളും നീ ഓര്‍ക്കുന്നില്ല നിന്റെ
പ്രവര്‍ത്തി കൊണ്ട് എന്റെ മനസ്സിനേറ്റ മുറിവുകള്‍.. ഞാന്‍ പറഞ്ഞു ഒരാളെ
സ്നേഹിക്കുമ്പോള്‍ അയാളെ പ്രവര്ത്തികൊണ്ടോ വാക്കുകള്‍ കൊണ്ടോ അയാളുടെ മനസ്സിനെ
അളക്കരുതെന്നു,,ഒരു പക്ഷെ നീ വിചാരിച്ചു കാണും അതെന്റെ ഭാഗത്തുള്ള തെറ്റിനെ
ന്യായീകരിക്കാന്‍ വേണ്ടി പറയുന്നതാണെന്ന്,,എന്നാല്‍ നീ മനസ്സിലാക്കണം പ്രവര്‍ത്തി
കൊണ്ട് അളക്കരുതെന്നു പറഞ്ഞത് നിന്റെ തെറ്റിനെ ഞാന്‍ ന്യായീകരിച്ചതാനെന്നു...
ഒരു കാര്യത്തിനും ഞാന്‍ എന്റെ ഭാഗം മാത്രം നോക്കാറില്ല.. ഞാന്‍ എന്ത്
പരയുകയനെങ്കിലും അതില്‍ നിനക്കുള്ള
അല്ലേല്‍ നിന്റെ പങ്കു ഉണ്ടെന്നു നീ
മനസ്സിലാകാതെ പോകുന്നു..
ആ പറഞ്ഞ വക്കില്‍ വാക്കുകള്‍
കൊണ്ട് എന്നത് എനിക്കും പ്രവര്‍ത്തികള്‍ കൊണ്ട് എന്നത് നിനക്കും ഉള്ള ഒരു മെസ്സേജ്
ആണെന്ന് നീ മനസ്സിലാകാതെ പോയ്... അതും നിന്‍റെ തെറ്റായി ഞാന്‍ കാണില്ല.. കാരണം
ഞാന്‍ ചിന്തിക്കുന്നത് നീ ചിന്തിക്കണം ഞാന്‍ മനസ്സില്‍ വിചാരിക്കുന്നത് നീ
മനസ്സില്‍ വിചാരിക്കണം എന്നത് അംഗീകരിക്കാന്‍ പറ്റാത്ത ഒന്ന് തന്നെയാണ്..അത് നീ
ആണേലും ഞാന്‍ ആണേലും..
പിന്നെ നിന്നെ തനിച്ച്ചാകി
പോയ് എന്ന് നീ വിചാരിക്കേണ്ട..കാരണം.. ഞാന്‍ നിന്നില്‍ അടുത്തത് ജീവിതകാലം
മുഴുവനും നിന്നോട് സംസാരിച്ചു നിന്നെ കൂടെ
കൂട്ടാന്‍ അല്ല.. ജീവിതകാലം മുഴുവനും അല്ലേല്‍ എനിക്ക് കഴിയുന്നത്ര കാലം എന്‍റെ സംരക്ഷണത്തില്‍
നിന്നെ നിറുത്താന്‍ ആണെന്ന് നീ ഓര്‍ക്കുക..
അതെ അത് നീ എന്നില്‍ നിന്നകന്നാലും എന്നെ വെറുതെ വിടെന്നു
നീ എന്നോട് അപേക്ഷിച്ചാലും എന്റെ സംരക്ഷണ വലയം നിന്നില്‍ ഉണ്ടാകും..അത് നിന്നില്‍
എന്നല്ല ഞാന്‍ സ്നേഹിക്കുന്ന ഞാന്‍ മനസ്സിലാക്കിയ എല്ലാരിലും എനിക്കെതിക്കാന്‍
കഴിയാറും ഉണ്ടെന്നാണ് എന്റെ വിശ്വാസം.. അതെന്തു വില കൊടുത്തും ഞാന്‍
സംരക്ഷിക്കും..
രണ്ടു ദിവസം മുമ്പുണ്ടായ
ഒരു കാര്യത്തിലും ഞാന്‍ ചെയ്തത് അത് തന്നെയാണ്.. നിന്നെ ഒരാള്‍ അഭാമാനിച്ചപ്പോള്‍
എതിര്‍ കക്ഷി എന്റെ ചങ്കും മറൊരു കക്ഷി എന്റെ ജീവനും ആയിരുന്നു,,,അത് കൊണ്ട്
തന്നെയാണ് ഞാന്‍ രണ്ടുപേര്‍ക്കും ഒരുപോലെ എന്റെ സംരക്ഷണം എത്തിക്കുന്ന രീതിയില്‍
തീരുമാനമെടുത്തത്...
തെറ്റുകള്‍ മനുഷ്യ സഹചം...
പിന്നെ നിന്നില്‍ നിന്നും ഞാന്‍ അകന്നു നില്‍ക്കുന്നത്
എനിക്കിഷ്ട്ടമുണ്ടയിട്ടോ അല്ലേല്‍ എനിക്ക് നിന്നോടുള്ള സ്നേഹക്കുറവു കൊണ്ടോ അല്ല..
മറിച്ചു ഇതെല്ലം കൂടുതലയതുകൊണ്ടാ..
ഇനിയും അടുത്താല്‍ എന്റെ
വക്കില്‍ നിന്നും വീണ്ടും നിന്റെ മനസ്സിനെ ഞാന്‍ വേദനിപ്പിക്കും.. അത് കേട്ടു
വേദനിക്കുന്നത് കാണാന്‍ എനിക്ക്
കഴിയില്ല.. കാരണം അതെന്‍റെ ഒരു പോരായ്മ തന്നെയാണ്..മനുഷ്യര്‍ക്ക് ദൈവം ഓരോരോ
ന്യുനതകള്‍ കൊടുക്കും എല്ലാം തികഞ്ഞവരായ് ആരും തന്നെ ഉണ്ടാകില്ല..എന്നാല്‍ എനിക്ക്
തന്ന ഒരു ന്യുനതയാകം ഇത്.. എത്ര ശ്രമിച്ചാലും മാറ്റാന്‍ കഴിയാത്ത ഒരു സ്വഭാവം
ജീവിതത്തില്‍ ഈ സ്വഭാവം
കാരണം ഒരുപാട് നഷ്ട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഒരുപാട് ലാഭങ്ങളും.. എന്നാലും
ശ്രമിക്കാറുണ്ട് കഴിയാറില്ല,, അതറിഞ്ഞു
സ്നേഹിക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടായത് കൊണ്ട് ഞാന്‍ ഇന്നും ഏകനായ് കഴിയേണ്ടി വരുന്നില്ല..
ഒരുപക്ഷെ നമ്മള്‍ നില്‍ക്കുന്ന ഈ കൂട്ടായ്മയില്‍ നിന്ന് തന്നെ ഞാന്‍
വൈകാതെ പോയേക്കാം..കാരണം അതില്‍ പലതും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.. സ്വാര്ത്തത
കൂടെപ്പിരപ്പയത് കൊണ്ടാകാം.. അല്ല സ്നേഹിക്കുന്നവര്‍ക്കെല്ലാം ഉണ്ടല്ലോ ഈ പറഞാത് അതെന്നില്‍ മാത്രം ഉള്ള ഒന്നല്ലലോ...
നിന്‍റെ ന്യുനതകള്‍ അറിഞ്ഞു കൊണ്ട് തന്നെയാ ഞാന്‍ സ്നേഹിച്ചതും കൂടെ
കൂട്ടിയതും ഒരുപാട് ഞാന്‍ മാറ്റിയെടുത്തു സ്നേഹത്തോടെയും ശാസിച്ചും... തെറ്റുകള്‍
ചെയ്യുമ്പോള്‍ ഞാന്‍ നിന്നെ ശാസിക്കാറുണ്ട് സ്നേഹത്തോടെ പറയാറുണ്ട്.. എന്നാല്‍
ഒരിക്കലും ഞാന്‍ ഒറ്റപ്പെടുത്താറില്ല.. അതുകൊണ്ട് തന്നെ നീ പെട്ടെന്ന് മാറിയതും..
മാറ്റാന്‍ കഴിഞ്ഞതും..
എല്ലാം നല്ലതിനായിരിക്കട്ടെ
എന്ന് ആശംസിച്ചു കൊണ്ട്...
നിനക്കായ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ