പേജുകള്‍‌

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ഉമ്മ എന്ന ഭാഗ്യം.....

😊
📣സുബഹി ബാങ്ക്
കൊടുക്കുവാനായിരിക്കുന്നു..

എന്നും ഉമ്മയാണ്
ആദ്യമെഴുന്നേല്ക്കാറ്, പക്ഷെ ഇന്നെന്തോ
മരുമകളായിരുന്നു
ആദ്യമെഴുന്നേറ്റത്.

അവള്
ഭര്ത്താവിനേയും മക്കളെയും
എല്ലാം വിളിച്ചുണര്ത്തുന്നത്
വീട്ടില് കേള്ക്കാമായിരുന്നു..

സാധനങ്ങളെല്ലാം ഇന്നലെ
തന്നെ കൊണ്ട് പോയത് കൊണ്ട്
ബാക്കിയെല്ലാം അവിടെ ചെന്നിട്ട്
റെഡിയാക്കാം എന്നൊക്കെ
ഭര്ത്താവിനോട് പറയുമ്പോള്
ഭര്ത്താവ് ഉറക്ക ചടവില് ” അതെ ” എന്ന മട്ടില് തലയാട്ടി..

🏠വീട്ടില് എല്ലാവരും ഉണര്ന്നു .

അനുജനും ഭാര്യയും എല്ലാം
റെഡിയായിരിക്കുന്നു

ഉപ്പ കൊലായിയില്
എന്തൊക്കെയോ ആലോജിച്ച്
തലക്ക് കൈയ്യും കൊടുതിരിപ്പുണ്ട് .

” സുബഹിക്ക് ഉസ്താദ്
വരും പെട്ടെന്ന് ഇറങ്ങാം ഉമ്മ
എവിടെ ..? 
എന്ന്
ചോദിച്ചപ്പോഴാണ്
” ഞാനിവിടെയുണ്ട് ” എന്ന്
പറഞ്ഞ് ഉമ്മ പുറത്തേക്ക് വന്നത് .

കൊണ്ട് പോകുവാനുള്ള
സാധനങ്ങളെല്ലാമെടുത്ത്
എല്ലാവരും മൂത്തമകന്റെ പുതിയ
വീട്ടിലേക്ക് നടന്നു ..

വീട് കുടിയിരിക്കല്
എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു ..

രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ്
ചെറിയ മകന് വന്ന് ഉമ്മയോട് പറഞ്ഞത്..

” ഉമ്മാ നമുക്ക് പോവാം ”

” എങ്ങോട്ട് ..?”

 എന്നുമ്മ
ചോദിച്ചതും
“നമ്മള് തറവാട്ടിലാ നിക്കണ്ടേ ”
എന്ന മറുപടി കേട്ടതും
” പോകാം “എന്ന മട്ടില് ഉമ്മ
എഴുന്നേറ്റു.

” ഞങ്ങളങ്ങോട്ട് പോകാ ” എന്ന്
മൂത്തവനെ നോക്കി പറഞ്ഞ് ഉമ്മ പുറത്തേക്കിറങ്ങി .

വണ്ടിക്കരികിലേക്ക്
നടക്കുമ്പോള് ” അവനൊന്ന് തിരിച്ച് വിളിച്ചിരുന്നെങ്കിൽ
എന്നെല്ലാമാശിച്ച് ഇടക്കിടക്ക്
ഉമ്മ തിരിഞ്ഞ്
നോക്കുന്നുണ്ടായിരുന്നു ”

🚖വണ്ടിയിലേക്ക് കാലെടുത്ത്
വെക്കുംബോഴായിരുന്നു
” ഉമ്മാ ” എന്ന് വിളിച്ച്
കൊണ്ടവന് ഓടി വന്നത്.
 സന്തോഷം സഹിക്കാന്
കഴിയാതെ ഉമ്മ തിരിഞ്ഞ് നോക്കിയതും
ഓടി വന്ന മകന് ഒരു കവര് കയ്യില്
കൊടുത്ത് കൊണ്ട് പറഞ്ഞു,

” ഇതൊക്കെ ഉമ്മ എന്തിന്
കൊടുന്നതാ അങ്ങോട്ട്
കൊണ്ടോയ്ക്കോളി ”

അവന്റെ കയ്യില് നിന്നും അത്
വാങ്ങി വണ്ടിയില് കയറുമ്പോള്
ഉമ്മയുടെ കണ്ണ് നിറഞ്ഞത്
ശ്രദ്ധിച്ച ഇളയമകന് ആ കവര് വാങ്ങി നോക്കിയപ്പോള് അതില് മുഴുവന്
ഉമ്മയുടെ വസ്ത്രങ്ങളായിരുന്നു..

” ഉമ്മാ ഉമ്മാക്ക്
ഞാനില്ലേ ഞങ്ങളില്ലേ
എന്തിനാ ഇതൊക്കെ ഇങ്ങോട്ട്
കൊടുന്നത് ..? ” 
എന്ന്
ചോദിച്ചതും ഉമ്മ കണ്ണ് തുടച്ച്
കൊണ്ട് പറഞ്ഞു,

” നിങ്ങളൊക്കെ കല്ല്യാണം
കഴിഞ്ഞ് വീടൊക്കെ വെച്ച് വേറെ പോകുന്നത് ഉമ്മാക്ക്
സന്തോഷമുള്ള
കാര്യം തന്നെയാണ്,
പക്ഷെ മക്കളെ പിരിയുന്ന
വേദന സഹിക്കാന്
കഴിയുന്നില്ലന്നു നിങ്ങളോട്
പറയാന് വയ്യല്ലോ ”

 എന്ന്
പറഞ്ഞ് വിതുമ്പി കരയുന്ന
ഉമ്മയെ നോക്കി എന്ത്
പറയണമെന്നറിയാതെ
നില്ക്കുകയായിരുന്ന അവന്
ഞാനൊരിക്കലും ഉമ്മയെ
ഒഴിവാക്കിയൊരു
ജീവിതത്തിലേക്കില്ലെന്നുറപ്പിക്കുകയായിരുന്നു ….
————— ——— —————

ഭാര്യയും മക്കളും എല്ലാം
സ്വന്തമാകുമ്പോള് താരാട്ട്
പാടിയുറക്കിയ
ഉമ്മയെ അനുജന്മ്മാരുടെയും മറ്റും കൂടെ നിര്ത്തി പുതിയ വീട്ടിലേക്ക്
താമസം മാറ്റുന്നവരാണ് നമ്മളില് പലരും…!

സ്വന്തം മക്കളുടേയും പേര കുട്ടികളുടേയും കൂടെ ജീവിക്കാന്
മോഹിച്ച് നടക്കുന്നവരായിരിക്കും നമ്മുടെ ഉമ്മമാര്..

 അവരതൊന്നും നമ്മോടു
പറയില്ല,

കാരണം അവരുടെ സന്തോഷങ്ങള്
കണ്ണീരില് മുക്കി കെടുത്തി അവര്
മക്കളുടെ സന്തോഷം കത്തിക്കാന്
ശ്രമിക്കും..

 പക്ഷെ ആ
സന്തോഷം നമുക്ക് വേണോ ..❓

ഉമ്മമാരുടെ കൂടെ ജീവിക്കാനും
അവരോടൊപ്പം കഴിയാനും കിട്ടുന്ന
ഭാഗ്യവും ,പുണ്യവും കളഞ്ഞ് നശ്വരമായതും പ്രതിഫലം
കിട്ടാത്തതുമായ
സുഖങ്ങളെ തേടി പോവാതിരിക്കുക…!

 ഞാനീ പറഞ്ഞത്
എന്റെ തോന്നലുകളല്ല ഒരുപാട് ഉമ്മമാരുടെ ദുഖങ്ങളാണ്
എന്നതും കൂടി മനസ്സിലാക്കി,,

നമ്മുടെ ഉമ്മമാരെ അറിയാന്
ശ്രമിക്കുക..

♦ഭര്ത്താവിന്റെ ഉമ്മയെ മാറ്റി നിര്ത്തുവാന് പ്രേരിപ്പിക്കുന്ന
ഭാര്യമാരോട് ;

നിങ്ങളും നാളെ ഒരു
ഉമ്മയാകും,,
 അല്ലെങ്കില്
ഉമ്മയാണ് എന്നത്
മറക്കാതിരുന്നാല് ഭാവിയില്
നിങ്ങളുടെ മക്കളെ കൊണ്ട്
സങ്കടപ്പെടെണ്ടി വരില്ലഎന്നത് മറക്കാതിരിക്കുക ..

〰〰〰〰〰〰〰
ℹIslamic🔊Voice
〰〰〰〰〰〰〰

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ