പേജുകള്‍‌

2017, ജൂലൈ 4, ചൊവ്വാഴ്ച

എന്നിനി അരികിലെത്തും...

എൻ സ്നേഹ നിധിയെ എന്നും സ്വപ്നത്തിലൂടെന്നപോൽ എൻ കൺ മുമ്പിൽ വന്നു നിൽക്കുമ്പോളും...
മനസ്സിൽ മുഴുവനും നിറഞ്ഞു നിന്നപ്പോളും ഓർത്തതൊന്നു മാത്രം....
ആ മുഖമൊന്നു കാണണം...
ആ ചുണ്ടുകളിൽ നോക്കി പുഞ്ജിരിക്കണം..
കവിളിൽ തലോടണം...

നിസാർ വടക്കേതിൽ
Nisar vadakkethil 

2017, ജൂലൈ 3, തിങ്കളാഴ്‌ച

2017, ജൂലൈ 2, ഞായറാഴ്‌ച

അധരം കൊണ്ടൊരു കവിതയെഴുതണം...

എൻ അധരങ്ങൾ കൊണ്ടെനിക്ക് ചിത്രം വരക്കണം..
നിൻ തിരു നെറ്റിയിൽ..
നിൻ കവിളുകളിൽ..
നിൻ അധരങ്ങളിൽ..
എൻ തേൻമൊഴികൾ കേൾക്കാൻ കൊതിക്കുന്ന നിൻ കാതുകളിൽ..
നിൻ പിൻ കഴുത്തിൽ..
എല്ലാം എല്ലാം എനിക്ക് അധരം കൊണ്ട് കഥയെഴുതണം....

 - Nisar vadakkethil-

കൊതിക്കുന്നു നിൻ ചുമ്പനത്തിനായ്‌....

ഇന്നെൻ ചിന്തകളിലും..
ഉണർവ്വിലും പകലിലും രാത്രിയിലും നീ മാത്രം...
നിൻ ഓർമ്മകൾ മാത്രം...
ഇന്നെൻ ചുണ്ടുകൾ കൊതിക്കുന്നതും നിൻ ചുമ്പനങ്ങൾക്ക് മാത്രം...
നിൻ അധരത്തിനായ് കൊതിക്കുന്ന എൻ നെഞ്ജുകൾക്ക് തണലായ് അകത്ത് കടലോളം നിൻ ഓർമ്മകൾ...

- നിസാർ വടക്കേതിൽ-

2017, ജൂൺ 25, ഞായറാഴ്‌ച

ഇങ്ങെനെയും ഒരു ഈദ്‌ കടന്നു പോയ്‌

EID MUBARAK 

കുഞ്ഞി കൈ കൊണ്ടുള്ള പിച്ചലും മാന്തലും മുഖത്ത് ശക്തിയായി കിട്ടിയപ്പോള് ആണ് നേരം വെളുത്തെന്നു അറിയുന്നത്...

ഉമ്മയുടെ കാലിലെക്കുള്ള അടിയിലും ഭാര്യയുടെ എനീക്കെന്നുള്ള ശാസനയിലും ഉണരാത്ത ഞാന് മുന്നൂസിന്റെ ഈ പ്രയോഗത്തില് ഉണരുമെന്നു അറിയാം.. 
അത് കൊണ്ടാകും അവളെ ഏല്പിച്ചത് ഈ ചടങ്ങിനു...
അവള്ക്ക് പിന്നെ ഉറങ്ങാണോ ഉറക്കം നടിക്കുകയാണോ എന്നൊന്നും അറിയേണ്ട നേരം വെളുത്തോ എന്നാല് കണ്ണ് തുറക്കണം.. 
അല്ലേല് തുറക്കുന്ന പണി അവള് നോക്കും.. അത് എന്ത് ചെയ്താണെങ്കിലും..

അങ്ങെനെ കണ്ണു തുറന്നപ്പോള് ഉണ്ട്  ഇന്ന് പെരുന്നാള് അല്ലെ പുതിയ ഉപ്പായി ഇടേണ്ടേ കാകു... എന്നും പറഞ്ഞുള്ള അവളുടെ കൊഞ്ചലില് എല്ലാ ഉറക്കവും പമ്പ കടന്നു...

ങേ ശെരിയാണല്ലോ എന്നോര്ത്ത് കൊണ്ട് മുന്നൂസിനെ കിടക്കയിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് ഒന്നൂടെ മൂടിപ്പുതച്ച് ഉറങ്ങാന് ശ്രമിച്ചെങ്കിലും നടന്നില്ല.. 

എണീറ്റെ മതിയാകൂ...

എണീറ്റ് അടുക്കളയില് എത്തിയപ്പോള് പല്ല് തേച്ചു വന്നെ എന്നുള്ള ഉമ്മാന്റെ കല്പനയില് പല്ല് തെക്കാതെയുള്ള ചായകുടി നടന്നില്ല... 

എല്ലാം കഴിഞ്ഞു അടുക്കളയില് എത്തിയപ്പോള് പെരുന്നാൾകുള്ള വിഭവങ്ങള് തയ്യാറാക്കുന്ന ഉമ്മയും എന്റെ നല്ല പാതിയും.. 

അതിനിടയില് നല്ല ആവി പാറുന്ന ചായയും കടിയും മേശയില് എനിക്കായ് കാത്തിരിക്കുന്നുണ്ടായിരുന്നു.. 
കൂടെ എന്നെ കുടിപ്പിക്കാന് തിരക്കിനിടയിലും ചിരിച്ച മുഖവുമായ് എന്റെ നല്ല പാതിയും..  

എല്ലാം തട്ടിമറിച്ചു കളയാന് തക്കം പാര്ത്തിരിക്കുന്ന മുന്നൂസും... 

അപ്പോളേക്കും പള്ളിയില് നിന്നും തക്ബീര് ദ്വാനികള് മുഴങ്ങുന്നുണ്ട്.. 
ഉപ്പയും അനിയനും നേരെത്തെ പള്ളിയില് പോയി ഇനി ഞാനും ചെറിയ അനിയനും മാത്രം.. 
എണ്ണ  തേച്ചു കുളിചൂടെ ഇക്കാ  എന്നുള്ള അവളുടെ ചോദ്യത്തില് അതിനാഗ്രഹമുന്ടെങ്കിലും സമയം അനുവദിക്കാതിരുന്നതിനാല് സാധാരണ കുളിയും കുളിച്ചു പുതിയ ഡ്രസ്സും ഇട്ടോണ്ട് പള്ളിയിലേക്കോടി...

വരുമ്പോളേക്കും നീയും പണിയെല്ലാം തീരത്ത് പുതിയ ഡ്രസ്സെല്ലാം അണിഞ്ഞു നില്കെന്നും പറഞ്ഞു കൊണ്ട്...

ഒരുപാടായി പള്ളിയില് കാണാത്ത പലരെയും അന്ന് കണ്ടു അതിനി ഞാന് പോകാഞ്ഞിട്ടോ.. അതോ അവര് വരാഞ്ഞിട്ടോ എന്നൊന്നും ചോദിയ്ക്കാന് നില്ക്കാതെ എല്ലാവരോടും കുശലം ചോദിച്ചും തമാശ പറഞ്ഞും
പിന്നെ ഞങ്ങളെ വിട്ടു പിരിഞ്ഞ വല്ലിപ്പന്റെ ഖബറില് പോയി വീട്ടിലേക്കു തിരിച്ചു...

ഇന്നിനി ഒരുപാട് പ്ലാനുകള്.. 
എല്ലാം നടക്കിലെല്ലും ഉമ്മാനേം ഉപ്പാനേം ഭാര്യയേയും മുന്നൂസിനേം കൂട്ടി കുടുംബ വീടുകള് ഒന്ന് സന്ദര്ശിക്കണം പിന്നെ ഒഴിവു കിട്ടുകയണേല് വല്ല പാര്ക്കിലോ മറ്റോ പോയി ഒന്നിരിക്കണം...

എല്ലാം മനസ്സില് കണക്കു കൂട്ടി കൊണ്ട് വീട്ടിലേക്കു നടന്നു.. 
അവിടെ ഞങ്ങളെ കാത്ത് നല്ല പെരുന്നാള് ചോറും മറ്റും റെഡി ആയിരിക്കുന്നുണ്ടായിരുന്നു.. 
അപ്പോളാ  ഓര്ത്തെ ഇവരെല്ലാം എത്ര നേരത്തെ എണീറ്റ് ഉണ്ടാക്കാൻ തുടങ്ങിക്കാണും എന്ന്.. 

പെണ്ണെന്നു പറഞ്ഞാല് അതാണ് അവര്ക്ക് തുല്യം അവര് മാത്രം.. 
പിന്നെ എന്തിനാ അവരുടെ പകുതി കഴിവ് പോലും ഇല്ലാത്ത ആണുങ്ങളെ പോലെ ഞങ്ങള്ക്കും ആകണം എന്ന് പല പെണ്കൊടികളും ആഗ്രഹിക്കുന്നെ എന്നെത്ര ആലോജിച്ചിട്ടും ഉത്തരം കിട്ടിയില്ല...
ഉമ്മാന്റെ കത്തിയും കേട്ട്മു ഉപ്പാന്റെ മൂളലും മുന്നൂസിന്റെ  വികൃതിയും.. ശേരിക്ക് കഴിക്കെന്നു ഉണ്ട കണ്ണ് കൊണ്ടുള്ള നല്ല പാതിയുടെ  ആഗ്യവും എങ്ങോട്ട് ടൂര് പോകുമെന്നുള്ള അനിയന്മാരുടെ ചര്ച്ചയും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി കൊണ്ടുള്ള പെങ്ങന്മാരുടെ വര്ത്താനത്ത്തിലും പാത്രം കാലിയായി വയറും  മനസ്സും എപ്പോളോ നിറഞ്ഞിരുന്നു...

യുദ്ധക്കളം പോലെയുള്ള രംഗം ഇനി ഈ കഷ്ടപ്പെട്ട പെണ്ണുങ്ങള് തന്നെ വൃത്തിയക്കെണ്ടേ എന്നോര്ത്ത് കൊണ്ട് ഞാന് റൂമിലേക്ക് പോകുമ്പോള്..  പെട്ടെന്ന് പണി തീർത്താൽ  പെട്ടെന്ന് പോകാമെന്ന് എല്ലാവര്ക്കും നിര്ദ്ദേശം കൊടുത്തെങ്കിലും എന്നാല് നീയും കൂടി കൈ വെക്  എന്നുള്ള മറുപടിയില് ഞാന് മെല്ലെ മുങ്ങി... 

പെട്ടെന്നാണ് അലാം കേട്ട് കൊണ്ട് ഞാന് ഉണര്ന്നത്... 😒
അപ്പോളാണ് അറിയുന്നത് പെരുന്നാള് ലീവില് നിസ്കാരത്തിനായ് അലാം വെച്ചുറങ്ങുന്ന ഒരു പ്രവാസി മാത്രമാണെന്ന് ഞാന്....  വെറും പ്രവാസി... 
ഉറങ്ങുമ്പോളും  ഉണര്ന്നിരിക്കും നേരവും സ്വപ്നങ്ങള് മാത്രം കൂട്ടുള്ള ഒരു പ്രവാസി...
-നിസാർ വടക്കേതിൽ-

പലതും മറക്കുന്നു...

ചിലരെ നാം ജീവിത ഭാഗമാക്കുമ്പൊൾ അവരുടെ മനസ്സിൽ നാം വെറും വഴിപോക്കർ മാത്രമാണെന്നറിയുമ്പൊളുള്ള മനസ്സിൽ വേദനയോളം വരില്ല ഒന്നും...
Nisar vadakkethil 

2017, ജൂൺ 7, ബുധനാഴ്‌ച


ഇന്നെൻ കണ്ണീരിനു പോലും...

ഇന്നെന്റെ കണ്ണീരിനു പോലും തേനിന്റെ മാധുര്യം..
എന്റെ നിശബ്ദതക്ക് നൂറായിരം അർത്ഥങ്ങൾ..
എൻ സ്വപ്നങ്ങൾക്ക് പതിന്മടങ്ങ് സൗരഭ്യം..
അധരത്തിൽ നിന്നും വീഴുന്ന മൊഴികൾക്ക് പോലും റൊസാപൂവിൻ സുഗന്ദം...
ഇന്നെൻ മനം ആശിക്കുന്നു ഈ ജീവിതം നിൻ നിഴലിൽ സ്വർഗ്ഗമാക്കാൻ....
Nisar vadakkethil 

2017, ജൂൺ 4, ഞായറാഴ്‌ച

എൻ സ്വപ്നത്തിൽ ദൈവം ഇന്നു നിൻ മുഖം കാണിക്കുന്നു.. ഉറക്കത്തിലും ഉണർന്നിരിക്കും നേരവും... പൂവണിയാത്ത സ്വപ്പ്നങ്ങൾ അണെനിക്കിന്നു കൂട്ട്‌... സ്നേഹ ബന്ദങ്ങൾക്ക്‌ ഈ ലോകം പരിതികൾ വെച്ചില്ലാ എങ്കിൽ... നീ കൂടെയുള്ള ഞാൻ ആകും ഇന്നീ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ...

എൻ സ്വപ്നത്തിൽ ദൈവം ഇന്നു നിൻ മുഖം കാണിക്കുന്നു..
ഉറക്കത്തിലും ഉണർന്നിരിക്കും നേരവും...

പൂവണിയാത്ത സ്വപ്പ്നങ്ങൾ അണെനിക്കിന്നു കൂട്ട്...
 സ്നേഹ ബന്ദങ്ങൾക്ക് ഈ ലോകം പരിതികൾ വെച്ചില്ലാ എങ്കിൽ... നീ കൂടെയുള്ള ഞാൻ ആകും ഇന്നീ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ...
Nisar vadakkethil 

2017, ജൂൺ 2, വെള്ളിയാഴ്‌ച

ചില വേദനകൾ അറിയണമെങ്കിൽ സ്വന്തം ജീവിതത്തിൽ വരണം.. അല്ലെൽങ്കിൽ സ്വന്തമെന്നു ചിന്തിക്കുകയെങ്കിലും വേണം..

ചില വേദനകൾ അറിയണമെങ്കിൽ സ്വന്തം ജീവിതത്തിൽ വരണം..
അല്ലെൽങ്കിൽ സ്വന്തമെന്നു ചിന്തിക്കുകയെങ്കിലും വേണം..

Nisar vadakkethil 

നിൻ നിറവയറിൽ മുത്തമിടാനൊരു മോഹം...

ആ നിറ വയറിൽ മുത്തമിടാനും...
ചുണ്ട് വെച്ച് സല്ലപിക്കാനും കാതോർത്ത് കേൾക്കാനും 
കൊതിയുണ്ടെങ്കിലും... 
😕😕 പ്രവാസിയായ് ഇക്കരയായിപ്പോയില്ലെ....

😋😋 ഈ കാത്തിരിപ്പിനുമുണ്ടൊരു സുഖം

Nisar vadakkethil 

അകലെയാണെങ്കിലും....

നിൻ തേൻ മൊഴികൾ കേൾക്കാതൊരു പുലരി പോലും ഇന്നെനിക്കില്ലാ..
എന്റെ അധരങ്ങളിൽ നിന്നും വരുന്ന വാക്കുകൾക്കായ് നീ കാതോർക്കുമ്പോൾ വീണ്ടും വീണ്ടും അടുക്കുന്നു നിന്നിലേക്ക് എൻ മനം..

Nisar vadakkethil 

2017, മേയ് 27, ശനിയാഴ്‌ച

നമ്മെ തേടി നമ്മിലേക്ക്‌ വരുന്നവരെ ഒരിക്കലും നിരാശരാക്കരുത്‌.. അതൊരു ഉറക്കത്തിലൂടെയാണെങ്കിൽ പോലും...

നമ്മെ തേടി നമ്മിലേക്ക് വരുന്നവരെ ഒരിക്കലും നിരാശരാക്കരുത്..
അതൊരു ഉറക്കത്തിലൂടെയാണെങ്കിൽ പോലും...

2017, മേയ് 2, ചൊവ്വാഴ്ച

അകലെയാണെങ്കിലും ഒരു അരികിലെത്താൻ സമയമെടുക്കുമെന്നറിഞ്ഞിട്ടും ദിവസങ്ങൾ എണ്ണിയുള്ള ആ കാത്തിരിപ്പിനുമുണ്ടൊരു സുഖം....


അകലെയാണെങ്കിലും ഒരു അരികിലെത്താൻ  സമയമെടുക്കുമെന്നറിഞ്ഞിട്ടും 
ദിവസങ്ങൾ എണ്ണിയുള്ള ആ കാത്തിരിപ്പിനുമുണ്ടൊരു സുഖം....

വരാം നിൻ അരികിലേക്കായ്‌..

നിന്റെ കാത്തിരിപ്പിനു വീരാമമിട്ട്..

ഒരുനാൾ വരും നിന്നിലേക്ക്...

പിരിയുമ്പോൾ നീ അന്നു പൊഴിച്ച കണ്ണീരാണു നിന്നിലേക്കടുക്കാൻ ഇന്നെന്നെ പ്രേരിപ്പിക്കുന്നതും....


2017, മേയ് 1, തിങ്കളാഴ്‌ച

രാത്രികളിലെ ഇളം തണുപ്പെന്നെ പുൽകുമ്പോൾ.. നിൻ ചൂട്‌ പകരാൻ നിൻ മാറിൽ തലചായ്ക്കാൻ... അകലയാണെങ്കിലും ഒരു നിമിഷം കൊതിക്കുന്നു ഞാൻ... നിൻ അധരങ്ങളിൽ നിന്നും വരുന്ന മൊഴിമുത്തുകൾ കേൾക്കാതെയൊരു ദിനം പോലും എന്നിൽ ഇല്ലാതിരിക്കട്ടെ... എല്ലഅവർക്കും എന്റെ ശുഭരാത്രി...


രാത്രികളിലെ ഇളം തണുപ്പെന്നെ പുൽകുമ്പോൾ..
നിൻ ചൂട് പകരാൻ നിൻ മാറിൽ തലചായ്ക്കാൻ...
അകലയാണെങ്കിലും ഒരു നിമിഷം കൊതിക്കുന്നു ഞാൻ... 
നിൻ അധരങ്ങളിൽ നിന്നും വരുന്ന മൊഴിമുത്തുകൾ കേൾക്കാതെയൊരു ദിനം പോലും എന്നിൽ ഇല്ലാതിരിക്കട്ടെ...

എല്ലഅവർക്കും എന്റെ ശുഭരാത്രി...

Nisar vadakkethil 

2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

ഏതു ഇരുട്ടിനും ഉണ്ടാകും ഇത്തിരി വെളിച്ചം

ഏതു ഇരുട്ടിനും ഉണ്ടാകും ഇത്തിരി വെളിച്ചം 
പക്ഷെ അതു കാണാൻ ആ ഇരുട്ടിൽ ഇത്തിരി നേരം നിൽക്കണമെന്നു മാത്രം
അതു പോലെയാണു ചില ബന്ധങ്ങൾ..



Nisar vadakkethil 

അരികിലായ്‌ നീ

അരികിൽ നീ ഉള്ള നിമിശമാകും 

എനിക്കേറ്റവും പ്രിയപ്പെട്ട നിമിശങ്ങൾ...

Nisar vadakkethil 
Nisar vadakkethil 
Husna nisar ek

കഴിഞ്ഞ കാലം ഒരുപക്ഷെ നോവു നിറഞ്ഞതായിരിക്കാം... വർത്തമാനം മധുരം നിറഞ്ഞതും.. അതിൽ സന്തോഷിക്കാം.. ഇനിയുള്ള കാലം..

കഴിഞ്ഞ കാലം ഒരുപക്ഷെ നോവു നിറഞ്ഞതായിരിക്കാം...
വർത്തമാനം മധുരം നിറഞ്ഞതും..
അതിൽ സന്തോഷിക്കാം.. ഇനിയുള്ള കാലം.. 

മുൻജന്മം ഒരു പക്ഷെ എന്റെ കൂടെയായിരിക്കാം...


ചില ബന്ധങ്ങൾ മനസ്സിലങ്ങനെ ആഴത്തിൽ പതിക്കും..
ഒരു നൂറു വർഷം മുന്നെ നമ്മിലേക്ക്കടുത്ത പോലെ..
ഒരു ദിവസമൊന്നു അറിഞ്ഞില്ലെങ്കിൽ.. ഒന്നു കണ്ടില്ലെങ്കിൽ ആ ദിനം പൂർത്തിയായില്ല എന്നൊരു തോന്നൽ..

അപ്പോളാണറിയുന്നത് അവർ എത്രത്തോളം ഹ്രദയത്തിൽ സ്ഥാനം പിടിച്ചെന്നു....

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

യാത്രാ കുറിപ്പ്‌...

ജീവിതത്തില്  ഒരുപാടു  യാത്രകള്  പോയിട്ടുണ്ട് കുടുംബത്തോടൊപ്പവും  സുഹ്രത്തുക്കളോടൊപ്പവും.

എന്നാല്  ഒരു  യാത്ര  എന്ന് കേട്ടാല്  അന്നും  ഇന്നും  എന്നും  എന്റെയുള്ളില് എന്റെ പ്രണയിനിയുമായി പോയ   യാത്ര മാത്രമേ ഉള്ളു...

ജീവിതകാലം മുഴുവന് ഒരു നോവായ്  എന്റെയുള്ളില്  ഇന്നും അവളും ആ യാത്രയും...

ദീപാവലിക്ക്  കൂട്ടുകരെല്ലാം നാട്ടില് പോയപ്പോള് അവള് മാത്രം പോയില്ല 
എന്നും എന്നെ കാണാന് വേണ്ടി മാത്രം ഹോസ്റ്റലില് തന്നെ അവള് നിന്നു...
ഒന്ന് നിർബന്ദിച്ചപ്പോൾ അവള് സമ്മതിച്ചു 
ഒരു യാത്ര  പോകാമെന്നു .എന്നോടുള്ള  സ്നേഹം  കൊണ്ടോ  വിശ്വാസം  കൊണ്ടോ അവള് വരാമെന്ന് സമ്മതിച്ചപോള് എനിൽ അവളോടുള്ള  സ്നേഹം ഇരട്ടിച്ചു...

എവിടെക്കാണ്  പോകുന്നെതെന്ന് പോലും ചോദിക്കാതെ അവളെന്റെ കൂടെ വരണമെങ്കിൽ  അവളുടെ  മനസ്സില് എനിക്കുള്ള സ്ഥാനവും എന്നോടുള്ള വിശ്വാസവും ഊഹിക്കാവുന്നതെ  ഉള്ളു...

യാത്രയെ കുറിച്ച് ചിന്തിച്ചു  കിടക്കുമ്പോള് മൊബൈലില് വന്ന അവളുടെ  മെസ്സേജ് ഞാന് എടുത്തു നോക്കി , ' I trust You '

ആ ഒരു വാചകത്തിൽ ഒരുപാട് അർത്ഥങ്ങള് ഉള്ളതുപോലെ എനിക്ക് തോന്നി.
രാവിലെതന്നെ ഞാന് ഹോസ്റ്റലിന്റെ മുന്നിലെത്തി കാറിലാണെ ന്നറിഞ്ഞപ്പോള് അവളുടെ  മുഖത്തുവന്ന ഭാവ വ്യത്യാസങ്ങള് എന്റെ നെഞ്ചില് കൊണ്ടു...

കാര് യാത്രയില് അവളുടെ  കൈകളില് ഞാന് പതിയെ തലോടി, ചില്ലിലൂടെ പുറം കാഴ്ചകള് കണ്ടിരുന്ന അവള് പെട്ടെന്നു കൈ വലിച്ചു.നമ്മള് എങ്ങോട്ടാ  പോകുന്നെ എന്ന് പലവട്ടം ചോദിച്ചു എങ്കിലും റോഡുവക്കിലെ 
ആരോ മാർക്കുകള് അവള് ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

ഇടയ്ക്കിടെ അവളെ തലോടിയും കൈകളില് ചുംബിച്ചും കൈ തോളത്തിട്ടു എന്നിലെക്കടുപ്പിച്ചും  പ്രണയ സാന്ദ്രമായ യാത്ര തുടർന്നു  കൊണ്ടേയിരുന്നു. യാത്ര ക്ഷീണം കൊണ്ടാവാം തോളില് തല ചായ്ച്ചു കിടന്നപ്പോള് അവള് പെട്ടെന്ന് ഉറങ്ങിയത്.അപ്പോളും എന്റെ ശ്രദ്ധ അവളുടെ  അടഞ്ഞ കണ്ണുകളിലായിരുന്നു .പതിയെ കാര് നിറുത്തി ഞാന് മൃദുവായി അവളുടെ ചുണ്ടില് ചുംബിച്ചപ്പോൾ ലോകം കീഴടക്കിയവനെപോലെ ആയിരുന്നു ഞാന് . 

കാര് ചുരം കയറാന് തുടങ്ങിയപ്പോള് അവള് ഉണർന്നു.  
ചെറിയ റോഡിലൂടെയുള്ള ഓട്ടം , ഹെയര് പിന് വളവുകള് , മറ്റു വാഹനങ്ങളെ ഓവര് ടേക്ക് ചെയ്തപ്പോളൊക്കെ അവളെന്നെ അമർത്തിപ്പിടിച്ചു...
അപ്പോളൊക്കെ അവളുടെ കൈ ഉയർത്തി ഞാന് അവളുടെ കയ്യില് ഉമ്മ വെച്ചു .
വിശപ്പോ ദാഹമോ  അനുഭവപ്പെട്ടില്ല. ഒടുവില് മാനന്തവാടി KTDC യുടെ ടൂറിസ്റ്റ് ഹോമില് എത്തിയപ്പോള് വൈകുന്നേരമായി...

നേരെത്തെ ബുക്ക് ചെയ്തിരുന്ന റൂമിന്റെ താക്കോല് റിസപ്ഷനില് നിന്നും വാങ്ങിയപ്പോള് അവളുടെ  മുഖത്തെ ചോദ്യചിഹ്നം ഞാന് ഊഹിച്ചു...

അടുക്കി വൃത്തിയാക്കിയ മുറി , എന്റെ മനസ്സില് ചിന്തകള് കാട് കയറി...
അവളുടെ  മുഖത്ത് നോക്കാന് ഞാന് മടിച്ചു...
കുളിച്ചു ആഹാരം കഴിച്ചതിനു ശേഷം ഞങ്ങള് അവരുടെ വണ്ടിയില് തന്നെ പുറത്ത് പോയി...

അവളുടെ ചുരിദാറിന്റെ ഷാള് കാറ്റത്ത് എന്റെ ദേഹത്തും മുഖത്തും ഒക്കെ തട്ടിയപ്പോള് നിവിന് പോളിയുടെ ആ വാക്കുകളാണ് എനിക്കോർമ്മ  വന്നത്..
ന്റെ സാറേ.... 

എന്റെ 
ശരീരത്തിലൂടെ കടന്നു പോയ തരംഗം  അവർണനീയം...

റോഡ് വിട്ടു കാര് ചെമ്മണ്  പാതയിലൂടെ യാത്ര തുടർന്നു ,
തേയില കാടുകളും കുന്നുകളും ഒരു ചെറിയ വെള്ളച്ചാട്ടവും കടന്നു  വാഹനം കാട്ടിനകത്തേക്ക് പ്രവേശിച്ചു.

ഒടുവില് ആ യാത്ര അവസാനിച്ചത്.."കനവ് "എന്ന ആദിവാസി വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു  (ആദിവാസി മൂപ്പന്റെ കീഴില് പ്രവർത്തിക്കുന്ന വിദ്യാലയം ഒരാള് തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന രീതി) എന്നും രാത്രി അവിടെ ആദിവാസി  നൃത്തവും ഉണ്ട്
 അവൾക്ക് B.Ed നു ചെയ്യേണ്ട പ്രൊജക്ടും കനവ് സന്ദർശനം ആയിരുന്നു .
 ഫോണില് സംസാരിക്കുമ്പോള് പലപ്പോഴും  അവള് പറയാറുണ്ടായിരുന്നു കനവിനെ കുറിച്ച്..
ഒരുപാട് അന്യേഷിക്കേണ്ടി വന്നു കണ്ടെത്താന്.

അവൾക്ക് വേണ്ടി ഇതിനപ്പുറവും ചെയ്യാന് ഞാന് തയ്യാറായിരുന്നു.
അവിടെയാണ് എത്തി നില്ക്കുന്നതെന്നെറിഞ്ഞപ്പോള് ഒരു കുഞ്ഞിനെപ്പോലെ അവളെന്റെ നെഞ്ചില് തല ചേർത്തു . അരയിലൂടെ അമർത്തിപ്പിടിച്ച് പതിയെ മുഖം ഉയർത്തി എന്റെ നെറ്റിയില് ഉമ്മ വെച്ചു...

അന്ന് രാത്രി അവിടെ നിന്നിട്ട് പിറ്റേന്നു അവളുടെ പ്രൊജക്റ്റിന് ആവശ്യമായ വിവര ശേഖരണം  നടത്തണം എന്ന് ഞാന് മനസ്സിലാക്കിയിരുന്നു. 
കനവിലെ ആദിവാസി മൂപ്പനെ കണ്ടു സംസാരിച്ചു കൌണ്ടറില് കാശ് അടച്ചു...
മുളകൊണ്ടു തയ്യാറാക്കിയ ഒരു കുടില് ഞങ്ങൾക്ക് കിട്ടി...
അന്ന് രാത്രി മുളയിലെ ചെറിയ കട്ടിലുകളില് മുഖത്തോടെ മുഖം നോക്കി കിടന്നപ്പോളും അവൾക്ക്  കൊടുത്ത വാക്കും അവൾക്ക്   എന്നിലുള്ള വിശ്വാസവും തകർക്കാൻ  ഞാൻ തയ്യാറല്ലായിരുന്നു...

പിറ്റേന്ന്  കനവിലെ പ്രവർത്തനങ്ങൾ  നോക്കി മനസ്സിലാക്കുകയും നോട്ടു കുറിക്കുകയും ആദിവാസി കുടിലുകളില് കയറി ഇറങ്ങുമ്പോഴും  ഡിജിറ്റല് ക്യാമറയുമായി ആ കാട്ടിനുള്ളില് ഒരു നിഴലുപോലെ ഞാന് അവളുടെ ഒപ്പം നടന്നു.

അവരുടെ കഞ്ഞിയും പുഴുക്കും പ്ലാവില കൊണ്ട് അവള് കോരിക്കുടിക്കുന്ന ഫോട്ടോ ആയിരുന്നു  കുറച്ചുനാള് മുന്നേ വരെ എന്റെ മൊബൈലിന്റെ വാൾ പേപ്പേർ.
അന്ന് വൈകുന്നേരം ആദിവാസി നൃത്തം കൂടെ കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോകേണ്ട കാര് വന്നു...

അവരോട് യാത്ര പറഞ്ഞു കാറില് കയറിയപ്പോള് രണ്ടു പേരുടെയും ചിന്ത ഒന്നായിരുന്നു... 
നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവര്..
അന്ന് രാത്രി റൂമില് വെച്ച്  അവളെന്നോട് ചോദിച്ചു 
 , ഈ  സ്നേഹത്തിനു പകരം എന്താണ് നിനക്ക് ഞാന് തരേണ്ടത്...
എനിക്ക് നിന്നെ തരുമോ എന്നാണ്  നാവിൻ  തുമ്പത്ത് വന്നതെങ്കിലും നിന്റെ  സ്നേഹം മാത്രം മതി പെണ്ണെ എന്ന് പറഞ്ഞു ഞാന് അവളെ മാറോട് ചേർത്തു...

ഇങ്ങനെത്തന്നെ ലോകം അവസാനി ച്ചിരുന്നെങ്കില്...

അന്ന് രാത്രി ആ മുറിയിലെ നിശബ്ദത ഇന്നും ഞാന് ഓർക്കുന്നു..

ഒരു നിമിഷത്തെ ചിന്ത മതി എനിക്കവളെ എന്റെതാക്കുവാന്... പക്ഷെ എന്റെ മനസ്സിനെ ഞാന് അടക്കിപ്പിടിച്ചു...കേവലം ഒരു വികാരത്തെക്കാൾ വലുതായിരുന്നു അവൾക്കെന്നോടുള്ള വിശ്വാസം...

പിറ്റേന്ന് പൂക്കോട് തടാകത്തില് ഇറങ്ങി ഇക്കോ ടൂറിസം സന്ദർശിച്ചു... അക്യേറിയത്തിലെ മീനുകള് നീന്തി തുടിക്കുന്നത് കൈ കോർത്ത് ഞങ്ങള് കണ്ടു...
പേടിയോടെ ആണെങ്കിലും എന്നോടൊപ്പം എന്റെ പെണ്ണ്  ബോട്ടിംഗ് നടത്തി...ഇടയ്ക്കിടെ വെള്ളം ഞാന് അവളുടെ  മുഖത്തേക്ക്  തെറിപ്പിച്ചു..
പിങ്ക് ചുരിദാറില് അവള് എന്നത്തെക്കാളും സുന്ദരിയായിരുന്നു.
ആ യാത്രയില് ഞാന് അവൾക്ക് ഒരു ചെറിയ ആഭരണ പ്പെട്ടി സമ്മാനിച്ചു..
തിരിച്ചുള്ള യാത്രയില് ഭാവിയെ കുറിച്ചും ജോലിയെ കുറിച്ചും എല്ലാം സംസാരിച്ചു...

ഹോസ്റെലിന്റെ മുന്നില് കാര് നിർത്തിയപ്പോള് പെട്ടെന്നു മനസ്സ് മൂകമായി...
ഒരു പിരിയലിന്റെ വക്കില്..
അവളെ ഞാന് എന്നിലേക്ക്
ചേർത്ത്........

ഒടുവില് ബാഗും എടുത്ത് അവള് ഹോസ്റ്റല് ഗേറ്റ് കടന്നപ്പോള് എന്നെ ഒന്ന് തിരിഞ്ഞു നോക്കി
ഹോസ്റ്റലില് നിന്നും ഇറങ്ങി കൂടെ വരുമ്പോള് ഉണ്ടായിരുന്ന എല്ലാ വിശുദ്ധിയോടും കൂടെ അവളെ തിരികെ എത്തിച്ചതിന്റെ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു...
അവളുടെ കഴുത്തിലെയും ചുണ്ട ത്തെയും പാടുകള് ഒഴിച്ചാല് അവള് എങ്ങെനെ എന്റെ കൂടെ ഇറങ്ങി വന്നു അത് പോലെ ഞാന് അവളെ തിരിച്ചു കൊണ്ട് വിട്ടു...

ഒറ്റക്കിരിക്കുമ്പോള് ഓർമയില് ആദ്യം വരുന്നതും അവളും , പിന്നെ ആ യാത്രയും , 
ഒരിക്കലും തിരിച്ചു കിട്ടാത്ത നോവുള്ള ഓർമ്മകള്...

പ്രോജെക്ടിൽ  ഒന്നാം സ്ഥാനവും B.Ed നു  ഡിസ്റ്റിങ്ഷനും വാങ്ങി പാസ്സായി ഇന്നവള് ഒരു സ്കൂളില് , ഞാനോ മൈലുകൾക്കിപ്പുറം...

ഇന്ന് അവള് എനിക്കും, ഞാൻ അവള്ക്കും ആരുമല്ല...പക്ഷേ  ഓർമ്മകള് കൂട്ടിനുണ്ട് രണ്ടു പേർക്കും...

അങ്ങെനെം ഒരു കാലം

കയ്യിൽ നയാ പൈസ ഇല്ലാതെ..
എന്നാൽ നമ്മുടേ ആവിശ്യങളെല്ലാം നിറവേറ്റി..
നാട്ടുകാരേം വീട്ടുകാരേം വെറുപ്പിച്ചു നടന്ന ആ കാലത്തിനോളം എത്തില്ല എത്ര ശമ്പളം വാങ്ങി അടിച്ചു പൊളിച്ചു നടന്നാലും...

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ചിലരോടടുക്കുമ്പോൾ ഇത്ര വൈകി എന്നൊരു തോന്നൽ..

ചിലരോടടുക്കുമ്പോൾ ഇത്ര വൈകി എന്നൊരു തോന്നൽ..

2017, ഏപ്രിൽ 16, ഞായറാഴ്‌ച

കൂട്ടു കൂടാൻ കുട്ടികളെക്കാൾ നല്ലൊരു കൂട്ട്‌ വേറെയ്യില്ലാ... അവരുടെ പരാതികൾ കേൾക്കാനും.. ചോദ്യങ്ങൾക്ക്‌ മറുപടി കൊടുക്കാനും കഴിയുന്ന നല്ലൊരു മനസ്സുണ്ടെങ്കിൽ...


കൂട്ടു കൂടാൻ കുട്ടികളെക്കാൾ നല്ലൊരു കൂട്ട് വേറെയ്യില്ലാ...

അവരുടെ പരാതികൾ കേൾക്കാനും..
ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനും കഴിയുന്ന നല്ലൊരു മനസ്സുണ്ടെങ്കിൽ...
Nisar Muhammed vadakkethil. 
Nisar vadakkethil 

2017, ഏപ്രിൽ 15, ശനിയാഴ്‌ച

കപട ലോകം...

കഴിവുകളോ പരിചയ സമ്പത്തോ എത്രയൊക്കെ ഉണ്ടായാലും..
പിടിച്ചു നിൽക്കാനും കള്ളം സത്യമാകാനുമുള്ള കഴിവുണ്ടേൽ അതു മാത്രം മതി ഇന്നീ ലോകത്ത് പലർക്കും...

2017, മാർച്ച് 31, വെള്ളിയാഴ്‌ച

2017, മാർച്ച് 15, ബുധനാഴ്‌ച

ദൈവം കൂട്ടിനു...

ആരു ചതിച്ചാലും ദൈവം ചതിക്കില്ലെന്നു മനസ്സിലായി...

എല്ലാം അവനിൽ ആത്മാർത്ഥമായി അർപ്പിച്ചാൽ കൂടെയുണ്ടാകും...

Nisar vadakkethil 

യാത്രകൾ

ചുമ്മാ ഒരു യാത്ര....
ഇവനെയും കൂട്ടി....
യാത്രകൾ മനസ്സിനു സന്തോഷം തരുന്നു എങ്കിൽ അതിൽ തുടരുക

2017, മാർച്ച് 14, ചൊവ്വാഴ്ച

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

നിന്റെ ഓർമ്മകളിലൂടെ...

എന്നെ കുറിച്ചോർത്തിരിക്കുന്ന നിന്റെ മുന്നിലേക്കെത്തുമ്പോൾ എന്നും നീ പറയുമായിരുന്നു ആയിരം ആയുസ്സാ നിനകെന്നു...
എന്നേക്കാൾ മുന്നേ മരണം നിന്നെ  വിളിച്ചപ്പോൾ ഓർത്തില്ല ഞാൻ..  നിൻ ആയുസ്സ് കൂടി എനിക്ക് പകുത്തു നൽകിയാണു നീ പോയതെന്നു... 
ഓർക്കാൻ ഇഷ്ടമില്ലാത്ത ആ ഓർമ്മകൾക്കിന്നു എത്ര വയസ്സെന്നു കൂടി ഞാൻ ഓർക്കുന്നില്ല...

-നിസാർ വടക്കേതിൽ-


ജീവന്റെ യാത്ര

കണക്കു കൂട്ടലുകൾ തെറ്റിച്ചാവാം ജീവന്റെ യാത്ര...
അതു മരണമായാലും ജീവിതമായാലും.. 
ദൈവം വിതിച്ചതിലെക്കുള്ള നിമിത്തം മാത്രമാകും ചില ചെയ്തികൾ....
Nisar Vadakkethil 

നിന്റെ ഓർമ്മകളിലൂടെ...

എന്നെ കുറിച്ചോർത്തിരിക്കുന്ന നിന്റെ മുന്നിലേക്കെത്തുമ്പോൾ എന്നും നീ പറയുമായിരുന്നു ആയിരം ആയുസ്സാ നിനകെന്നു...
എന്നേക്കാൾ മുന്നേ മരണം നിന്നെ  വിളിച്ചപ്പോൾ ഓർത്തില്ല ഞാൻ..  നിൻ ആയുസ്സ് കൂടി എനിക്ക് പകുത്തു നൽകിയാണു നീ പോയതെന്നു... 
ഓർക്കാൻ ഇഷ്ടമില്ലാത്ത ആ ഓർമ്മകൾക്കിന്നു എത്ര വയസ്സെന്നു കൂടി ഞാൻ ഓർക്കുന്നില്ല...

-നിസാർ വടക്കേതിൽ-


2017, ഫെബ്രുവരി 7, ചൊവ്വാഴ്ച

ആന്തമാൻ ദ്വീപ്‌

ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന....
കാലപാനി എന്നറിയപ്പെടുന്ന..
ആന്തമാൻ ദ്വീപ്..
ഇന്ദ്യൻ സ്വാതത്രത്തിനു വേണ്ടി പൊരാടിയ ഒരുപാട് പേരുടെ രക്തം ചിന്തിയ നാടി...

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

നന്മ നിറഞ്ഞ അച്ചൻ

അമ്മയെ വാഴ്ത്തുമ്പൊളും നാം ഓർക്കണം അച്ചനെന്ന തണൽ..
പരാതികളില്ലാതെ എല്ലാം ചെയ്തു തന്ന ആ മനസ്സിനെ...
കുടുമ്പത്തിനായ് ജീവിതം മാറ്റിവെച്ച ആ കുടുമ്പനാദനെ...

നമ്മുടെ എല്ലാ അച്ചനമ്മമാർക്കും ദൈവം ദീർഗ്ഗായുസ്സ് നലകട്ടെ...

നമ്മുടെ യാത്ര....

അന്നു നാം പോയ യാത്രകൾ...
യാത്രയിൽ കിട്ടിയ അനുഭവങ്ങൾ...
കണ്ട കാഴ്ച്ചകൾ...
നമുക്കായ് പ്രകൃതിയൊരുക്കിയ വിരുന്നുകൾ...
ഇനിയും പോകണം ഒരു യാത്ര...
കൂടെ ദൈവം നൽകിയ അഥിതിയുമായ്...


2017, ജനുവരി 26, വ്യാഴാഴ്‌ച

മധുരിക്കും ബാല്യകാലം

തിരിച്ചു കിട്ടില്ലെന്നറീഞ്ഞതു കൊണ്ടാകാം ആ കാലത്തിനു ഇരട്ടി മധുരം....

-നിസാർ വടക്കേതിൽ-

2017, ജനുവരി 20, വെള്ളിയാഴ്‌ച

ഓർമ്മപ്പെടുത്തൽ..

ഓരോ യാത്രകളും ഓർമ്മപ്പെടുത്തലുകളാണു..
നാം നശിപ്പിക്കുന്ന പ്രകൃതിയുടെ...
മലിനമാക്കുന്ന നദികളുടെയും പുഴകളുടെയും....
പിന്നെ ദൈവം നമുക്കായ് ഒരുക്കിയ വരദാനത്തേയും....

Royal enfield Bullet 350 off road ride 
With jaseem 2017 January 
Its mee nisar vadakkethil vettathur 

മൊഞ്ജത്തിയുടെ കൂടെ...

വരികൾ ആരുടെയോ....
ഫോട്ടോ ഞാനും ഞാനുമെന്റാളും...