പേജുകള്‍‌

2015, നവംബർ 24, ചൊവ്വാഴ്ച

ഉമ്മ

പെരുന്നാളല്ലേ ...മുനീർ
ഫോണൊന്നു കറക്കി കുടുംബത്തിലേക്ക് ..
ഭാര്യ മുനീറ തന്നെയാ ആദ്യം
എടുത്തത് .ഈദ് മുബാറക് മോളേ ...
ഹൈർ മുബാറക് ഇക്കാ ..
യെന്ത്ണ്ട് വിശേഷം
...പെരുന്നാളൊക്കെ ..ഹോ അടിച്ചു
പൊളിക്ണ് ...ബിരിയാണി
യൊക്കെ ?
ഹോ . ചിക്കൻ ബിരിയാണിയാ വെച്ചത്
..അപ്പൊ ചെറിയോന് വാശി ..അവനു
മട്ടൻ ബിരിയാണി വേണോന്നു ..അങ്ങിനെ
അതും വെച്ചു ..മക്കൾ
വിശമികരുതല്ലല്ലോ ..
ഹും ..മുനീർ മൂളി ...
പിന്നെ ? ട്രസ്സൊക്കെ ?
രണ്ട് പേർക്കും കൂടി 5000 ആയി .
എന്റെ ചൂരിദാരിനു 3500 ആയി ...
ഷോപ്പിങ്ങിനു പോയപ്പോൾ ഫുഡൊക്കെ
1500 ഉം ആയി ..അങ്ങിനെ 10 കലങ്ങി
ഇക്കാ ..
മുനീർ .അതിനും ഒന്ന് മൂളി ..
പിന്നെ ..? ഉച്ച കഴിഞ്ഞു
ഞങ്ങളൊന്നു പാർകിലും
ബീചിലൊക്കെ യായി ഒന്ന്
കറങ്ങാൻ പോണ്ട പ്ലാനാണ് ഇക്കാ ...
ഹും ..മുനീർ അതിനും ഒന്ന് മൂളി
പിന്നെ ?
വേറെ കാര്യായ്ട്ട് ഒന്നുല്ല ..ഇക്കാ ..
ഫോണ് ഇത്താത്തക്ക് കൊട്കാ ട്ടോ ...
ഹും മുനീർ അതിനും മൂളി ..
ഹാ മുനീറെ ഞങ്ങളൊക്കെ
തിരക്കിലാ ..
ശബ്നാന്റെ പുതിയാപ്ലന്റെ പോരെന്ന്
ബിര്ന്ന് വരൂന്ന് അറീച്ച്ക്ക്നു ..ബിരിയാണി
രണ്ടുതരം .മുട്ടമാല .മുട്ട സര്ക്ക ..പാലട
പിരിയഡ ..നൂൽ പുട്ട് ..പൊറോട്ട
.ബീഫ് കറി ..ബീഫ് ഫ്രൈ ..
മത്സ്യ കറി ..ഫ്രൈ ...വെജിറ്റബിൾ ...
മൊത്തം തിരകാ മുനീറെ ...
ഇത്താ ഇത്രയൊക്കെ വേണോ ? ഓവർ
അല്ലേ ...
ഹേ ..വല്ല കുറച്ചിലും വന്നാൽ അളിയനായ
ഗല്ഫിലുള്ള മുനീറെ നക്കല്ലേ
അതിന്റെ നാണകേട് .....
ഹും ..അതിനും മൂളി മുനീർ ..
പിന്നെ ?
കാര്യായ്ട്ട് ഒന്നുല്ല മുനീറെ
..പെരുന്നാൾ അടിച്ചു പോളികാൻ തന്നെ
തീരുമാ നിച്ചു ..
പിന്നെ ?
ഹാ ..മുനീറെ ...പാൽ പൊടി
തീര്ന്ന്ക്ക്നു ..ആര്ടെം കൈയ്യിൽ
മറകാതെ രണ്ടു ടിണ് നിഡോ കൊടുക്കണേ
....
ഹും ..മുനീർ അതിനും മൂളി ..
പിന്നെ ?
ശരി മുനീറെ ..ഉമ്മചിന്റെ കൈയ്യിൽ
ഫോണ് കൊടുകാം ...
ഹലോ ഉമ്മാ ..ഈദ് മുബാറക് ..സുഖാണോ ?
ഉമ്മ ..മോനേ ഇന്നലെ നിനക്ക്
പെരുന്നാളല്ലേ ? എന്റെ പൊന്ന്
മോൻ എന്താ ഉണ്ടാകി കഴിച്ചേ ????????
മുനീറിന്റെ കണ്ടമിറടി ....
അവൻ വാക്കുകൾ മുഴുവിപികാൻ കഴിയാതെ
ഉമ്മയോട് സലാം പറഞ്ഞു ...
കട്ടിലിൽ കമിഴ്ന്നു കിടന്നു തലയണയെ
കെട്ടിപിടിച്ചു അവൻ തേങ്ങി .....
ഇത് കണ്ട സലീം അവന്റെ ചുമലിൽ
തട്ടി ചോദിച്ചു ....എന്ത് പറ്റി ?
എന്റെ കൂടപ്പിറപ്പുകളോട് പലതും
ചോദിച്ചപ്പോൾ ആരും എന്നോട് ചോദിച്ചില്ല
..നീ എന്ത് കഴിച്ചു എന്ന് ?
പക്ഷേ ..എന്റെ ...ഉമ്മ ..ആ ഉമ്മാക്ക് ഒന്നേ
അറിയാനുള്ളൂ ..എന്റെ വിശപ്പിനെ കുറിചു
മാത്രം ..എന്റെ ഉമ്മയ്ക്ക് പകരം
....വീണ്ടും മുനീറിന്റെ കണ്ട
മിടറി ..ഞാൻ കൊതിച്ചത് ആ ഒരു
ചോദ്യ മായിരുന്നു
..വാക്കുകൾ പറയാൻ കിട്ടാതെ ......
കടപ്പാട് ,,

2015, നവംബർ 23, തിങ്കളാഴ്‌ച

സ്വപ്നങ്ങൾ

ഇന്നെൻ സ്വപ്നങ്ങൾ മധുമുള്ളതാക്കിയത് നീയായിരുന്നു..
നിന്റെയോർമ്മകളായിരുന്നു..
ഞാൻ കണ്ടു..
മണൽ പരപ്പിലൂടെ കൈ കൊർത്ത് തോളൊരുമ്മി നടന്നതും...
എന്റെ മാറിൽ ചാഞ്ഞതും...
ആ മൂക്കിൻ തുംബത്ത് കടിച്ചതും..
ഇടക്കപ്പോഴോ നിൻ അധരം അയ്യെടാ മതി വായിച്ചതു ഞാൻ അപ്പോളേക്കും ഉണർന്നു 🚶🏼🚶🏼🚶🏼🚶🏼

2015, നവംബർ 22, ഞായറാഴ്‌ച

Delivery time

പ്രസവ സമയത്തു ഞാനൊപ്പം ഉണ്ടാവണം എന്നുള്ളതു അവളേറെ ആഗ്രഹിച്ച കാര്യമായിരുന്നു.
നടക്കാത്ത കാര്യൊക്കെ പറഞ്ഞ് നീ വെറുതെ വാശി പിടിക്കല്ലേ എന്നൊക്കെ പറഞ്ഞു ഞാനൊഴിയാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടി വന്നു.
അങ്ങിനെ പ്രസവത്തിനു ഡോക്ടർമാർ നിശ്ചയിച്ച തീയതിക്കു ഒരാഴ്ച മുന്നെ തന്നെ ഞാൻ നാട്ടിലെത്തി.
അതുവരെ മൂകമായിരുന്ന അവളുടെ ഭാവത്തിനു എന്റെ സാന്നിധ്യത്തോടെ ഒരുപാടു മാറ്റമുണ്ടായത് പോലെ തോന്നിയെനിക്ക്.
ഉണ്ടാവാൻ പോവുന്നതു പെണ് കുഞ്ഞ് ആവുമെന്നു ഉറപ്പിച്ചു അവൾ കുഞ്ഞിനു വേണ്ടി തുന്നി വച്ച കുപ്പായങ്ങൽ എനിക്കു കാട്ടിത്തരുമ്പോ ആ മുഖത്തുണ്ടായ തിളക്കത്തിന് മുമ്പിൽ നിലാവു പോലും നാണിച്ചു പോയേനെ.
എപ്പൊഴും നിർത്താതെ സംസാരിക്കുമായിരുന്ന അവളുടെ സംസാരത്തിലുണ്ടായ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തി.
കൊച്ചു പെൻ കുട്ടിയിൽ നിന്നവൾ അമ്മയെന്ന മഹാ സത്യത്തിലേക്ക് നടന്നടുക്കുന്നത് ഞാൻ നോക്കി കാണുകയായിരുന്നു.
നടക്കുമ്പോഴും ഇരിക്കുംപോഴുമെന്ന് വേണ്ട ഉറകകത്തിൽ വരെ അവൾ കാണിക്കുന്ന ശ്രദ്ധയും പരിചരണവും നാളെ എന്നോടൊപ്പം ചേർത്ത് പിടിക്കാനുള്ള എന്റെ അല്ല ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയാണു എന്നോർത്തപ്പോ എനിക്കും ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല.
ബെഡ്രൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണടച്ച് മയങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു.
മാലാഖയുടെ മുഖമാണ് അമ്മമാർക്കെന്നു കുട്ടിക്കാലത്ത് ക്ളാസ് ടീച്ചർ പറഞ്ഞതു എത്ര സത്യമാണെന്ന് തോന്നിപ്പോയെനിക്ക്.
അവളോടെനിക്കുള്ള സ്നേഹമെന്ന വികാരത്തിനപ്പുറം അറിയാത്തൊരു ബഹുമാനം ഉടലെടുക്കുകയായിരുന്നു എന്റെയുള്ളിൽ .
പ്രസവ ദിവസത്തിന്റെ തലേന്നു തന്നെ അവൾ വല്ലാത്തോരവസ്ഥയിലായിരുന്നു ..
അറിയാത്തൊരു ഭീതി അവളുടെ മുഖത്തുന്ടെന്നു എനിക്കു തോന്നി .
ആശ്വസിപ്പിക്കാൻ ശ്രമികകുന്ന എന്നെ നോക്കി അവൾ ചിരിച്ചെന്നു വരുത്തി.
ഒരു പകഷെ ലോകത്തെല്ലായിടത്തും ഒരു പെണ്ണ് എറ്റവുമധികം മാനസിക സംഘർഷങ്ങൽ അനുഭവിക്കുന്ന സമയം ഇതാവണം.
അപ്പൊഴാവും ഒരാശ്വാസത്തിനായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊതിക്കുന്നുമുണ്ടാവുക.
ലേബർ റൂമിലേക്ക് കൊണ്ടു പോവുന്നതിനു മുന്നെ അവളെന്റെ കൈത്തലം മുറുകെപ്പിടിച്ചു .
അപ്പോളാ കണ്ണു നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
പിന്നീടങ്ങോട് ആശങ്കയുടെ നിമിഷങ്ങളായിരുന്നു .മനസ്സുരുകി ദൈവത്തോട് പ്രാർഥിച്ചു .ആപത്തൊന്നും സംഭവിക്കാതിരിക്കാൻ.
ദൈവാനുഗ്രഹം കൊണ്ടു ഒരാപത്തും കൂടാതെ അവൾ സുഖമായി പ്രസവിച്ചു.
ഒരാൻ കുഞിനെ...
നേഴ്സ് പുറത്തേക്ക് വന്നു കുഞിനെ എന്റെ കയ്യിലേക്കു വെച്ചു തന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തൊഷമായിരുന്നു എന്റെയുള്ളിൽ .
ഇതുപൊലെ തന്നെ സന്തോഷിചിട്ടുണ്ടാവില്ലേ എന്റെ പപ്പയും.ഇതുപോലാവില്ലേ എല്ലാ അച്ഛന്മാരും .മക്കളുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആത്മ സംഘർഷം അനുഭവിക്കുന്നുണ്ടാവും.
ആരുമറിയാതെ ഉള്ളിലോതുക്കുന്നുമുണ്ടാവും.
അതൊക്കെ അറിയാൻ ഞാനും ഒരച്ചനാവേണ്ടി വന്നു.
സുഖപ്രസവം ആയതൊണ്ട് അവളെയും കുഞ്ഞിനേയും അന്നു തന്നെ റൂമിലേക്കു മാറ്റി .
അവൾ പഴയതിലും സുന്ദരിയായത് പോലെ തോന്നിയെനിക്കു.
തൊട്ടടുത്തു കിടത്തിയ കുഞിനെ നോക്കാൻ അവൾ കണ്ണു കൊണ്ടാംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
ഒപ്പമിരിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ബന്ധുക്കൽ സന്ദർശകരുടെ രൂപത്തിൽ വന്നു സുഖകരമായ തടസ്സമുണ്ടാക്കി കൊണ്ടിരുന്നു.
അവളെ ശുശ്രൂഷിക്കാൻ വേണ്ടി വന്ന ആമിനത്തയുടെ കത്തിയുടെ മൂർച്ച അനുഭവിച്ചരിഞ്ഞതും ആ ദിവസങ്ങളിൽ അയിരുന്നു.ആ കഥ പിന്നീടു പറയാം .
വൈകുന്നേരം മുതൽക്ക് തന്നെ അവൾക്ക് ചെറിയൊരു വയറു വേദന തുടങ്ങി.എന്റെ പരിഭ്രമം കണ്ടിട്ടാവണം സാരമില്ല ഇതൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞവൽ എന്നെ ആശ്വസിപ്പിച്ചു.
പകഷെ രാത്രിയാവുംപോഴേക്കും വേദന സഹിക്കാൻ വയ്യാതെ അവൾ കരഞ്ഞു പുളയാൻ തുടങ്ങി.
ഡ്യൂട്ടി നേര്സിനോട് ചെന്നു കാര്യം പറഞ്ഞപ്പൊ അവൾ വേദന അറിയാതിരിക്കാനുള്ള ഇൻജെക്ഷൻ കൊടുത്തു .
അതിന്റെ ആശ്വാസം കൊണ്ടാവണം അവൾ പതിയെ മയക്കത്തിലേക്കു വീണു.
കാണാൻ വന്നവരോടും അതും പോരാഞ്ഞു എന്നോടും കത്തിയടിച്ച ക്ഷീണം കൊണ്ടാവണം ആമിനത്തയും നേരത്തെ ഉറക്കം പിടിച്ചു.
ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞു കാണണം.അവളുടെ കരച്ചിൽ കേട്ടായിരുന്നു ഞാൻ ഞെട്ടിയുണർന്നത് .
എല്ലാവരും ഉറങ്ങിയെന്നു കണ്ടപ്പൊ വയറു വേദന പിന്നെയും വന്നതാണ്.ഞാനവളുടെ അരികെ ചെന്നു പതിയെ വയറു തടവിക്കൊടുത്തു.
സാരമില്ലന്നു പറഞ്ഞു മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളെ കൈകൊണ്ടു തുടച്ചു മാറ്റി ഉറങ്ങിക്കോളൂ എന്നാംഗ്യം കാണിച്ചു.ആദ്യമൊക്കെ പുഞ്ചിരിചോണ്ട് എന്നെ നോക്കിയതല്ലാതെ അവളുരങ്ങാൻ കൂട്ടാക്കിയില്ല.പിന്നീടു പതിയെ പതിയെ അവൾ മയക്കത്തിലേക്ക് വീണു.
ഒരു മരുന്നിനും നൽകാനാവാത്ത സ്നേഹ സാന്ത്വനത്തിന്റെ ആത്മ നിര്വൃതിയോടെ.  
-------------------
കടപ്പാട്

2015, നവംബർ 19, വ്യാഴാഴ്‌ച

വിവാഹം കഴിക്കുംപോൾ നീ ഓർക്കുക.......

വിവാഹം കഴിക്കുംപോൾ നീ ഓർക്കുക.......
അവൾ വരുന്നത്!!!!!!!!
അവളെ ജീവനക്കാൾ സ്നേഹിച്ച അച്ഛനെ വിട്ട്.....
രാജകുമാരിയെ പോലെ എല്ലാ ആവശ്വവും സാധിപ്പിക്കുന്ന അമ്മയെ വിട്ട് .....
കളിച്ച് ചിരിച്ച് നടന്ന കൂടപ്പിറപ്പുകളെ വിട്ട്.........
"അവരെയെല്ലാം വിട്ട്
വെറുമൊരു ചായ മാത്രം തന്ന പരിജയമുള്ള നിന്റെ കൂടെ വരുന്നത്!!!!!!"
അവളുടെ സ്ത്രി ജൻമത്തിനു പൂർണ്ണത ഉണ്ടാവാനാ.....
നല്ലൊരു ഭാര്വ യായി അമ്മയായി അങ്ങനെ അങ്ങനെ..............
സ്നേഹിക്കുക സഖിയെ മരിക്കുന്നത് വരെ!!!!!!!!!!


-dainichchaayan-

Dear Friend,

Dear Friend,

I am Mr. Zakir Hossain a banker in Ouagadougou, Burkina Faso .I discovered the sum of seven million, two hundred thousand dollars (usd7.2) belonging to a deceased customer of this bank the fund has been lying in a suspense account without anybody coming to put claim over the money since the account late owner from Lebanese who was involved in the December 28th 2008 Benin car crash.

It is therefore, upon this discovery that i decided to take this ultimatum and make this business proposal to you as the fund will be release to you as the next of kin or relation to the deceased for safety and subsequent disbursement since nobody is coming for it and i don't want this money to go into the bank treasury as unclaimed bill the banking rules here stipulates that if such money remained unclaimed after seven years, the money will be transferred into the bank treasury as unclaimed fund. The request of foreigner as next of kin in this business is occasioned by the fact that the deceased customer was a foreigner and a Burkina be cannot stand as next of kin to a foreigner.

Therefore, I am soliciting for your assistance to come forward as the next of kin. I have agreed that 40% of this money will be for you as the beneficiary respect of the provision of your account and service rendered, 60% will be for me. Then immediately the money transferred to your account from this bank, I will proceed to your country for the sharing of the fund. If you think you are capable and will be committed to making this deal successes send me an email as soon as possible to confirm your interest.

Yours faithful,
Mr Zakir Hossain

2015, നവംബർ 17, ചൊവ്വാഴ്ച

നിനക്കായ്‌..

ആദ്യമേ പറയട്ടെ ഇതൊരു കുട്ടപ്പെടുത്തലല്ലാ...
നിന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്താനും അല്ല.. ഓരോര്മാപ്പെടുത്തല്‍ അല്ലെല്‍ എന്‍റെ മനസ്സിന്‍റെ വേദന അറിയിക്കാന്‍ മാത്രം..
    നീ പറയുന്ന എന്റെ വാക്ക് കൊണ്ട് നിന്റെ മനസ്സിനേറ്റ മുറിവുകള്‍ അത് നീ  പറയുമ്പോളും നീ ഓര്‍ക്കുന്നില്ല നിന്റെ പ്രവര്‍ത്തി കൊണ്ട് എന്റെ മനസ്സിനേറ്റ മുറിവുകള്‍.. ഞാന്‍ പറഞ്ഞു ഒരാളെ സ്നേഹിക്കുമ്പോള്‍ അയാളെ പ്രവര്ത്തികൊണ്ടോ വാക്കുകള്‍ കൊണ്ടോ അയാളുടെ മനസ്സിനെ അളക്കരുതെന്നു,,ഒരു പക്ഷെ നീ വിചാരിച്ചു കാണും അതെന്റെ ഭാഗത്തുള്ള തെറ്റിനെ ന്യായീകരിക്കാന്‍ വേണ്ടി പറയുന്നതാണെന്ന്,,എന്നാല്‍ നീ മനസ്സിലാക്കണം പ്രവര്‍ത്തി കൊണ്ട് അളക്കരുതെന്നു പറഞ്ഞത് നിന്റെ തെറ്റിനെ ഞാന്‍ ന്യായീകരിച്ചതാനെന്നു...
ഒരു കാര്യത്തിനും ഞാന്‍  എന്റെ ഭാഗം മാത്രം നോക്കാറില്ല.. ഞാന്‍ എന്ത് പരയുകയനെങ്കിലും അതില്‍ നിനക്കുള്ള  അല്ലേല്‍ നിന്റെ പങ്കു ഉണ്ടെന്നു നീ  മനസ്സിലാകാതെ പോകുന്നു..
ആ പറഞ്ഞ വക്കില്‍ വാക്കുകള്‍ കൊണ്ട് എന്നത് എനിക്കും പ്രവര്‍ത്തികള്‍ കൊണ്ട് എന്നത് നിനക്കും ഉള്ള ഒരു മെസ്സേജ് ആണെന്ന് നീ മനസ്സിലാകാതെ പോയ്‌... അതും നിന്‍റെ തെറ്റായി ഞാന്‍ കാണില്ല.. കാരണം ഞാന്‍ ചിന്തിക്കുന്നത് നീ ചിന്തിക്കണം ഞാന്‍ മനസ്സില്‍ വിചാരിക്കുന്നത് നീ മനസ്സില്‍ വിചാരിക്കണം എന്നത് അംഗീകരിക്കാന്‍ പറ്റാത്ത ഒന്ന് തന്നെയാണ്..അത് നീ ആണേലും ഞാന്‍ ആണേലും..
പിന്നെ നിന്നെ തനിച്ച്ചാകി പോയ്‌ എന്ന് നീ വിചാരിക്കേണ്ട..കാരണം.. ഞാന്‍ നിന്നില്‍ അടുത്തത് ജീവിതകാലം മുഴുവനും  നിന്നോട് സംസാരിച്ചു നിന്നെ കൂടെ കൂട്ടാന്‍ അല്ല.. ജീവിതകാലം മുഴുവനും അല്ലേല്‍ എനിക്ക് കഴിയുന്നത്ര കാലം എന്‍റെ സംരക്ഷണത്തില്‍ നിന്നെ നിറുത്താന്‍ ആണെന്ന് നീ ഓര്‍ക്കുക..
അതെ അത് നീ  എന്നില്‍ നിന്നകന്നാലും എന്നെ വെറുതെ വിടെന്നു നീ എന്നോട് അപേക്ഷിച്ചാലും എന്റെ സംരക്ഷണ വലയം നിന്നില്‍ ഉണ്ടാകും..അത് നിന്നില്‍ എന്നല്ല ഞാന്‍ സ്നേഹിക്കുന്ന ഞാന്‍ മനസ്സിലാക്കിയ എല്ലാരിലും എനിക്കെതിക്കാന്‍ കഴിയാറും  ഉണ്ടെന്നാണ്  എന്റെ വിശ്വാസം.. അതെന്തു വില കൊടുത്തും ഞാന്‍ സംരക്ഷിക്കും..
രണ്ടു ദിവസം മുമ്പുണ്ടായ ഒരു കാര്യത്തിലും ഞാന്‍ ചെയ്തത് അത് തന്നെയാണ്.. നിന്നെ ഒരാള്‍ അഭാമാനിച്ചപ്പോള്‍ എതിര്‍ കക്ഷി എന്റെ ചങ്കും മറൊരു കക്ഷി എന്റെ ജീവനും ആയിരുന്നു,,,അത് കൊണ്ട് തന്നെയാണ് ഞാന്‍ രണ്ടുപേര്‍ക്കും ഒരുപോലെ എന്റെ സംരക്ഷണം എത്തിക്കുന്ന രീതിയില്‍ തീരുമാനമെടുത്തത്...
തെറ്റുകള്‍ മനുഷ്യ സഹചം...
പിന്നെ  നിന്നില്‍ നിന്നും ഞാന്‍ അകന്നു നില്‍ക്കുന്നത് എനിക്കിഷ്ട്ടമുണ്ടയിട്ടോ അല്ലേല്‍ എനിക്ക് നിന്നോടുള്ള സ്നേഹക്കുറവു കൊണ്ടോ അല്ല.. മറിച്ചു ഇതെല്ലം കൂടുതലയതുകൊണ്ടാ..
ഇനിയും അടുത്താല്‍ എന്റെ വക്കില്‍ നിന്നും വീണ്ടും നിന്റെ മനസ്സിനെ ഞാന്‍ വേദനിപ്പിക്കും.. അത് കേട്ടു വേദനിക്കുന്നത് കാണാന്‍  എനിക്ക് കഴിയില്ല.. കാരണം അതെന്‍റെ ഒരു പോരായ്മ തന്നെയാണ്..മനുഷ്യര്‍ക്ക് ദൈവം ഓരോരോ ന്യുനതകള്‍ കൊടുക്കും എല്ലാം തികഞ്ഞവരായ് ആരും തന്നെ ഉണ്ടാകില്ല..എന്നാല്‍ എനിക്ക് തന്ന ഒരു ന്യുനതയാകം ഇത്.. എത്ര ശ്രമിച്ചാലും മാറ്റാന്‍ കഴിയാത്ത ഒരു സ്വഭാവം
    ജീവിതത്തില്‍ ഈ  സ്വഭാവം കാരണം ഒരുപാട് നഷ്ട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഒരുപാട് ലാഭങ്ങളും.. എന്നാലും ശ്രമിക്കാറുണ്ട്  കഴിയാറില്ല,, അതറിഞ്ഞു സ്നേഹിക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടായത് കൊണ്ട് ഞാന്‍  ഇന്നും ഏകനായ് കഴിയേണ്ടി വരുന്നില്ല..
    ഒരുപക്ഷെ നമ്മള്‍ നില്‍ക്കുന്ന ഈ കൂട്ടായ്മയില്‍ നിന്ന് തന്നെ ഞാന്‍ വൈകാതെ പോയേക്കാം..കാരണം അതില്‍ പലതും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.. സ്വാര്ത്തത കൂടെപ്പിരപ്പയത് കൊണ്ടാകാം.. അല്ല സ്നേഹിക്കുന്നവര്‍ക്കെല്ലാം ഉണ്ടല്ലോ ഈ പറഞാത്  അതെന്നില്‍ മാത്രം ഉള്ള ഒന്നല്ലലോ...
നിന്‍റെ ന്യുനതകള്‍  അറിഞ്ഞു കൊണ്ട് തന്നെയാ ഞാന്‍ സ്നേഹിച്ചതും കൂടെ കൂട്ടിയതും ഒരുപാട് ഞാന്‍ മാറ്റിയെടുത്തു സ്നേഹത്തോടെയും ശാസിച്ചും... തെറ്റുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ നിന്നെ ശാസിക്കാറുണ്ട് സ്നേഹത്തോടെ പറയാറുണ്ട്.. എന്നാല്‍ ഒരിക്കലും ഞാന്‍ ഒറ്റപ്പെടുത്താറില്ല.. അതുകൊണ്ട് തന്നെ നീ പെട്ടെന്ന് മാറിയതും..
മാറ്റാന്‍ കഴിഞ്ഞതും..
എല്ലാം നല്ലതിനായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്...
നിനക്കായ്‌... 







2015, നവംബർ 16, തിങ്കളാഴ്‌ച

നീ പറയാന്‍ മറന്നു വെച്ചേച്ച വാക്കുകള്‍..

നീ പറയാന്‍  മറന്നു  വെച്ചേച്ച  വാക്കുകള്‍...
നീ  പാടാന്‍  ബാക്കി വെച്ച  വരികള്‍...
നീ  കണ്ട പൂവണിയാത്ത സ്വപ്നങ്ങള്‍..

അതില്‍ നിന്നും തുടങ്ങുന്നു ഇനി ഞാന്‍...
നീ  ഇല്ലാതെ...
ഏകനായ്... നിന്‍റെ ഓര്‍മകളിലൂടെ....

സ്നേഹം... കുറവുകള്‍ പരിഗണിച്ചു കൊണ്ട് തന്നെ സ്നേഹിക്കുക...

സ്നേഹം... കുറവുകള്‍ പരിഗണിച്ചു  കൊണ്ട്  തന്നെ  സ്നേഹിക്കുക...

എത്രത്തോളം  ഞാന്‍  നിന്നെ  സ്നേഹിച്ചു  എന്ന് എന്റെ  വാക്കില്‍   നിന്നോ പ്രവര്‍ത്തിയില്‍  നിന്നോ എനുക്കു നിന്നെ മനസ്സിലാക്കിത്തരാന്‍  കഴിഞ്ഞില്ല..
അതാണെനിക്ക്  പറ്റിയ തെറ്റ്...
എന്റെ  ഹ്രദയം നിനക്കായ്‌ തുടിച്ചപ്പോലും നീ  നോക്കിയത് എന്‍ ഹ്രദയത്തിലേക്ക് ആയിരുന്നില്ല...
എന്നെങ്കിലും നീ എന്റെ ഹ്രദയ ത്തിലേക്ക്  നോക്കിയിരുന്നേല്‍ എന്റെ വാക്കോ  പ്രവര്‍ത്തിയോ നോക്കി നീ  എന്നെ  തനിച്ചാക്കി  പോകില്ലായിരുന്നു....
നീ  പറഞ്ഞ  കാലം ഇപ്പോള്‍  തെളിയിച്ചു.. 

ജീവിതത്തില്‍ ഒരാളെയും പ്രവര്‍ത്തി കൊണ്ടോ  വാക്ക്  കൊണ്ടോ  അളക്കാതിരിക്കുക.... 
ഒരുപക്ഷെ... അയാളുടെ ദൌര്ഭല്യമാകാം  അത്,,,
ഒരാളുടെ  കുറവുകള്‍ കണ്ടു  സ്നേഹിക്കുന്നതല്ലേ  സ്നേഹം...

-നിസാര്‍  വടക്കേതില്‍-

പ്രവാസത്തിന്റ്റെ കൂട്ടിൽ നിന്നും

ഇഴകൾ.
പ്രവാസത്തിന്റ്റെ കൂട്ടിൽ നിന്നും വീടിന്റ്റെ ഉമ്മറപ്പടിയിലെ സ്വാതന്തൃത്തിലേക്കുള്ള ഒരു രക്ഷപ്പെടലിന്റ്റെ ആശ്വാസത്തിൽ ചാരു പടിയിൽ ഇരുന്ന് പഴയ ഓർമ്മകളേയും ചില മുഖങ്ങളേയും ഓർത്തെടുത്ത് ഒരു ചെറു മഴയിലേക്ക് മനസ്സിനെ കെട്ടഴിച്ച് വിട്ടു ആകാശത്തിലേക്ക്....
നാട്ടിലെ പല കഥകളും കുശുമ്പും കുന്നായ്മകളുമായി ഉമ്മയിലെ കഥാകാരിയിൽ നിന്നും കേൾക്കുനതിന്നതിനിടയിലാണ് അവളെപ്പറ്റിയുള്ള ചിന്ത എന്നിലേക്ക് വന്നത്..
എന്തോ അതറിഞ്ഞ പോലെ ഉമ്മയുംപറഞ്ഞു അവളെ ഒന്ന് പോയി കാണണമെന്ന്.
അവളെക്കുറിച്ച് പറയുമ്പോൾ പതിവില്ലാതെ ഉമ്മ ഒന്ന് തേങ്ങിയോ.
അല്ലേലും കണ്ണിലെ കടലിനെ തിരയിളക്കം വിദഗ്ദമായ്ഒളിപ്പിക്കാൻ ഉമ്മയെക്കാൾ മറ്റാർക്കും കഴിയില്ലല്ലോ....
ഉമ്മ ഒരുപാട് ആഗ്രഹിച്ചതുമാണ് അവളെ മകളാക്കാൻ,തെറ്റിദ്ധരിക്കണ്ട ഉമ്മാന്റ്റെ മകന്റ്റെ ഭാര്യ മകൾ തന്നാണ്...
ഓൾക്ക് തീരെ സുഖമില്ല നമുക്കൊന്ന് പോയി കാണാമെന്ന ഉമ്മയുടെ സ്നേഹത്താലുള്ള ചോദ്യത്തെ നിഷേധിക്കാൻ എനിക്കും കഴിഞ്ഞില്ല...
അതോ ഒന്നവളെ കാണണമെന്ന,മോഹമോ..
ഒരിക്കൽ,ഉമ്മയുടെ ആഗ്രഹങ്ങൾ നിഷേധിച്ചതിനാൽആണല്ലോ മറ്റൊരു വീട്ടിലെ മരുമകളായതും, ഇന്ന് അവളുടെ വീട്ടിലെ മതിലുകൾക്കുള്ളിലെ കാൽപ്പെരുമാറ്റം കുറഞ്ഞ മുറിക്കുള്ളിലായതും..
ചിന്തകളുടെ പിന്നിലേക്കുള്ള യാത്രകളെ ആരാണ് ഓർമ്മയെന്ന് പേരിട്ടത്,!!
ഓ ഞാൻ മറ്റെങ്ങോ പോയല്ലേ,,
ഏയ് പോയതല്ല,,
ചില ഓർമ്മകളെ കുടിയിരുത്താൻ മനസ്സിനെ പാകപ്പെടുത്തിയതാണ്,,
കുറച്ചേറെ വർഷങ്ങൾക്ക് പിന്നോട്ടുള്ള യാത്രയിലേക്ക്...
ഉമ്മയുടെ ഒരു യാത്രയിലൊന്നിൽ ബസ്സിൽ വെച്ച് കണ്ട ഒരു മൊഞ്ജത്തിയിലേക്ക്....
ഉമ്മ പറയുന്നത് പോലാണേൽ ഓളൊരു ഹൂറിയാണ്...
മയ്യെഴുതിയെങ്കിലും കനിവിന്റ്റെ തിളക്കമുള്ള കണ്ണുകളും,വെളുത്ത് മെലിഞ്ഞതെങ്കിലും നീണ്ട വിരലുകളിലെ മെെലാഞ്ചി മൊഞ്ചും,
ചിരി വിരിയുന്ന നുണക്കുഴി കവിളുകളുമെല്ലാമുള്ള അവളെ ഹൂറി എന്ന് ഉമ്മ പറഞ്ഞത് അതിനല്ല...
ബസ്സിൽ നിന്നും വീഴാൻ പോയ ഉമ്മയെ ചേർത്ത് പിടിച്ച് താനിക്കൊപ്പം ചേർത്ണിരിത്തി ഇങ്ങള് ന്റ്റെ ഉമ്മാനെപ്പോലാണെന്ന പറഞ്ഞ് കെെ ചേർത്ത് പിടിച്ചതിനാലോ..
അതോ പെൺ കുട്ടികളില്ലാത്ത ഉമ്മയുടെ വാത്സല്യമോ അറിയില് എനിക്കിന്നും,ചോദിച്ചിട്ടുമില്ല ഉമ്മയോട്....
ബെെക്കിന്റ്റെ പിന്നിലിരിക്കുന്ന ഉമ്മയുടെ നിശബ്ദതിയിലെന്തോ പേടിപ്പെടുത്തുന്ന ചില കാഴ്ചകളിലേക്കാണ് യാത്ര എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ.
മോനേ ഈ കീമോ തെറാപ്പീന്ന് പറഞാൽ വല്യ വേദനയുള്ള ഒപ്പറേഷനാണോ എന്ന ഉമ്മടെ ചോദ്യം എന്റ്റെ ചിന്തകളുടെ സഞ്ചാരത്തെ പിടിച്ച് നിർത്തി..
എങ്കിലും മറ്റൊരു ചിന്തയിലേക്കത് മനസ്സിനെ കൊണ്ടെത്തിച്ചു...
ദാ ആ കാണുനതാണെന്ന് വീടെന്ന ഉമ്മയുടെ ചിലമ്പിച്ച ശബ്ദത്തിന് ഒന്നും പറയാതെ ബെെക്കിന്റ്റെ മുരൾച്ച ഒരു നിമിഷം നിൽക്കാതിരുന്നെങ്കിലെന്ന് കരുതി ഞാൻ..
ചിലപ്പോൾ അതിലേക്കാറെ ഉച്ചത്തിൽ മിടിക്കുന്ന എൻ ഹൃദയത്തിന്റ്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ!!!
പേരറിയാത്ത പല,ചെടികളതിരിട്ട മുറ്റത്തേക്ക് കയറുന്നതിനിടയിലേക്ക് മരുന്നിന്റ്റെ മനം മടുപ്പിക്കുന്ന ഒരു കാറ്റ് കെെ പിടിച്ചോ അറിയാത്ത പോലെ അതോ എന്റ്റെ തോന്നലോ...
മുടി ഇഴകളില്ലാത്ത ഒരു കുഞ്ഞ് ചീർപ്പ്
ചുമരിലെകണ്ണാടിക്കരികിൽ നിന്നും മാടി വിളിച്ചോ..
മനോഹരമായ് അടുക്കി വെച്ച ഒരു ഡയറിയുടെ പുറം ചട്ടയിലെ ചിത്രങ്ങൾ പോലെ അടുക്കിവെച്ച പൂച്ചെട്ടികളിലേക്ക് കണ്ണ് പതിഞ്ഞു്..
താളുകൾ,മറിച്ചാൽ കണ്ണീർ വീണ് നനഞ്ഞ സ്വപ്നങ്ങളെക്കുറിച്ചെഴുതിയ അക്ഷരങ്ങൾക്ക് ഒരു മറയാണല്ലോ പുറം ചട്ടകൾ!!
അകത്തേക്ക് വന്നോളു ഓള്കിടക്കാണെന്ന അവശളുടെ ഉമ്മയുടെ വാക്കിന്റ്റെ മറപറ്റി അകത്തേക്ക് കടന്ന എന്റ്റെ കണ്ണുകൾ പിന്നോട്ട് വലിഞ്ഞു ഒരു ഞെട്ടലാൽ...
ജീവനുണ്ടെന്ന അടയാളമായ് ബാക്കി വെച്ച ഇമ വെട്ടലുകൾക്ക് പോലും വേദനയുടെ ശക്തിയാൽ ആരോ പിടിച്ച് വലിച്ചെന്ന വണ്ണം ഇറുക്കി അടച്ച മിഴികളും...
ഊർന്നു വീണ മുടി ഇഴകൾക്കൊപ്പം തായെ വീണ് ചിതറിയത് അവളുടെ സ്വപ്നങ്ങളുമായിരുന്നോ....
ഒരോ തവണയും നൽകുന്ന കീമോയിൽ ജീവന്റ്റെ തുടിപ്പ് ബാക്കിയാവുമെന്ന പ്രതീക്ഷയാൽ വേദനകളെ പലപ്പോഴുമൾ പ്രതീക്ഷകളാക്കിയോ..
അതോ ശീലമായ വേദനകളിൽ അവളിൽ ഒരു തരം ലഹരിയോ..
ഏയ് വേദനകൾക്ക് ലഹരി ഉണ്ടാവില്ല
അല്ലല്ലോ ഒരിക്കലും.
മരുന്നിന്റ്റേയും ഇഞ്ചക്ഷന്റ്റേയും കഠിനമായ വേദനയാലും പരിണിത ഫലങ്ങളാലും വികൃതമായ മുഖത്ത് അപ്പോഴും ഒരു ചെറു ചിരി വിരിഞ്ഞു..
അടുത്തിരുന്ന ഉമ്മയുടെ കെെ ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും വിറയാർന്ന് വഴുതിപ്പോഴ അവളുടെ കെെ ഉമ്മയോട് ചേർത്ത് വെച്ചു ഞാൻ....
ഒരിക്കൽ ഉമ്മ കൊതിച്ചതും അതായിരുന്നല്ലോ എന്നോർത്ത്..
കീമോ ചെയ്തിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ അതിന്റ്റേയാ ഈ ക്ഷീണവും വിറയലും ഒക്കെ..
തനിക്കൊന്നുമില്ലെന്ന അവൾ പറയാതെ പറഞ്ഞത് പോലെ.
അതോ വേദനയില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കുന്ന അവളുടെ മനസ്സോ അറിയില് എനിക്ക്....
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ നാളുകളായ്അലട്ടുന്ന വേദനയുടെ പരിഹാരം ചിലപ്പോൾ കീമോയിലൂടെ ആണെന്ന് ഡോക്ടർമാർ പറഞ്ഞത് ഓർത്ത് കണ്ണാടിക്ക് മുൻപിലെൻ മുഖം നോക്കി കുറച്ചു നേരം നിന്നു.
അകത്ത് നിന്നും വേദനയുടെ ഒരു തേങ്ങൾ അടക്കിപ്പിടിക്കാനാവാതെ
കരച്ചിലായ് മാറിയത് അറിയാതെ
ഉമ്മയ്ക്ക് ഒപ്പം ഞാനും പുറത്തേക്കിറങ്ങി..
ഉമ്മയുടെ കെെകൾ ,മുറുകെ പിടിച്ചു ജീവിതത്തിന്റ്റേയും മരണത്തിന്റ്റേയും നേർത്ത നൂലിഴകളൾ മാറി തെന്നി വീഴാതിരിക്കാൻ.....

-രിഹാന്‍  റാഷിദ്‌ -

2015, നവംബർ 12, വ്യാഴാഴ്‌ച

ആണും പെണ്ണും കെട്ടവൻ

ആണും പെണ്ണും കെട്ടവൻ
എന്തിന് പെണ്ണ് കെട്ടണം?
21 ദിവസത്തെ ലീവിൽ മൂന്ന്
വെള്ളിയാഴ്ച ആ മൂന്നു
വെള്ളിയാഴ്ചയിലും പള്ളി മുറ്റത്ത്
കണ്ടു....
സ്വന്തം പെണ്മക്കളെ
കെട്ടിക്കാനായി സ്ത്രീ ധനം
കൊടുക്കാൻ പിച്ച തെണ്ടുന്ന
ഉമ്മമാരെ...
അതിൽ പ്രായം ചെന്ന
ഉമ്മയോട് കാര്യം തിരക്കി,എത്രെ
കൊടുക്കണം ഉമ്മ?
മൂന്ന് ലക്ഷമാണ്
മോനെ അവർ ചോദിച്ചത്...
ആ ഉമ്മയുടെ
മകളുടെ മകളെ കെട്ടിക്കാൻ
വേണ്ടിയായിരുന്നു ആ യാചന..
കുറഞ്ഞത് രണ്ട് ലക്ഷം
ആളുകളുടെ മുന്നിലെങ്കിലും
ബാപ്പയില്ലാത്ത ആ
കുട്ടിക്ക് വേണ്ടി ആ പാവം വല്യുമ്മയും
ഉമ്മയും കൈ നീട്ടിയിട്ടുണ്ടാകും...
മറുപക്ഷത്ത് കാശുള്ള കൂട്ടർ
അഞ്ചാറു തരം
ഭക്ഷണമുണ്ടാക്കി ഫൈവ്സ്റ്റാർ ഹോട്ടലിലെ
പോലെ നാട്ടുകാർക്ക് വെച്ചു
വിളമ്പുമ്പോളാണെന്നോർക്കണം
അവരുടെ ഇടയിൽ തന്നെയുള്ള
ഒരുമ്മ ബക്കറ്റും പിടിച്ച് പള്ളി മുറ്റത്ത്
നിന്ന് സ്ത്രീധന തുക കൊടുക്കാൻ
തെണ്ടുന്നത്...
മറ്റൊരു കൂട്ടർ
ക്ഷണിച്ചവരെ വരവേൽക്കാൻ കല്യാണ
വാതിലിൽ നാണമില്ലാത്ത
നാരികളെ അണിയിചൊരുക്കി
പണമിട്ട് പൊടി പൊടിക്കുമ്പോൾ
ഒരൊത്തീമിനെ
കെട്ടിക്കാൻ പാവങ്ങൾ യാചിക്കുന്നു..
ആ യാചിച്ചത് വാങ്ങി തിന്നാൻ വേറൊരു
കൂട്ടർ ഒരു ലജ്ജയുമില്ലാതെ.....
ഇവരെ പോലുള്ളവർ വിതയ്ക്കുന്നത്
എന്നെങ്കിലും കൊയ്യും
തീർച്ച,!
എന്റെ സമുദായമേ ആരുണ്ടാക്കി ഈ
നിയമങ്ങൾ?
ആർക്കു വേണ്ടി ഈ
സമ്പ്രദായം?
എന്റെ സഹോദരാ
നമുക്കൊരിക്കലും ഇങ്ങനെ
ആവാതിരിക്കാം......!


siya muhammed

ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി... അ

ഭാര്യ ...ഭര്‍ത്താവിന്‍റെ ഹ്രദയ പകുതി... അങ്ങനെ ആവണം ഒരു നല്ല ഭാര്യ... അങ്ങനെ ആണോ നിങ്ങളുടെ ഭാര്യ... ഇന്ന് ഞാന്‍ ഭാര്യയെ എങ്ങനെ അനുസരിക്കും എന്ന് നാട്ടുകാരെ മുഴുവന്‍ കാണിക്കാനുള്ള തിടുക്കത്തിലാണ് ആധുനിക ഭര്‍ത്താക്കന്മാര്‍.....
ഒരു നല്ല ഭര്‍ത്താവ് ആകേണ്ടത് ടെലിവിഷന് മുന്‍പിലല്ല... മറിച്ച് വീട്ടിലാണ്...
വീട്ടില്‍ കീരിയും പാമ്പും പോലെ അടികൂടുകയും ചെയ്യുന്ന ഇവരാണ് ഈ റിയാലിറ്റി ഷോകളില്‍ ഈ കോമാളിത്തരം അഭിനയിക്കുന്നത്...
.
.
.
ഒരു നല്ല ഭാര്യ എന്നാല്‍ അല്ലെങ്കില്‍ ഒരു നല്ല ഭര്‍ത്താവ് എന്നാല്‍ പരസ്പരം രഹസ്യങ്ങള്‍ കൈമാറുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നവരാണ്...
.
.
. ഇത് പറയുമ്പോള്‍ ഞാന്‍ എന്‍റെ സ്വന്തം ഭാര്യയെ ഓര്‍ത്തു പോകുകയാണ്....ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...നിങ്ങള്‍ക്ക് അത് പരിഹാസമായിരിക്കാം...പക്ഷെ എനിക്കതിനു കഴിയില്ല ....കാരണം അവളാണ് എന്‍റെ എല്ലാം...ജീവിതത്തിന്‍റെ ഇരുളടഞ്ഞ ഇടവഴിയില്‍ കൈപിടിച്ച് നടത്തിയവള്‍....
എന്നെന്നും സ്നേഹം കോരി തന്നവള്‍.....
പക്ഷെ ഈ പ്രവാസം അവള്‍ക്കു ഒന്നും തിരിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...
പ്രവാസ ഫോണ്‍ വിളിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് എന്ന് വരും എന്ന ചോദ്യങ്ങില്‍ക്കിടയില്‍ ഞാന്‍ ഒരിക്കെ ചോദിച്ചു,,," അല്ലാ. നിനക്ക് എന്താ അവിടെ പ്രശ്നം ,,,,നിനക്കവിടെ ഉപ്പയുണ്ട്,ഉമ്മയുണ്ട്,കളിപ്പിക്കാന്‍ മോനുമുണ്ട്...ഞാനോ..എനികിവിടെ ആരാ..ഉള്ളെ..
അപ്പൊ നിനക്കല്ലേ എന്നെക്കാള്‍ സുഖം".....
ആ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി....
ആ കരച്ചിലില്‍ കൂടി എല്ലാം അറിയുകയായിരുന്നു ഞാന്‍...
എല്ലാം...
എന്താണ് ജീവിതമെന്ന്...
ആരുണ്ടായിട്ടെന്താ...
കെട്ടിയ ഭര്‍ത്താവില്ലാതെ...
എന്ന അവളുടെ മറുപടിക്ക് മുന്‍പില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല...
ഇവിടെ ചില പ്രവാസികള്‍ ഭാര്യ ഒന്ന് മിസ്‌കാള്‍ അടിക്കുംപോയെക്കും "ശല്യം വിളിക്കുന്നുണ്ട്.."....
എന്ന് പറയുന്ന ഭര്‍ത്താക്കന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്...
പക്ഷെ അവര്‍ ഓര്‍ക്കുന്നുണ്ടോ അവരുടെ വേദന...
ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരെ കുറിച്ചല്ല ഞാന്‍ ഇവിടെ പറയുന്നത്...
ഞാന്‍ നിറുത്തുകയാ....
ഭാര്യയെ ഓര്‍ത്തപ്പോള്‍ എന്തൊക്കെയോ എഴുതി ...
എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ .....
ചിലപ്പോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന് വരാം....
പക്ഷെ ഭാര്യമാരെ ദ്രോഹിക്കുന്ന ഭര്‍ത്താക്കന്മാരെങ്കിൽ അറിയുക...
അവര്‍ക്കും വേദനിക്കുന്ന ഒരു മനസുണ്ടെന്ന്....
പുരുഷനേക്കാള്‍ ബുദ്ദി കുറച്ചേ സ്ത്രീക്കുള്ളൂ എന്ന് വിചാരിച്ച് അവരെ അടിമകള്‍ ആക്കരുത്.....
mirshad alhilal

ദുഃശ്ശകുനം

ദുഃശ്ശകുനം
കൗമാരത്തിലെ കിനാക്കളുടെ നാളുകളിലൊന്നിൽ തന്റ്റെ ശരീരത്തന്റ്റെ മാറ്റം ഉൾക്കൊള്ളൊത്ത മനസ്സിനെ തിരിച്ചറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചുറ്റിലുമുള്ളവരുടെ പരിഹാസങ്ങളിലൂടെയാണ് അവനും തിരിച്ചറിഞ്ഞത് .
കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ദുഃശ്ശകുനമെന്ന ശാപ വാക്കുകളും തനിക്ക് ചുറ്റിലും തീർത്ത മതിൽക്കെട്ടുകൾക്കിടയിൽ നിന്നും രക്ഷപ്പെടാനുള്ള അവന്റ്റെ ആഗ്രഹങ്ങൾക്കിടയിലുള്ള ദിവസങ്ങളൊന്നിൽ ഗ്രാമത്തിന് പുറത്തേക്കുള്ള യാത്രയിൽ തന്നെ ശ്രദ്ധിക്കുന്ന ഒരാളിലേക്ക് അവന്റ്റെ കണ്ണുകൾ പതിഞ്ഞു..
ഇരുട്ടിൽ തനിച്ചായ തന്നെ ചേർത്തണച്ച നിലാവിനെപ്പോലെ അയാളിലൊരു രക്ഷകനെ.
കണ്ണുകൾ കൊണ്ടുള്ള അയാളുടെ വിളിക്കുത്തരം നൽകാനെന്ന പോൽ യാന്ത്രികമായവനും അയാൾക്കരികിലേക്ക് ചേർന്നു..
ചേർത്തു നിർത്തി ആരാണെന്നും എവിടെ നിന്നുമാണെന്നുമുള്ള അയാളുടെ ചോദ്യങ്ങൾക്കുത്തരമായ് തന്റ്റെ ജീവിത കഥയുടെ താളുകൾ,തുറന്നിട്ടു ..
എനിക്കൊപ്പം പോരുന്നോ എന്നാൈയാളുടെ ചോദ്യങ്ങൾക്കിടയിലയാളുടെ ചുവന്ന കണ്ണുകളുഴിഞ്ഞിരുന്നു അവനറിയാതെ അവന്റ്റെ ശരീരത്തെ...
ഉറക്കിന്റ്റെ ആഴങ്ങളിലേക്ക് പതിയെ ഉർന്നിറങ്ങയ നേരത്ത്..വസ്ത്രത്തെ മാറ്റി ദേഹത്തെ സ്വതന്ത്യമാക്കി എങ്ങും പടരുന്നു ഒരു തണുത്തതെങ്കിലും ഒരു നേർത്ത ചെറു ചൂട്.
നെറ്റിയിൽ തലോടി തഴേക്ക് പതിയെ അരിച്ചിറങ്ങുന്നു..നെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി രഹസ്യ ഭാഗങ്ങളിലെ സ്പർശനങ്ങളിലൂടെ ഏതോ
സ്വപ്ന ലോകത്തേക്ക് എത്തിപ്പെട്ട പോല അവനും..
ദേഹത്തക്ക് വന്ന് ചേർന്ന കനം താങ്ങാനാവാതെ കുതറി എണീക്കാനുള്ള സ്വപ്നത്തിലെ ശ്രമങ്ങളിലാണ്അവനത് തിരിച്ചറിഞ്ഞത്..
തന്റ്റെ രക്ഷകനറ്റെ വിയർപ്പിന്റ്റേയും കരുത്തിന്റ്റേയും നേർക്കാഴ്ചകൾ ആ ഇരുട്ടിലും,,
പിന്നീടിതൊരു തുടർച്ചയായ് മാറി ഒരു പെണ്ണിനെ എന്ന പോൽ തന്നെ ഭോഗിക്കുന്ന അയാളുടെ ക്രൂരതകളുടെ വേദനകൾ പോലും ...
മാസങ്ങളോളം മനസ്സിനും ശരീരത്തിനുമേറ്റ മുറിവുണങ്ങാതെ അയാൾക്കൊപ്പം മറ്റു പലരുടേയും ക്രൂരതകൾ അനുഭവിച്ചറിഞ്ഞ അവനിന്ന് .
ചുണ്ടിലും കണ്ണുകളിലും ചായം തേച്ച് നഗരത്തിലെ വെളിച്ചത്തിൽ നിന്നും തന്നെ തേടി വരുന്നവരേയും കൂട്ടി റെയിൽ പാതയുടെ ഓരങ്ങളിലെ മങ്ങിയെതെന്ന് പോലും പറയാൻ പറ്റാത്ത വെളിച്ചത്തിനടിയിൽ മുട്ടുകുത്തി ഇരിക്കുന്നു............
യാതനയുടെ യാത്രകളിലെന്നോ കൂടെക്കൂട്ടിയ ലഹരിയുടെ ഉന്മാദവസ്ഥയിൽ .
ദേഹത്തെ മുഴുവൻ കാർന്നു തിന്നുന്ന അസുഖത്താൽ നഗരത്തിന്റ്റെ അഴുക്കു ചാലിനു മുകളിൽ മഴയുടെ നേർത്ത തുള്ളികൾ,പോലും വേദനിപ്പിക്കുന്ന മുറിവുകളിൽ ചോരയും ചലവും കുടിക്കാൻതിരക്ക് കൂട്ടുന്നു ഈച്ചകൾ.
ഒരിക്കൽതന്നെ കാത്തിരുന്ന ചിലരൊക്കെയും അറപ്പാൽ,മുഖം തിരിച്ച് നടക്കുന്നേരം അവനും ചിരിച്ചു നിന്നിലേക്കും ഞാനീ അസുഖത്തിൻ വിത്തുകൾ പാകിയിട്ടുണ്ടെന്ന് പറഞ്ഞ്..
വിധിയെന്ന ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും കള്ളിപ്പോൽ മനസ്സും ശരീരവും പരസ്പരം പോരടിക്കുന്നു അവനിലിന്നും !!!!!

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം

ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കു മാത്രം.....!
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും
കണ്ടു മുട്ടാം എന്ന വാക്കു മാത്രം......!
അപ്പൊ കൂട്ടുകാരെ മറക്കരുത്. രണ്ടു ദിവസമായി ഇവിടെ കാര്യമായിട്ട് എത്തിപ്പെടാൻ സാധിക്കുന്നില്ല. അതുപോലെ കുറച്ചു ദിവസത്തേക്ക് ഒന്ന് മാറി നില്ക്കപ്പെടെണ്ടി വരുന്നു .
കാണാം .. മറക്കരുത് .
എന്റെ വാക്കുകളിൽ ആര്ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ മാപ്പ്. താല്ക്കാലികം മാത്രം