പേജുകള്‍‌

2014, ജനുവരി 31, വെള്ളിയാഴ്‌ച

സ്വന്തമായി ഒരു വീടുവെച്ചു അതില്‍ സ്വസ്ഥമായി ഉറങ്ങുക അതിനു വേണ്ടി ആയിരുന്നു അയാള്‍ പ്രവാസം തിരഞ്ഞു എടുത്തതു. ആ ആഗ്രഹം പൂര്‍ത്തിയായപ്പോള്‍ വിവാഹം കഴിഞ്ഞു പ്രവസം നിര്‍ത്താം എന്നു തീരുമാനിച്ചു . വിവാഹം കഴിഞ്ഞു അത്യാവശ്യം സ...മ്പാദ്യംമായിട്ട് പ്രവാസം നിര്‍ത്താം എന്നു തീരുമാനം മാറ്റി .

പിന്നീടു മകളുടെ പഠനാവും വിവാഹവും കഴിഞ്ഞു പ്രവസം നിര്‍ത്താം എന്നു കരുതി.പ്രവാസ ഭുമിയില്‍ ആഗ്രഹങ്ങളെ മാറ്റിവെച്ചു മകളെ നല്ല നിലയില്‍ വിവാഹംകഴിച്ചുവിട്ട്.അതിനു ശേഷം നാട്ടില്‍ വന്നു അന്ന് ആദ്യം പ്രവാസം തുടങ്ങിയപ്പോള്‍ ആഗ്രഹിച്ച് വെച്ച വീട്ടില്‍ ഉച്ചയൂണ് കയിഞ്ഞു ഉമ്മറത്ത്‌ ഇരുന്നപ്പോള്‍ ചെറിയ ഒരു നെഞ്ചുവേദന . ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് ഇനി ഒരിക്കലും തിരിച്ചു വരാത്ത പ്രവാസ ജീവിതത്തിലേക്ക് അയാള്‍
യാത്രയായി .

വിദേശത്ത് നിന്ന് മകള്‍ വരാനായി രണ്ടു ദിവസം അയാളുടെ ചലനമറ്റ ശരീരം ഗവര്‍മെന്‍റ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ രണ്ടു ദിവസം തണുത്തുറഞ്ഞു കിടന്നു അന്നാണ് ഈ ലോകത്ത് അയാള്‍ രണ്ടു ദിവസം മനസമാധാനമായി ഒന്ന് ഉറങ്ങിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ