പേജുകള്‍‌

2016, ജനുവരി 27, ബുധനാഴ്‌ച

ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ…

ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ സ്നേഹിച്ചതില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
എന്റെ ചുമ്പനങ്ങള്‍ മരവിച്ചതാണെന്ന് തോന്നിയോ…
തുറന്നു പറയുക,
നിനക്ക്‌ പശ്ചാത്തപിക്കാന്‍ ഇനിയൊരവസമില്ല,
പ്രകാശത്തിന്റെ മറുകരയിലേക്ക്‌ ഞാന്‍ യാത്രയാവുകയാണ്‌,
ഇരുട്ടിലെന്നെയറിയാന്‍ ആരുമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.

2016, ജനുവരി 9, ശനിയാഴ്‌ച

എന്റെ ഹല്വ്വക്കുട്ടിക്കു....


എനിക്ക് നിന്നോടുള്ള ആത്മ ബന്ധം വരികൾക്കതീതമാണ്...

നിന്നെ ഞാൻ എത്ര സ്നേഹിക്കുന്നു എന്ന് വാക്കുകളിലൂടെ പറയാൻ അറിയില്ലയെനിക്ക്,

ഒന്ന് മാത്രം അറിയാം , ഇന്നെന്റെ ഉണർവും ഉത്സാഹവുംഅത് നീ മാത്രമാണെന്നു...

നിന്റെ മനസിലെ ആകുലതകൾ നിന്നെ ഞാൻ പിരിയുമെന്നുള്ള...

കാലം തെളിയിക്കട്ടെ എന്റെ വാക്കുകൾ...
ഓർക്കുക പ്രിയേ....

തിരിച്ചു വരുമ്പോള്‍ നീ ഒഴുക്കിയ കണ്ണുനീര്‍ ... അതാണ്‌ പെണ്ണെ ഇനിയുള്ള കാലം എന്നെ ഈ മരുഭൂമിയില്‍ പിടിച്ചിരുത്തുന്നത്