പേജുകള്‍‌

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

Just click

Shruti box

പ്രണയം

എന്റെ ഹൃദയമേ നീ നിന്റെ പ്രണയം രഹസ്യമായി സൂക്ഷിക്കുക ലോകത്തിനു മുന്നിൽ അത് ഒളിച്ചു വെക്കുക നിനക്ക് നല്ല ഭാവി  ഉണ്ടാകും രഹസ്യം വെളിപ്പെടുത്തുന്നവനെ ലോകം വിഡ്ഢിയായി കരുതുന്നു പ്രണയത്തിനു ഏറ്റവും നല്ലത് നിശബ്ദതയും നിഗൂഡതയുമാണു -ഖലീൽ ജിബ്രാൻ 

പ്രകൃതി ഒരുക്കുന്ന മനശാസ്ത്ര ചികിത്സയാണ് പ്രണയം - എറിക് ബേണ്‍ 


പ്രണയം കാറ്റിന്റെ പോലെയാണു കാണാൻ കഴിയില്ല അനുഭവിക്കാം - നിക്കോളാസ് സ്പാർക്ക് 

പ്രണയത്തിനു അവസരം കിട്ടാത്തവർക്ക് നൽകുന്ന സമാശ്വാസ സമ്മാനമാണ് ലൈംഗികത - ഗബ്രിയേൽ ഗാർസ്യ മാർക്കേസ് 

ഒരോ ആണും തന്റെ പെണ്ണിന്റെ ആദ്യ കാമുകനായിരിക്കാൻ ആഗ്രഹിക്കുന്നു എന്നാൽ പെണ്ണ് ആണിന്റെ അവസാന കാമുകിയാവാൻ കൊതിക്കുന്നു - ജെന്നിഫർ വിൽകിൻസണ്‍ 

നിമിഷങ്ങൾ എത്രയുണ്ടോ അത്രതന്നെ പ്രണയവുമുണ്ട്  -ജെയിൻ ഒസ്ടൻ 

ബാധിച്ചവരാരും മാരരുതേ എന്ന് ആഗ്രഹിക്കുന്ന രോഗമാണ് പ്രണയം -പൗലോ കൊയ്ലോ 

വസന്തം ചെറി പൂക്കളോട് ചെയ്യുന്നത് എനിക്ക് നിന്നോടു ചെയ്യണം -നെരൂദ 

അതിരുകളുള്ള സ്നേഹം പ്രേമ ഭാജനത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു അതിരുകളില്ലാത്ത സ്നേഹം പകരം തേടുന്നത് സ്നേഹം മാത്രമാണ് - ഖലീൽ ജിബ്രാൻ 

കമിതാക്കൾ ഒരു നാൾ കണ്ടുമുട്ടുകയല്ല ചെയ്യുന്നത് അവരിരുവരും എക്കാലവും മറ്റേ ആളെ മനസ്സിൽ പേറുന്നുണ്ടായിരിക്കും  - ജലാലുദ്ദീൻ റൂമി

സൂര്യപ്രകശം ലഭിക്കാതെ പൂ വിരിയാത്തതു പോലെ പ്രണയമില്ലാതെ ഒരാൾക്ക് ജീവിക്കാൻ കഴിയില്ല - മാക്സ് മുള്ളർ

ആദ്യ ദർശന പ്രണയം  ശാന്തമായ  കടൽ തീരം കണ്ടു ആഴക്കടലിൽ ഇറങ്ങുന്നത് പോലെയാണ് - ഹോണോർ ഡി ബാൽസാക്

മനസിൽ പ്രണയമുണ്ടെങ്കിൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല - ഓ.ജി  മാൻഡിനൊ

ചില നേരത്ത്ക ണ്ണുകൊണ്ട് കാണാൻ കഴിയാത്തത് ഹൃദയം കൊണ്ട് കാണുന്നതാണ് പ്രണയം -ജാക്സണ്‍ ബ്രൗണ്‍ ജൂനിയർ

പ്രണയത്തിൽ വിഴുന്നതിനു ഗുരുത്വാകർഷണം ഉത്തരവാദി അല്ല - ആൽബർട്ട് ഐൻസ്റ്റീൻ

സ്ത്രീ തന്നെ കേൾക്കാൻ തയാറായാൽ പുരുഷൻ പ്രണയത്തിന്റെ പകുതി പിന്നെ പിന്നിട്ടു കഴിഞ്ഞു -ബ്രണ്ടൻ ഫ്രാൻസിസ്

പ്രണയം യുദ്ധം പോലെയാണു തുടങ്ങാൻ എളുപ്പവും അവസാനിപ്പിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുന്ന യുദ്ധം  -എച് എൽ  മെൻക്കൻ

ആത്മാവിന്റെ സൗന്ദര്യമാണ് പ്രണയം -സയ്ന്റ് അഗസ്റ്റിൻ

പ്രണയം ജീവിതമാണു പ്രണയം നഷ്ടപ്പെടുമ്പോൾ ജീവിതവും നഷ്ടപ്പെടുന്നു -ലിയോ ബുസ്കാഗ്ലിയ

പ്രണയ സ്പർശമേൽക്കുമ്പോൾ എല്ലാവരും കവികളാകുന്നു - പ്ളാറ്റോ

വാടക കൊടുക്കാതെ ഹൃദയത്തിൽ ജീവിക്കാനുള്ള സമ്മതമാണ് പ്രണയം -സാമുവൽ ലോവർ

പ്രണയം ഒരു മത്സരമാണ് രണ്ടു പേരും ഒരു പോലെ ജയിക്കുന്ന മത്സരം - ഈവ ഗബർ

സ്നേഹം ഒരു പുഷ്പം ഋതുക്കളുടെ സഹായമില്ലാതെ മൊട്ടിടുകയും വിടരുകയും ചെയ്യുന്ന പുഷ്പം- ഖലീൽ ജിബ്രാൻ
Ads by H12 Media


സൗഹൃദം  ഒരുപക്ഷെ  പ്രണയത്തിൽ അവസാനികകാം    എന്നാൽ ഒരു പ്രണയവും സൗഹൃദത്തിൽ അവസാനിക്കുന്നില്ല  - ചാൾസ് കാൾട്ടൻ

ഹൃദയം പറയുന്നത് മാത്രം ചെയ്യുന്നതാണ് പ്രണയം - ഡയാന രാജകുമാരി

ഇരുട്ടിനും രാത്രിക്കും വൃക്ഷങ്ങളേയും പൂക്കളെയും കണ്ണിൽ നിന്ന് മായ്ക്കാം എന്നാൽ ആത്മാവിൽ നിന്ന്  പ്രണയത്തെ മായിക്കാൻ  ആർക്ക് കഴിയും -ഖലീൽ ജിബ്രാൻ

പ്രണയം നിങ്ങളെ ഭ്രാന്തനാക്കുന്നില്ലെങ്കിൽ  അത് പ്രണയമല്ല  - പെഡ്രോ കൽഡേർൻ  ഡി ല ബാർക്ക