എന്റെ ഹൃദയമേ നീ നിന്റെ പ്രണയം രഹസ്യമായി സൂക്ഷിക്കുക ലോകത്തിനു മുന്നിൽ അത് ഒളിച്ചു വെക്കുക നിനക്ക് നല്ല ഭാവി ഉണ്ടാകും രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഢിയായി കരുതുന്നു പ്രണയത്തിനു ഏറ്റവും നല്ലത് നിശബ്ദതയും നിഗൂഡതയുമാണു -ഖലീൽ ജിബ്രാൻ
പ്രകൃതി ഒരുക്കുന്ന മനശാസ്ത്ര ചികിത്സയാണ് പ്രണയം - എറിക് ബേണ്
പ്രണയം കാറ്റിന്റെ പോലെയാണു കാണാൻ കഴിയില്ല അനുഭവിക്കാം - നിക്കോളാസ് സ്പാർക്ക്
പ്രണയത്തിനു അവസരം കിട്ടാത്തവർക്ക് നൽകുന്ന സമാശ്വാസ സമ്മാനമാണ് ലൈംഗികത - ഗബ്രിയേൽ ഗാർസ്യ മാർക്കേസ്
ഒരോ ആണും തന്റെ പെണ്ണിന്റെ ആദ്യ കാമുകനായിരിക്കാൻ ആഗ്രഹിക്കുന്നു എന്നാൽ പെണ്ണ് ആണിന്റെ അവസാന കാമുകിയാവാൻ കൊതിക്കുന്നു - ജെന്നിഫർ വിൽകിൻസണ്
നിമിഷങ്ങൾ എത്രയുണ്ടോ അത്രതന്നെ പ്രണയവുമുണ്ട് -ജെയിൻ ഒസ്ടൻ
ബാധിച്ചവരാരും മാരരുതേ എന്ന് ആഗ്രഹിക്കുന്ന രോഗമാണ് പ്രണയം -പൗലോ കൊയ്ലോ
വസന്തം ചെറി പൂക്കളോട് ചെയ്യുന്നത് എനിക്ക് നിന്നോടു ചെയ്യണം -നെരൂദ
അതിരുകളുള്ള സ്നേഹം പ്രേമ ഭാജനത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു അതിരുകളില്ലാത്ത സ്നേഹം പകരം തേടുന്നത് സ്നേഹം മാത്രമാണ് - ഖലീൽ ജിബ്രാൻ
കമിതാക്കൾ ഒരു നാൾ കണ്ടുമുട്ടുകയല്ല ചെയ്യുന്നത് അവരിരുവരും എക്കാലവും മറ്റേ ആളെ മനസ്സിൽ പേറുന്നുണ്ടായിരിക്കും - ജലാലുദ്ദീൻ റൂമി
സൂര്യപ്രകശം ലഭിക്കാതെ പൂ വിരിയാത്തതു പോലെ പ്രണയമില്ലാതെ ഒരാൾക്ക് ജീവിക്കാൻ കഴിയില്ല - മാക്സ് മുള്ളർ
ആദ്യ ദർശന പ്രണയം ശാന്തമായ കടൽ തീരം കണ്ടു ആഴക്കടലിൽ ഇറങ്ങുന്നത് പോലെയാണ് - ഹോണോർ ഡി ബാൽസാക്
മനസിൽ പ്രണയമുണ്ടെങ്കിൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല - ഓ.ജി മാൻഡിനൊ
ചില നേരത്ത്ക ണ്ണുകൊണ്ട് കാണാൻ കഴിയാത്തത് ഹൃദയം കൊണ്ട് കാണുന്നതാണ് പ്രണയം -ജാക്സണ് ബ്രൗണ് ജൂനിയർ
പ്രണയത്തിൽ വിഴുന്നതിനു ഗുരുത്വാകർഷണം ഉത്തരവാദി അല്ല - ആൽബർട്ട് ഐൻസ്റ്റീൻ
സ്ത്രീ തന്നെ കേൾക്കാൻ തയാറായാൽ പുരുഷൻ പ്രണയത്തിന്റെ പകുതി പിന്നെ പിന്നിട്ടു കഴിഞ്ഞു -ബ്രണ്ടൻ ഫ്രാൻസിസ്
പ്രണയം യുദ്ധം പോലെയാണു തുടങ്ങാൻ എളുപ്പവും അവസാനിപ്പിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുന്ന യുദ്ധം -എച് എൽ മെൻക്കൻ
ആത്മാവിന്റെ സൗന്ദര്യമാണ് പ്രണയം -സയ്ന്റ് അഗസ്റ്റിൻ
പ്രണയം ജീവിതമാണു പ്രണയം നഷ്ടപ്പെടുമ്പോൾ ജീവിതവും നഷ്ടപ്പെടുന്നു -ലിയോ ബുസ്കാഗ്ലിയ
പ്രണയ സ്പർശമേൽക്കുമ്പോൾ എല്ലാവരും കവികളാകുന്നു - പ്ളാറ്റോ
വാടക കൊടുക്കാതെ ഹൃദയത്തിൽ ജീവിക്കാനുള്ള സമ്മതമാണ് പ്രണയം -സാമുവൽ ലോവർ
പ്രണയം ഒരു മത്സരമാണ് രണ്ടു പേരും ഒരു പോലെ ജയിക്കുന്ന മത്സരം - ഈവ ഗബർ
സൗഹൃദം ഒരുപക്ഷെ പ്രണയത്തിൽ അവസാനികകാം എന്നാൽ ഒരു പ്രണയവും സൗഹൃദത്തിൽ അവസാനിക്കുന്നില്ല - ചാൾസ് കാൾട്ടൻ
ഹൃദയം പറയുന്നത് മാത്രം ചെയ്യുന്നതാണ് പ്രണയം - ഡയാന രാജകുമാരി
ഇരുട്ടിനും രാത്രിക്കും വൃക്ഷങ്ങളേയും പൂക്കളെയും കണ്ണിൽ നിന്ന് മായ്ക്കാം എന്നാൽ ആത്മാവിൽ നിന്ന് പ്രണയത്തെ മായിക്കാൻ ആർക്ക് കഴിയും -ഖലീൽ ജിബ്രാൻ
പ്രണയം നിങ്ങളെ ഭ്രാന്തനാക്കുന്നില്ലെങ്കിൽ അത് പ്രണയമല്ല - പെഡ്രോ കൽഡേർൻ ഡി ല ബാർക്ക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ